ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

ഇന്റേണൽ കംബ്യഷൻ എഞ്ചിനിൽ(ICE) പ്രവർത്തിക്കുന്ന സാധാരണ വാഹനങ്ങളുടെ പെർഫോമെൻസ്, മൈലേജ് എന്നിവയുള്ളപ്പടെ ഏറെകുറേ എല്ലാ വശങ്ങളിലും ഇന്ന് ഇലക്ട്രിക്ക് വാഹനങ്ങൾ വളരെ മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നത്.

ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

വാസ്തവത്തിൽ, ഒരു നൂറ്റാണ്ടിലേറെയായി തുടരുന്ന പരമ്പരാഗത ICE കാറുകളേക്കാൾ ശുദ്ധവും നിശബ്ദവും വേഗമേറിയതുമാണ് ഇലക്ട്രിക്ക് വാഹനങ്ങൾ. എന്നിരുന്നാലും, ആഗോളതലത്തിൽ ICE കാറുകൾ‌ പൂർ‌ണ്ണമായി‌ മാറ്റിസ്ഥാപിക്കാൻ ഇലക്ട്രിക്ക് വാഹനങ്ങൾ‌ ഉടനടി സാധിക്കില്ല, കാരണം ഇവയുടെ അടിസ്ഥാന പോരായ്മകളിലൊന്ന്‌ ഇവയെ തടഞ്ഞുനിർത്തുന്നു എന്നതാണ്.

ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

ഇലക്ട്രിക്ക് വാഹനങ്ങൾ ചാർജ് ചെയ്യാനെടുക്കുന്ന ഉയർന്ന സമയവും, കുറഞ്ഞ മൈലേജുമാണ് ഇതിന്റെ പ്രധാന കാരണം. ഒരു കുറ്റവാളിയെ പിന്തുടരുമ്പോൾ സാൻ ഫ്രാൻസിസ്കോയിലെ ഫ്രീമോണ്ട് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ഒരു പൊലീസുകാരൻ ഇത് നേരിൽ അനുഭവിച്ചു.

ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

മോഡൽ S ശ്രേണിയിലെ പ്രാരംഭ പതിപ്പുകളിലൊന്നായ 2014 ടെസ്‌ല മോഡൽ S 85 ആണ് പൊലീസ് ഓടിച്ചിരുന്നത്. പട്രോളിംഗിനിടെ, സംശയാസ്പദമായി ഒരു കുറ്റവാളിയെ തടയാൻ ശ്രമിച്ചുവെങ്കിലും പൊലീസുകാരനെ കണ്ടയുടനെ അയാൾ വാഹനവും എടുത്ത് വേഗത്തിൽ കടന്നു കളയുകയായിരുന്നു.

ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

പൊലീസ് ആയാളുടെ പിന്നാലെ ചേസ് ആരംഭിച്ചു എങ്കിലും കുറച്ച് മിനിറ്റുകൾ മാത്രം നീണ്ടുനിന്നുള്ളൂ. ഫ്രീമോണ്ടിന്റെ പൊലീസ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട വിവരമനുസരിച്ച്, ചേസ് ആരംഭിച്ചതിന് ശേഷമാണ് തന്റെ ടെസ്‌ലയിൽ ആറ് കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് മാത്രമേ ശേഷിക്കുന്നുള്ളൂവെന്ന് പൊലീസുകാരൻ മനസ്സിലാക്കിയത്.

ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

സാധാരണ പതിവ് വേഗതയിൽ വാഹനം ഓടിച്ചാൽ മാത്രമേ ആറ് കിലോമീറ്റർ കിട്ടുകയുള്ളൂ അമിതവേഗത്തിൽ വാഹനമോടിച്ച് സംശയിക്കുന്നയാളെ പിന്തുടർന്ന് പിടികൂടാനാവില്ലെന്ന് മനസ്സസിലാക്കിയ പൊലീസുകാർ വിവരം റേഡിയോ വഴി കൺട്രോൾ റൂമിലേക്ക് കൈമാറി.

ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

മറ്റ് പൊലീസ് യൂണിറ്റുകൾ സഹായിക്കാൻ പിന്നാലെ എത്തുകയും ചേസ് ഏറ്റെടുക്കുകയും ചെയ്തു. എന്നാൽ സുരക്ഷാ കാരണങ്ങളാൽ 10 മിനിറ്റിനു ശേഷം ചേസ് പിൻവലിക്കുകയായിരുന്നു. പൊലീസ് പിന്നീട് കാർ കണ്ടെത്തിയപ്പോൾ കുറ്റവാളി എന്ന് സംശയിക്കപ്പെട്ടയാൾ രക്ഷപ്പെട്ടിരുന്നു.

ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

വാഹനത്തിന്റെ ചാർജ് തീർന്നതിനാൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് ചേസ് ഉപേക്ഷിക്കേണ്ടിവന്ന ആദ്യ സംഭവമാണിത്. ടെസ്‌ലയ്‌ക്കെതിരെ പരാതി ഒന്നും തന്നെ തങ്ങൾക്കു പറയാനില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനുള്ള കമ്പനിയുടെ പരിശ്രമങ്ങൾക്ക് ആശംസകളും നേർന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

സാധാരണയായി പൊലീസ് വാഹനങ്ങൾക്ക് ടാങ്കിൽ കുറഞ്ഞത് ഒര അളവ് ഇന്ധനം നിർബ്ബന്ദമായി ഉണ്ടായിരിക്കണം എന്ന നിയമമുണ്ട്. ഷിഫ്റ്റിന്റെ തുടക്കത്തിൽ കുറഞ്ഞത് വാഹനത്തിന്റെ ഇന്ധന ടാങ്കിൽ പകുതി ഇന്ധനമെങ്കിലും ഉണ്ടായിരിക്കണം എന്നതാണ് പൊതുവായ മാർഗ്ഗനിർദ്ദേശം.

ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

ഫ്രീമോണ്ട് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ കണക്കനുസരിച്ച്, ഈ പ്രത്യേക ടെസ്‌ല കാറിനും അതേപടി പാലിച്ചിരുന്നുവെങ്കിലും ചേസ് ആരംഭിച്ച സമയത്ത് ചാർജ് അവസാന തട്ടിലായിരുന്നു.

ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

ഈ ടെസ്‌ല കാറുകൾ ആറ് മാസം നീണ്ടുനിൽക്കുന്ന പൈലറ്റ് പ്രോഗ്രാമിന്റെ ഭാഗമായിട്ടാണ് ഫ്രീമോണ്ട് പൊലീസിനൊപ്പമുള്ളത്. പൊലീസ് വകുപ്പുമായിട്ടുള്ള സഹകരണത്തിൽ ഈ മേഖലയിൽ വാഹനത്തിന്റെ പ്രകടനവും, ശേഷിയും പരിശോധിക്കാനും, എല്ലാ വിവരങ്ങളും ശേഖരിക്കാനുമുള്ള ടെസ്‌ലയുടെ പദ്ധതിയുടെ ഭാഗമാണിത്.

ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

മുൻകാലങ്ങളിൽ, കാർ മോഷ്ടാക്കളെ, അവർ മോഷ്ടിച്ച ഇലക്ട്രിക്ക് വാഹനങ്ങളുടെ ചാർജ് തീർന്നതിനെ തുടർന്ന് പിടികൂടിയ ചില കേസുകളുണ്ടായിട്ടുണ്ട്.എന്നാൽ ഈ കേസിൽ, കുറ്റവാളിക്ക് ഭാഗ്യമുണ്ടായി.

ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

പിടിക്കപ്പെട്ടാൽ ലഭിക്കാവുന്ന ശിക്ഷയിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു. സാധാരണ ICE പൊലീസ് വാഹനങ്ങളിൽ പോലും ഇന്ധനം കുറവായതിനാൽ ചേസ് ഉപേക്ഷിക്കേണ്ടിവന്ന സംഭവങ്ങളുണ്ട്, പക്ഷേ അത്തരം കേസുകൾ വളരെ വിരളമാണ്.

ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

നിരവധി രാജ്യങ്ങളിലെ പൊലീസ് സേന തങ്ങളുടെ വാഹന നിരയയിൽ പരീക്ഷണാത്മകമായി ഇലക്ട്രിക്ക് വാഹനങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്, ഈ സംഭവം തീർച്ചയായും ഒരു പൊലീസ് ഇലക്ട്രിക്ക് വാഹനത്തിൽ കുറഞ്ഞത് ഇത്ര അളവ് ബാറ്ററി ചാർജ് നിലനിർത്തണമെന്ന് വ്യക്തമായ നിയമങ്ങൾ സജ്ജീകരിക്കുന്നതിനുള്ള ഓർമ്മപ്പെടുത്തലായിരിക്കും.

ചേസിനിടെ ചാർജ് തീർന്ന ഇലക്ട്രിക്ക് പൊലീസ് കാർ

ഭാവിയിൽ, ഇന്നത്തെ ഇലക്ട്രിക്ക് വാഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ മികച്ച മൈലേജ് ലഭിക്കും എന്നതിൽ സംശയമില്ല. പരമ്പരാഗത വാഹനങ്ങൾക്ക് വേദനയോടെയാണെങ്കിലും നമുക്ക് വിട പറയേണ്ടതായി വരും.

Image Courtesy: Fremont Police Department

Most Read Articles

Malayalam
English summary
Tesla model S police car runs out of power while chasing criminal. Read more Malayalam.
Story first published: Saturday, September 28, 2019, 19:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X