ടാറ്റ മോട്ടോർസിന്റെ ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

2019 ഓഗസ്റ്റ് മാസത്തെ ടാറ്റ മോട്ടോർസിന്റെ മോഡൽ തിരിച്ചുള്ള വിൽപ്പന പട്ടിക പുറത്തിറങ്ങി. കഴിഞ്ഞ മാസത്തെ മോഡൽ തിരിച്ചുള്ള കാർ വിൽപ്പനയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലായി ടാറ്റ ടിയാഗൊ മാറി.

ടാറ്റ മോട്ടോർസിന്റെ ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

കഴിഞ്ഞ മാസം ടാറ്റ ടിയാഗൊയുടെ 3,037 യൂണിറ്റുകളാണ് കമ്പനി വിൽപ്പന നടത്തിയത്. എന്നിരുന്നാലും 2018 ഓഗസ്റ്റ് മാസത്തിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ 67.27 ശതമാനത്തിന്റെ ഗണ്യമായ ഇടിവാണ് ഇത് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 9,277 യൂണിറ്റ് വിൽപ്പനയാണ് ഈ ഹാച്ച്ബാക്ക് രേഖപ്പെടുത്തിയത്.

ടാറ്റ മോട്ടോർസിന്റെ ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

ടാറ്റയിൽ നിന്നുള്ള ഏറ്റവും പ്രശസ്തമായ ഓഫറുകളിൽ ഒന്നാണ് ടാറ്റ നെക്സോൺ. ഉയർന്ന മത്സരാധിഷ്ഠിത കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ സ്ഥാനം പിടിച്ചിരിക്കുന്ന ഈ കാർ 2019 ഓഗസ്റ്റിൽ 2,275 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ടാറ്റ കാറുകളിൽ രണ്ടാം സ്ഥാനത്താണ് നെക്സോൺ എന്ന ജനപ്രിയ വാഹനം.

ടാറ്റ മോട്ടോർസിന്റെ ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

ടാറ്റ ടിഗോർ കോംപാക്റ്റ് സെഡാനാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 2019 ഓഗസ്റ്റിൽ കമ്പനി 833 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ടിഗോർ ഇലക്ട്രിക്ക് പതിപ്പും വിപണിയിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഉവ പൂർണമായും വാണിജ്യ ആവശ്യങ്ങൾക്ക് മാത്രമാണ് ലഭ്യമാകുന്നത്.

ടാറ്റ മോട്ടോർസിന്റെ ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

ടാറ്റയുടെ പ്രീമിയം എസ്‌യുവിയായ ഹാരിയർ കഴിഞ്ഞ മാസം 635 യൂണിറ്റുകളാണ് വിൽപ്പന നടത്തിയത്. ഈ വർഷം ജനുവരിയിലാണ് വാഹനത്തെ അവതരിപ്പിച്ചത്. പ്രാരംഭ മാസങ്ങളിൽ ലഭിച്ച വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു വലിയ ഇടിവാണ് ഹാരിയർ എസ്‌യുവിയുടെ വിൽപ്പനയിൽ സംഭവിച്ചിരിക്കുന്നത്. കിയ സെൽറ്റോസ്, എം‌ജി ഹെക്ടർ എന്നീ മിഡ് സൈസ് എസ്‌യുവി വിഭാഗത്തിൽ ടാറ്റ ഹാരിയർ കടുത്ത മത്സരമാണ് ഹാരിയറിന്റെ വിൽപ്പനയെ ബാധിച്ചത്.

ടാറ്റ മോട്ടോർസിന്റെ ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

ഇന്ത്യൻ കാർ നിർമ്മാതാക്കളിൽ നിന്ന് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ടാറ്റ സെസ്റ്റ്. സെസ്റ്റ് സെഡാൻ 294 യൂണിറ്റ് വിൽപ്പന രജിസ്റ്റർ ചെയ്തത്.

Rank Models Aug-19 Aug-18 YoY diff %
1 Tata Tiago 3,037 9,277 -67.26
2 Tata Nexon 2,275 4,499 -49.43
3 Tata Tigor 833 1,646 -49.39
4 Tata Harrier 635 - -
5 Tata Zest 294 964 -69.50
6 Tata Hexa 136 759 -82.08
7 Tata Safari 83 515 -83.88
8 Tata Bolt 23 127 -81.89
9 Tata Sumo - 623 -
10 Tata Nano - 10 -

Most Read: സെപ്റ്റംബറിലെ വിൽപ്പനയിൽ നേട്ടമുണ്ടാക്കി മാരുതി സുസുക്കി

ടാറ്റ മോട്ടോർസിന്റെ ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

വളരെക്കാലമായി ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന മോഡൽ അതിന്റെ എതിരാളികളുമായി താരതമ്യപ്പെടുത്തുമ്പോൾ കാലഹരണപ്പെട്ടതായി അനുഭവപ്പെടുന്നു.

Most Read: 10 മില്യൺ വിൽപ്പനയെന്ന നേട്ടം കൊയ്ത് ടൊയോട്ട ലാൻഡ് ക്രൂയിസർ

ടാറ്റ മോട്ടോർസിന്റെ ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

ഹെക്സ, സഫാരി, ബോൾട്ട് എന്നിവ യഥാക്രമം 136, 83, 23 യൂണിറ്റ് വിൽപ്പന നേടി.ഈ മോഡലുകൾക്ക് പുറമെ സുമോ, നാനോ എന്നിവയുടെ ഇന്ത്യൻ വിപണിയിലെ വിൽപ്പന ടാറ്റ നിർത്തിവെച്ചു.

Most Read: ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

ടാറ്റ മോട്ടോർസിന്റെ ഓഗസ്റ്റ് മാസത്തെ വിൽപ്പനയിൽ ടിയാഗൊ ഒന്നാമൻ

രണ്ട് മോഡലുകളും കാലഹരണപ്പെട്ടതും 2020 ൽ വരാനിരിക്കുന്ന സുരക്ഷ, ക്രാഷ് ടെസ്റ്റ്, മലിനീകരണ മാനദണ്ഡങ്ങൾ എന്നിവയ്ക്ക് അനുസൃതമായി പരിഷ്ക്കരിക്കാനും സാധിക്കാത്തതാണ് വിപണിയിൽ നിന്നും ഈ രണ്ട് മോഡലുകളെയും പിൻവലിക്കാൻ കാരണമായത്.

More from DriveSpark

Article Published On: Saturday, September 28, 2019, 15:40 [IST]
English summary
Tata Car Sales In August: A Model-Wise Sales Performance Report. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X