സെപ്റ്റംബറിലെ വിൽപ്പനയിൽ നേട്ടമുണ്ടാക്കി മാരുതി സുസുക്കി

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ സെപ്റ്റംബർ മാസത്തിലെ വിൽപ്പനയിൽ വർധനവ്. ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഉയർന്ന റെക്കോർഡ് വിൽപ്പനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

സെപ്റ്റംബറിലെ വിൽപ്പനയിൽ നേട്ടമുണ്ടാക്കി മാരുതി സുസുക്കി

കഴിഞ്ഞ പത്ത് മാസമായി ഇന്ത്യയിലെ മാരുതി സുസുക്കിയുടെ വിൽപ്പനയിൽ സ്ഥിരമായ ഇടിവാണ് രേഖപ്പെടുത്തിയിരുന്നത്. ഇന്ത്യൻ വിപണിയിൽ 34 ശതമാനത്തിലധികം വളർച്ച രേഖപ്പെടുത്തിയ കാർ നിർമ്മാതാക്കൾക്ക് ഓഗസ്റ്റിൽ ഏറ്റവും കൂടുതൽ വിൽപ്പന ഇടിവാണ് സംഭവിച്ചത്.

സെപ്റ്റംബറിലെ വിൽപ്പനയിൽ നേട്ടമുണ്ടാക്കി മാരുതി സുസുക്കി

എന്നിരുന്നാലും സെപ്റ്റംബറിലെ വിൽപ്പനയിൽ വർധനവുണ്ടാകുമെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർസി ഭാർഗവ വ്യക്തമാക്കി. ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി കാറുകളുടെ ബുക്കിംഗ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഗണ്യമായി വർധിച്ചുവെന്നും ചെയർമാൻ പറഞ്ഞു.

സെപ്റ്റംബറിലെ വിൽപ്പനയിൽ നേട്ടമുണ്ടാക്കി മാരുതി സുസുക്കി

ഒമ്പത് ദിവസത്തെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 29, 30 തീയതികളിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഉത്സവകാലത്തെ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിന് മാരുതി സുസുക്കി വിപണിയിൽ ഒരു പുതിയ എൻ‌ട്രി ലെവൽ ഹാച്ച്ബാക്കായ എസ്-പ്രസ്സോയെ അവതരിപ്പിക്കും.

സെപ്റ്റംബറിലെ വിൽപ്പനയിൽ നേട്ടമുണ്ടാക്കി മാരുതി സുസുക്കി

കമ്പനിയുടെ ഫ്യൂച്ചർ-എസ് ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തികച്ചും പുതിയ ഡിസൈൻ ഭാഷയുമായായിണ് പുതിയ മാരുതി സുസുക്കി എസ്-പ്രസ്സോ എത്തുന്നത്. കമ്പനിയുടെ എൻട്രി ലെവൽ വാഹനമായ ആൾട്ടോ K10 ന് മുകളിലായായിരിക്കും പുതിയ എസ്-പ്രസ്സോയെ സ്ഥാപിക്കുക.

സെപ്റ്റംബറിലെ വിൽപ്പനയിൽ നേട്ടമുണ്ടാക്കി മാരുതി സുസുക്കി

കൂടാതെ റെനോ ക്വിഡ്, ഡാറ്റ്സൺ റെഡി-ഗോ എന്നിവയ്ക്ക് എതിരാളിയായാണ് വാഹനത്തെ അവതരിപ്പിക്കുന്നത്. മാരുതി എസ്-പ്രസ്സോ ഉയർന്ന ഗ്രൗണ്ടd ക്ലിയറൻസ് എസ്‌യുവി-ഇഷ് സ്റ്റെലുമാണ് വാഗ്ദാനം ചെയ്യുക. എൻട്രി ലെവൽ സെഗ്‌മെന്റിലെ ആകർഷകമായ ഓഫറാക്കി മാറ്റാൻ നിരവധി ഫീച്ചറുകളും ഉപകരണങ്ങളും വാഹനത്തിൽ വാഗ്ദാനം ചെയ്യും.

സെപ്റ്റംബറിലെ വിൽപ്പനയിൽ നേട്ടമുണ്ടാക്കി മാരുതി സുസുക്കി

വരാനിരിക്കുന്ന എസ്-പ്രസ്സോ ഹാച്ച്ബാക്കിന്റെ രണ്ട് ടീസർ കമ്പനി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. വാഹനത്തിന്റെ ബുക്കിംഗ് കമ്പനി ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം വിതരണം അവതരിപ്പിക്കുന്ന സമയം മുതൽ ആരംഭിക്കുമെന്നും പറയപ്പെടുന്നു.

Most Read: 2019 ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവി മോഡലുകൾ

സെപ്റ്റംബറിലെ വിൽപ്പനയിൽ നേട്ടമുണ്ടാക്കി മാരുതി സുസുക്കി

അതോടൊപ്പം മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ വാഗൺആറിന്റെ ഏറ്റവും പുതിയ പതിപ്പ് അടുത്ത മാസം അവസാനം ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കാനിരിക്കുകയാണ് കമ്പനി.

Most Read: ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

സെപ്റ്റംബറിലെ വിൽപ്പനയിൽ നേട്ടമുണ്ടാക്കി മാരുതി സുസുക്കി

സെപ്റ്റംബറിലെ മാരുതി സുസുക്കി വിൽപ്പന കഴിഞ്ഞ മാസത്തേക്കാൾ മെച്ചപ്പെടുമെന്നാണ് പറയപ്പെടുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം മെച്ചപ്പെട്ട വിൽപ്പനയാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Most Read: മാരുതി എസ്-പ്രസ്സോയ്ക്ക് വെല്ലുവിളിയുമായി റെനോ ക്ലൈമ്പര്‍ ഫെയ്‌സ്‌ലിഫ്റ്റ്

സെപ്റ്റംബറിലെ വിൽപ്പനയിൽ നേട്ടമുണ്ടാക്കി മാരുതി സുസുക്കി

കൂടാതെ, പുതിയ ഹാച്ച്ബാക്ക് അവതരിപ്പിക്കുന്നതോടെ, വിൽപ്പനയിൽ മുൻ മാസങ്ങളെ അപേക്ഷിച്ച് എത്രത്തോളം പുരോഗതി കൈവരിക്കാനാകുമെന്നതും ശ്രദ്ധേയമാണ്. നിലവിൽ ഏറ്റവും കൂടുതൽ വിൽപ്പന ലഭിക്കുന്ന മാരുതിയുടെ മോഡലുകൾ എർട്ടിഗ, ഡിസയർ, വാഗൺആർ എന്നിവയാണ്.

Most Read Articles

Malayalam
English summary
Maruti suzuki sales rise in September. Read More Malayalam
Story first published: Tuesday, September 24, 2019, 12:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X