ഈക്കോയുടെ ബിഎസ് VI എഞ്ചിന്‍ അടുത്തമാസം വിപണിയില്‍

വാഹന നിര്‍മ്മാതാക്കളെല്ലാം തങ്കളുടെ കാറുകള്‍ അടിമുടി പുതുക്കുന്നതിന്റെ തിരക്കിലാണ്. ഏപ്രില്‍ ഒന്ന് മുതല്‍ ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്മെന്റ് പ്രോഗ്രാം ചട്ടങ്ങള്‍ വിപണിയില്‍ കര്‍ശനമാവും. അതിനൊപ്പം തന്നെ ബിഎസ് VI എഞ്ചിന്‍ മാനദണ്ഡങ്ങളും കര്‍ശനമാകും.

ഈക്കോയുടെ ബിഎസ് VI എഞ്ചിന്‍ അടുത്തമാസം വിപണിയില്‍

പുതിയ ചട്ടങ്ങള്‍ പ്രകാരം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ മുഴുവന്‍ മോഡലുകളിലും നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തേണ്ടതായുണ്ട്.

ഈക്കോയുടെ ബിഎസ് VI എഞ്ചിന്‍ അടുത്തമാസം വിപണിയില്‍

രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതിയും തങ്കളുടെ നിരയിലെ മോഡലുകളെ പുതുക്കുന്നതിന്റെ തിരക്കിലാണ്. ബിഎസ് VI എഞ്ചിനോടുകൂടിയ ഏതാനും വാഹനങ്ങളെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈക്കോ മോഡലിനെയും ബിഎസ് VI എഞ്ചിനോടെ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.

ഈക്കോയുടെ ബിഎസ് VI എഞ്ചിന്‍ അടുത്തമാസം വിപണിയില്‍

അടുത്തമാസം മോഡലിനെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കൃത്യമായ ഒരു തിയതി കമ്പനി അറിയിച്ചിട്ടില്ല. സുരക്ഷാ ഫീച്ചറുകള്‍ എല്ലാം നല്‍കി പരിഷ്‌കരിച്ച പതിപ്പിനെ അടുത്തിടെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. സുരക്ഷാ സംവിധാനങ്ങളോടെ ഇടംപിടിച്ച ന്യൂജന്‍ ഈക്കോയ്ക്ക് 3.95 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില.

ഈക്കോയുടെ ബിഎസ് VI എഞ്ചിന്‍ അടുത്തമാസം വിപണിയില്‍

വാഹനങ്ങളുടെ സുരക്ഷാ മാനദണ്ഡമായ ക്രാഷ് ടെസ്റ്റ് അടക്കമുള്ളവ രാജ്യത്ത് നിര്‍ബന്ധമാക്കുന്നതിന് മുന്നോടിയായാണ് സുരക്ഷകൂട്ടി ഈക്കോ എത്തിയിരിക്കുന്നത്. പുറത്തും അകത്തും ഇക്കോയുടെ രൂപത്തില്‍ വലിയ മാറ്റമില്ല. ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഉള്‍പ്പെടുത്തേണ്ടതിനാല്‍ ആള്‍ട്ടോയിലേതിന് സമാനമായ പുതിയ സ്റ്റിയറിങ് വീലാണ് ഈക്കോയിലുള്ളത്.

ഈക്കോയുടെ ബിഎസ് VI എഞ്ചിന്‍ അടുത്തമാസം വിപണിയില്‍

അഞ്ച് സീറ്റര്‍, ഏഴ് സീറ്റര്‍ പതിപ്പിലും കാര്‍ഗോ വാനായും മാരുതി ഈക്കോ വിപണിയില്‍ ലഭ്യമാണ്. മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. നിലവില്‍ 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍, സിഎന്‍ജി വകഭേദങ്ങളാണ് ഈക്കോയ്ക്കുമുള്ളത്. 1.2 ലിറ്റര്‍ എഞ്ചിന്‍ കമ്പനി ബിഎസ് VI -ലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈക്കോയുടെ ബിഎസ് VI എഞ്ചിന്‍ അടുത്തമാസം വിപണിയില്‍

പെട്രോള്‍ എന്‍ജിന്‍ 73 bhp പവറും 101 Nm torque ഉം നല്‍കുമ്പോള്‍ ഈക്കോ സിഎന്‍ജിയില്‍ 63 bhp പവറും 85 Nm torque ഉം ലഭിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. പെട്രോളില്‍ 15.37 കിലോമീറ്ററും സിഎന്‍ജിയില്‍ 21.94 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

Most Read: ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

ഈക്കോയുടെ ബിഎസ് VI എഞ്ചിന്‍ അടുത്തമാസം വിപണിയില്‍

സുരക്ഷാ മാനദണ്ഡങ്ങളും ബിഎസ് VI എന്‍ജിനും എത്തുന്നതോടെ ഈ വാഹനം നിര്‍ത്തുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തി ഈക്കോയെ കമ്പനി തിരിച്ചെത്തിയിരിക്കുകയായിരുന്നു.

Most Read: ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

ഈക്കോയുടെ ബിഎസ് VI എഞ്ചിന്‍ അടുത്തമാസം വിപണിയില്‍

ഭാവിയില്‍ നടപ്പാക്കാനിരിക്കുന്ന ക്രാഷ് ടെസ്റ്റിനെ അതിജീവിക്കാന്‍ കഴിയുന്ന ദൃഢമായ മെറ്റലുകള്‍ കൊണ്ട് മുന്‍ഭാഗത്തെ പുതുക്കി പണിതിട്ടുണ്ട്. പുതിയ മാറ്റങ്ങളും എഞ്ചിനും നല്‍കുന്നതോടെ വാഹനത്തിന്റെ വിലയിലും നേരിയ വര്‍ധനവുണ്ടാകുമെന്നാണ് സൂചന.

Most Read: ടാറ്റ മോട്ടോർസിന്റെ ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

ഈക്കോയുടെ ബിഎസ് VI എഞ്ചിന്‍ അടുത്തമാസം വിപണിയില്‍

ഈക്കോയുടെ ശ്രേണിയില്‍ മാരുതി മുമ്പ് നിരത്തില്‍ എത്തിച്ചിരുന്ന ഒമ്‌നി സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാനാവാത്തതിനെ തുടര്‍ന്ന് നിര്‍ത്തിയിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഈക്കോയെ മാരുതി കൂടുതല്‍ കരുത്തനാക്കിയത്.

ഈക്കോയുടെ ബിഎസ് VI എഞ്ചിന്‍ അടുത്തമാസം വിപണിയില്‍

പുതിയ ക്രാഷ് ടെസ്റ്റ് നിര്‍ദ്ദേശങ്ങള്‍ക്ക് മുന്നിലും പിടിച്ചുനില്‍ക്കാന്‍ ഒമ്നിക്ക് കഴിയില്ല. ഒമ്‌നിയെക്കാള്‍ വലുപ്പമുണ്ട് ഈക്കോയ്ക്ക്. എഞ്ചിന്‍ കരുത്തിലും ഈക്കോയാണ് മുന്നില്‍. പുതിയ പരിഷ്‌കരിച്ച പതിപ്പിനെ അവതരിപ്പിക്കുന്നതോടെ വിപണിയില്‍ മോഡലിന് ആവശ്യക്കാര്‍ ഏറുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

More from DriveSpark

Article Published On: Monday, September 30, 2019, 10:52 [IST]
English summary
Maruti Suzuki Eeco to get BS6-compliant engine. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X