ആഢംബരം നിറച്ച് മാരുതി എര്‍ട്ടിഗ ആറു സീറ്റര്‍
പുത്തന്‍ എര്‍ട്ടിഗ വിപണിയില്‍ വന്നിട്ട് നാളുകള്‍ അധികമായിട്ടില്ല. എംപിവി വിപണിയില്‍ എര്‍ട്ടിഗ ഹിറ്റായി തുടരവെ മോഡലിന് ആഢംബര മുഖം കല്‍പ്പിക്കാനുള്ള ആലോചന മാരുതി തുടങ്ങി. എര്‍ട്ടിഗയുടെ പുതിയ ആറു സീറ്റര്‍ പതിപ്പാണ് കമ്പനിയുടെ മനസ്സില്‍. നിലവില്‍ ഏഴു സീറ്റര്‍ പതിപ്പ് മാത്രമെ എര്‍ട്ടിഗയിലുള്ളൂ.

മോഡലിന്റെ മധ്യനിരയിലാകട്ടെ മൂന്നു പേര്‍ക്കിരിക്കാവുന്ന ബെഞ്ച് സീറ്റും. ഈ ശൈലിക്ക് മാറ്റം വരുത്തി മധ്യനിരയില്‍ കൂടുതല്‍ സൗകര്യപ്രദമായ ക്യാപ്റ്റന്‍ സീറ്റുകള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി. ഏറ്റവും ഉയര്‍ന്ന എര്‍ട്ടിഗ വകഭേദം ആറു സീറ്റര്‍ പതിപ്പിന് ആധാരമാവും.

ആഢംബരം നിറഞ്ഞ ആറു സീറ്റര്‍ എര്‍ട്ടിഗയെ നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി വില്‍ക്കാനായിരിക്കും മാരുതി ശ്രമിക്കുക. മാരുതി അറീന ഡീലര്‍ഷിപ്പുകളാണ് നിലവിലെ എര്‍ട്ടിഗ വില്‍പ്പനയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്.
Most Read: എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

ശ്രേണിയില്‍ മഹീന്ദ്ര മറാസോയ്ക്കും റെനോ ലോഡ്ജിക്കും ആറു സീറ്റര്‍ പതിപ്പുകളുണ്ട്. കുറച്ചുകൂടി ഉയര്‍ന്ന ശ്രേണിയില്‍ നിലകൊള്ളുന്ന ഇന്നോവയ്ക്കും ടൊയോട്ട ആറു സീറ്റര്‍ പതിപ്പ് ഒരുക്കുന്നു. ഈ അവസരത്തില്‍ കേവലം ബജറ്റ് എംപിവി മാത്രമായി എര്‍ട്ടിഗ ഒതുങ്ങിക്കൂടാന്‍ മാരുതിക്ക് താത്പര്യമില്ല.

പ്രധാനമായും കോര്‍പ്പറേറ്റ് ഉപഭോക്താക്കളെയാണ് ആറു സീറ്റര്‍ എര്‍ട്ടിഗ ലക്ഷ്യമിടുക. കൂടുതല്‍ ആഢംബര സൗകര്യങ്ങള്‍ ആറു സീറ്റര്‍ പതിപ്പില്‍ മാരുതിക്ക് ആവിഷ്‌കരിക്കാനാവും. മേല്‍ത്തരം തുകല്‍ സീറ്റുകളും ഫാബ്രിക്കുമായിരിക്കും ക്യാബിനില്‍.

എന്തായാലും എര്‍ട്ടിഗ ആറു സീറ്ററായാലും പുറംമോടിയില്‍ വലിയ പരിഷ്‌കാരങ്ങള്‍ കമ്പനി സ്വീകരിക്കില്ല. പ്രത്യേക ആറു സീറ്റര്‍ ബാഡ്ജ് മാത്രമാവും ചൂണ്ടിക്കാട്ടാവുന്ന വ്യത്യാസം. കമ്പനി പുതുതായി വികസിപ്പിച്ച 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആറു സീറ്റര്‍ എര്‍ട്ടിഗയില്‍ പ്രതീക്ഷിക്കാം.

പ്രീമിയം സിയാസ് സെഡാനിലൂടെയാണ് പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് കമ്പനി ഇന്ത്യയില്‍ തുടക്കമിടുക. സിയാസിന് പിന്നാലെ എര്‍ട്ടിഗയ്ക്കും ഇതേ എഞ്ചിന്‍ ലഭിക്കും. അതേസമയം ഫിയറ്റ് 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ പൊടുന്നനെ പിന്‍വലിക്കാന്‍ മാരുതിക്ക് ഉദ്ദേശ്യമില്ല.

ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ നടപ്പിലാവുന്നതിനെ തുടര്‍ന്ന് മാത്രമെ 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന് കമ്പനി ഉപേക്ഷിക്കുകയുള്ളൂ. പുതിയ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് 95 bhp കരുത്തും 225 Nm torque ഉം പരമാവധിയുണ്ടെന്നാണ് വിവരം.
Most Read: ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

അതേസമയം സുസുക്കിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ 1.5 ലിറ്റര്‍ എഞ്ചിന്‍ പതിപ്പിലുണ്ടാവില്ല. എന്നാല്‍ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ എഞ്ചിന്‍ പിന്നില്‍ പോവില്ല. നിലവില്‍ 1.5 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പുകളാണ് എര്‍ട്ടിഗയിലുള്ളത്.

പെട്രോള്‍ എഞ്ചിന്‍ 104 bhp കരുത്തും 138 Nm torque ഉം സൃഷ്ടിക്കും. മുന്‍തലമുറയിലുണ്ടായിരുന്ന 1.4 ലിറ്റര്‍ എഞ്ചിന് പകരമാണിത്. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ എര്‍ട്ടിഗ പെട്രോളില്‍ തിരഞ്ഞെടുക്കാം.

ഡീസല്‍ പതിപ്പില്‍ കമ്പനി പരീക്ഷിച്ചു തെളിഞ്ഞ 1.3 ലിറ്റര്‍ ഫിയറ്റ് മള്‍ട്ടിജെറ്റ് ടര്‍ബ്ബോ എഞ്ചിന്‍ തന്നെ തുടരുന്നു. എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം പരമാവധി കുറിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും മൈല്‍ഡ് ഹൈബ്രിഡ് സംവിധാനവും ഡീസല്‍ എര്‍ട്ടിഗയുടെ അടിസ്ഥാന ഫീച്ചറുകളാണ്.
Source: Autocar India


Click it and Unblock the Notifications








