ബലെനോ RS -ന് വിലക്കിഴിവുമായി മാരുതി
ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മികച്ച വരവേല്‍പ്പാണ് മാരുതി ബനെലോയ്ക്ക് ലഭിക്കുന്നത്. ഈ ജനപീത്രി കണക്കിലെടുത്താണ് കമ്പനി ബലെനോയുടെ പെര്‍ഫോമന്‍സ് മോഡലായ ബലെനോ RS -പതിപ്പിനെയും വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

അടുത്തിടെ തെരഞ്ഞെടുത്ത ചില മോഡലുകള്‍ക്ക് മാരുതി വന്‍ ഓഫറുകള്‍ അവതരിപ്പിച്ചിരുന്നു. തെരഞ്ഞെടുത്ത ചില മോഡലുകള്‍ക്കാണ് കമ്പനി ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ കാറിന്റേയും മോഡുലുകള്‍ക്ക് അനുസരിച്ച് ഇളവുകളില്‍ വ്യത്യാസമുണ്ടായിരിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബലെനോ RS -നും കമ്പനി വിലയില്‍ വന്‍ ഓഫറുകള്‍ നല്‍കി അവതരിപ്പിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ വരെ വിലക്കിഴിവാണ് മോഡലില്‍ കമ്പനി നല്‍കുന്നത്. നിലവില്‍ 8.76 ലക്ഷം രൂപ മുതലാണ് വാഹനത്തിന് വിപണിയില്‍ വില.

മാരുതിയുടെ ഈ ശ്രേണിയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന ഉള്ളൊരു മോഡലാണ് ബലെനോ. ബലെനോയ്ക്ക് കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം നല്‍കിയാണ് RS പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഹണി കോമ്പ് ഡിസൈനില്‍ V -ഷേപ്പ് ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള ഗ്രില്‍.

എല്‍ഇഡി പ്രോജക്ടര്‍ ഹെഡ്‌ലാമ്പ്, ബ്ലാക്ക് ഫിനീഷ് എയര്‍ ഇന്‍ ടേക് എന്നിവയാണ് ബലെനോ RS -ന്റെ മുന്‍വശത്തെ സ്‌പോര്‍ട്ടിയാക്കുന്നത്. ഡ്യുവല്‍ ടോണ്‍ ഫിനീഷില്‍ പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയി വീലുകളാണ് വാഹനത്തില്‍ നല്‍കിയിട്ടുള്ളത്.

കീലെസ് എന്‍ട്രി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, ക്രമീരിക്കാവുന്ന സ്റ്റീയറിംഗ് വീല്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍ എന്നിങ്ങനെ നീളും മറ്റു ബലെനോ RS സവിശേഷതകള്‍.

ക്ലാരിയോണ്‍ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ യൂണിറ്റ് സാങ്കേതികവിദ്യയിലുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, RS ബാഡ്ജിങ് നല്‍കിയിട്ടുള്ള സീറ്റ് കവര്‍, പുതിയ ഫ്‌ളോര്‍ മാറ്റ് എന്നിവയാണ് അകത്തളത്തിലെ മറ്റ് സവിശേഷതകള്‍.
Most Read: മോഡലുകള്‍ക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മാരുതി; ബ്രെസയ്ക്ക് 1.05 ലക്ഷം രൂപ വരെ ഇളവ്

2520 mm ആണ് വീല്‍ബേസ്. 1745 mm വീതിയും 3995 mm നീളവും 1510 mm ഉയരവും വാഹനത്തിനുണ്ട്. ജപ്പാന്‍ നിര്‍മിത 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.
Most Read: അപ്രീലിയ GPR 250 ചൈനയിൽ അവതരിപ്പിച്ചു; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഈ എഞ്ചിന്‍ 101.97 bhp പവറും 150 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. നാലു ടയറുകളിലുമുള്ള ഡിസ്‌ക്ക് ബ്രേക്കാണ് ബലെനോ RS -ന്റെ മറ്റൊരു വിശേഷം. സാധാരണ ബലെനോ മോഡലുകള്‍ക്ക് ഈ സവിശേഷതയില്ല.
Most Read: ഓഗസ്റ്റ് മാസത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഹ്യുണ്ടായി കാറുകള്‍

സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, ചൈല്‍ഡ് സീറ്റ്, നാല് ഡിസ്‌ക് ബ്രേക്ക് എന്നിങ്ങനെ സുരക്ഷ സന്നാഹങ്ങളും വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

നിലവില്‍ ഇന്ത്യയില്‍ ഏറ്റവുമധികം വില്‍ക്കപ്പെടുന്ന പെര്‍ഫോര്‍മന്‍സ് കാറുകളില്‍ ഒന്നാണ് ബലെനോ RS. വിപണിയില്‍ ഫോക്സ്വാഗണ്‍ പോളോ GT TSI ആണ് മുഖ്യ എതിരാളി. കരുത്തിന്റെ കാര്യത്തില്‍ ബലെനോ RS -നെ പോളോ GT TSI കടത്തിവെട്ടും.
Source: Team BHP


Click it and Unblock the Notifications








