ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കാര്‍ വില്‍പ്പന ഉയരുമെന്ന് മാരുതി

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കാര്‍ വില്‍പ്പന ഉയരുമെന്ന പ്രതീക്ഷയില്‍ മാരുതി സുസുക്കി. കഴിഞ്ഞ എട്ടുമാസമായി വില്‍പ്പനയില്‍ വളര്‍ച്ച കുറിക്കാതെയാണ് കമ്പനി കടന്നുപോകുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വിപണിയില്‍ പുതിയ കാറുകള്‍ക്ക് ഡിമാന്‍ഡ് കുറഞ്ഞെന്ന് മാരുതി സുസുക്കി മാനേജിംഗ് ഡയറക്ടര്‍ കെനിച്ചി അയുക്കാവ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കാര്‍ വില്‍പ്പന ഉയരുമെന്ന് മാരുതി

നിലവില്‍ പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി നന്നെ പാടുപെടുകയാണ്. നടപ്പുസാമ്പത്തിക വര്‍ഷം നാലാംപാദം അഞ്ചു ശതമാനം വില്‍പ്പന വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിട്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കാര്‍ വില്‍പ്പന ഉയരുമെന്ന് മാരുതി

പുതുതലമുറ വാഗണ്‍ആര്‍, ബലെനോ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകള്‍ വില്‍പ്പനയില്‍ നിര്‍ണായക സ്വാധീനം ചെലുത്തുമെന്ന് കമ്പനി കരുതി. പക്ഷെ പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. ജനുവരിയില്‍ 1.1 ശതമാനവും ഫെബ്രുവരിയില്‍ 0.9 ശതമാനം മാത്രമാണ് മാരുതി വളര്‍ച്ച കുറിച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കാര്‍ വില്‍പ്പന ഉയരുമെന്ന് മാരുതി

ഇന്‍ഷുറന്‍സ് ചിലവുകള്‍ വര്‍ധിച്ചതും കാര്‍ വില്‍പ്പനയ്ക്ക് ആഘാതമായെന്ന് ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ വിലയിരുത്തുന്നു. നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ നടപ്പുസാമ്പത്തിക വര്‍ഷത്തേക്കുള്ള സെയില്‍സ് ടാര്‍ഗറ്റ് രണ്ടക്ക സംഖ്യയില്‍ നിന്നും എട്ടുശതമാനമായി കമ്പനി പുനര്‍നിശ്ചയിച്ചിരിക്കുകയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കാര്‍ വില്‍പ്പന ഉയരുമെന്ന് മാരുതി

ഇന്ത്യയില്‍ നടപ്പിലാവാന്‍ പോകുന്ന പുതിയ മലിനീകരണ നിര്‍ദ്ദേശങ്ങള്‍ കാര്‍ വില്‍പ്പനയെ സാരമായി ബാധിക്കുമെന്ന ആശങ്കയും മാരുതിക്കുണ്ട്. 2020 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കണം വാഹനങ്ങള്‍ വിപണിയില്‍ എത്തേണ്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കാര്‍ വില്‍പ്പന ഉയരുമെന്ന് മാരുതി

വാഹനങ്ങള്‍ പുറന്തള്ളുന്ന മലിനീകരണ തോത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക മാനദണ്ഡങ്ങളാണ് ഭാരത് സ്റ്റേജ്. എഞ്ചിനില്‍ മലിനീകരണം നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ അടിസ്ഥാനപ്പടുത്തി വാഹനങ്ങള്‍ ബിഎസ് ശ്രേണിയില്‍ തരംതിരിക്കപ്പെടുന്നു.

Most Read: ബൈക്കില്‍ കോഹ്‌ലിയുടെ അഭ്യാസം, സുരക്ഷ കാറ്റില്‍ പറത്തിയെന്ന് പുതിയ വിവാദം

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കാര്‍ വില്‍പ്പന ഉയരുമെന്ന് മാരുതി

നിലവില്‍ ഭാരത് സ്റ്റേജ് IV വാഹനങ്ങളാണ് ഇന്ത്യയില്‍ പുറത്തിറങ്ങുന്നത്. രാജ്യത്തെ നഗരങ്ങളില്‍ വായു മലിനീകരണം ക്രമാതീതമായി ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ ബിഎസ് V ഘട്ടം ഒഴിവാക്കി നേരെ ബിഎസ് VI നിര്‍ദ്ദേശങ്ങളിലേക്കു കടക്കാനാണ് കേന്ദ്ര തീരുമാനം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കാര്‍ വില്‍പ്പന ഉയരുമെന്ന് മാരുതി

പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം എഞ്ചിന്‍ യൂണിറ്റുകള്‍ പരിഷ്‌കരിക്കുന്നതിനൊപ്പം നിലവിലെ ബിഎസ് IV വാഹനങ്ങള്‍ വിറ്റുതീര്‍ക്കേണ്ട സ്ഥിതിവിശേഷവും നിര്‍മ്മാതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തും. നേരത്തെ ബിഎസ് VI വാഹനങ്ങള്‍ വിറ്റുതീര്‍ക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കാര്‍ വില്‍പ്പന ഉയരുമെന്ന് മാരുതി

എന്തായാലും ഈ വര്‍ഷം അവസാനത്തോടെ ബിഎസ് IV വാഹനങ്ങളുടെ ഉത്പാദനം നിര്‍ത്തുമെന്ന് മാരുതി അറിയിച്ചു കഴിഞ്ഞു. നിര്‍ദ്ദിഷ്ട സമയത്തിനുള്ളില്‍ ബിഎസ് VI, BNVSAP ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ റോഹ്ത്തക്ക്, ഗുരുഗ്രാം ശാലകളില്‍ ആവശ്യമായ നടപടികള്‍ കമ്പനി സ്വീകരിച്ചിട്ടുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കാര്‍ വില്‍പ്പന ഉയരുമെന്ന് മാരുതി

അതേസമയം പരിസ്ഥിതി സൗഹാര്‍ദ്ദമായ വിപണിക്ക് ഇലക്ട്രിക്ക്, ഹൈബ്രിഡ്, സിഎന്‍ജി വാഹനങ്ങള്‍ കൂടുതല്‍ സാധ്യതകള്‍ തുറന്നുനല്‍കുമെന്നാണ് അയുക്കാവയുടെ അഭിപ്രായം. ഇന്ത്യയില്‍ അടുത്തവര്‍ഷം ആദ്യ ഇലക്ട്രിക്ക് കാറിനെ മാരുതി അവതരിപ്പിക്കും.

Most Read: ഹാരിയറിന് ശേഷം ബസെഡ് എസ്‌യുവിയുമായി ടാറ്റ, ഭീഷണി മഹീന്ദ്ര XUV500 -യ്ക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കാര്‍ വില്‍പ്പന ഉയരുമെന്ന് മാരുതി

പുതിയ വാഗണ്‍ആര്‍ ഇവിയാണ് കമ്പനിയുടെ വൈദ്യുത നിരയ്ക്ക് തുടക്കമിടുക. ഇന്ത്യയില്‍ ടൊയോട്ടയുമായി ചേര്‍ന്ന് ലിഥിയം അയോണ്‍ ബാറ്ററി ശാല സ്ഥാപിക്കാനും കമ്പനിക്ക് ആലോചനയുണ്ട്.

Source: Economic Times

Most Read Articles

Malayalam
English summary
Maruti Suzuki Sales In India — Low Sales Growth To Continue Till End Of Election Period. Read in Malayalam.
Story first published: Wednesday, March 6, 2019, 13:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X