ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

വെളുപ്പ് കഴിഞ്ഞേയുള്ളൂ ഇന്ത്യാക്കാര്‍ക്ക് മറ്റേതു കാര്‍ നിറവും. കഴിഞ്ഞവര്‍ഷം രാജ്യത്തു വിറ്റുപോയ പുതിയ കാറുകളില്‍ 43 ശതമാനവും വെളുപ്പ് നിറത്തിലാണെന്ന് റിപ്പോര്‍ട്ട്. വെള്ള കാറുകളോടുള്ള ഇന്ത്യാക്കാരുടെ പ്രതിപത്തി പ്രമുഖ പെയിന്റ് നിര്‍മ്മാതാക്കളായ BASF സ്ഥിരീകരിച്ചു. ലോകമെമ്പാടുമുള്ള വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഗ്രേഡ് പെയിന്റ് വിതരണം ചെയ്യുന്ന കമ്പനിയാണ് BASF.

ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

കമ്പനിയുടെ കോട്ടിംഗ് വിഭാഗം തയ്യാറാക്കിയ BASF കളര്‍ റിപ്പോര്‍ട്ട് ഫോര്‍ ഓട്ടോമൊട്ടീവ് OEM കോട്ടിംഗ്‌സ് പ്രകാരം വെളുപ്പാണ് കാര്‍ വാങ്ങാന്‍ വരുന്ന ഇന്ത്യാക്കാരുടെ ഇഷ്ടനിറം. വെളുപ്പ് കഴിഞ്ഞാല്‍ ഗ്രെയ് സില്‍വര്‍ നിറങ്ങള്‍ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. വിപണിയില്‍ വിറ്റുപോയ 15 ശതമാനം കാറുകളും ഈ നിറങ്ങളില്‍പ്പെടുന്നവയാണ്.

ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

ചുവപ്പു കാറുകള്‍ക്കുമുണ്ട് ആരാധകര്‍. പോയവര്‍ഷം വിപണിയില്‍ കടന്നുവന്ന മോഡലുകളില്‍ ഒമ്പതു ശതമാനം ചുവപ്പ് നിറത്തിലുള്ളവയായിരുന്നു. ഏഴു ശതമാനം കാറുകള്‍ നീലനിറത്തിലും മൂന്നു ശതമാനം കാറുകള്‍ കറുപ്പിലും വില്‍പ്പനയ്ക്കു വന്നെന്നാണ് കണക്ക്.

ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

ചെറു കാറുകളില്‍ പേള്‍ വെള്ള നിറം തിരഞ്ഞെടുക്കാനാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ താത്പര്യം കാട്ടുന്നതെന്ന് കമ്പനിയുടെ ഏഷ്യാ പസിഫിക്ക് ഡിസൈന്‍ തലവന്‍ ചിഹാരു മത്സുഹാര പറഞ്ഞു. മറ്റു നിറങ്ങള്‍ അപേക്ഷിച്ച് ഇന്ത്യന്‍ കാലാവസ്ഥയില്‍ വെള്ള കാറുകള്‍ പെട്ടെന്ന് ചൂടുപിടിക്കില്ല.

ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

ആഢംബര പ്രതിച്ഛായ കൂടുതലുള്ളതും വെള്ള കാറുകള്‍ തിരഞ്ഞെടുക്കാനുള്ള കാരണമായി ചിഹാരു അഭിപ്രായപ്പെട്ടു. പ്രാരംഭ സബ് കോമ്പാക്ട് നിരയില്‍ 42 ശതമാനം മോഡലുകളാണ് വെളുപ്പില്‍ അണിനിരന്നത്. ഗ്രെയ് നിറമുള്ള കാറുകള്‍ 17 ശതമാനം കൈയ്യടക്കി.

Most Read: കാര്‍ വാങ്ങാം രാജകീയമായി, നവ്യാനുഭവം പകര്‍ന്ന് മാരുതി സുസുക്കി അറീന

ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

പ്രാരംഭ കാര്‍ നിരയില്‍ 16 ശതമാനം ആളുകള്‍ സില്‍വര്‍ നിറം തിരഞ്ഞെടുത്തപ്പോള്‍ 12 ശതമാനം പേര്‍ ചുവപ്പ് ഇഷ്ടനിറമായി വാങ്ങി. അടിസ്ഥാന കോമ്പാക്ട് കാറുകളിലും വെള്ള മോഡലുകള്‍ക്കാണ് പ്രാതിനിധ്യം. 35 ശതമാനം പേര്‍ വെള്ള നിറപ്പതിപ്പുകള്‍ തിരഞ്ഞെടുത്തു.

ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

ഈ വിഭാഗത്തില്‍ 17 ശതമാനം ഉടമകള്‍ വീതമാണ് ഗ്രെയ്, സില്‍വര്‍ നിറങ്ങള്‍ക്ക് ലഭിച്ചത്. ചുവപ്പ്, നീല നിറങ്ങളിലുള്ള കാറുകള്‍ യഥാക്രമം ഒമ്പത്, എട്ട് ശതമാനം പ്രചാരം ശ്രേണിയില്‍ കുറിച്ചു. കോമ്പാക്ട് പ്രീമിയം നിരയിലും വെള്ള മോഡലുകള്‍ തന്നെ താരം. 46 ശതമാനം പേരാണ് വെള്ള കാര്‍ വാങ്ങിയത്.

ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

തൊട്ടുപിന്നില്‍ 21 ശതമാനവുമായി സില്‍വര്‍ നിറം ശ്രേണിയില്‍ നിറസാന്നിധ്യമാവുന്നു. 17 ശതമാനം ആളുകളാണ് ഗ്രെയ് നിറമുള്ള കാര്‍ തിരഞ്ഞെടുത്തത്. പ്രീമിയം കോമ്പാക്ട് കാറുകളില്‍ കറുപ്പിന് പ്രചാരം കുറവാണെന്നതും ഇവിടെ പരാമര്‍ശിക്കണം. കറുപ്പ് നിറം വാങ്ങിയത് ഒരുശതമാനം ഉപഭോക്താക്കള്‍ മാത്രം.

ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

അതേസമയം ഇടത്തരം ശ്രേണിയില്‍ കറുപ്പാണ് ഏറ്റവും പ്രചാരം കൂടിയ രണ്ടാമത്തെ നിറം. 40 ശതമാനം പേര്‍ വെള്ള കാറുകള്‍ വാങ്ങിയപ്പോള്‍ 18 ശതാനം ഉടമകള്‍ കാര്‍ കറുപ്പ് മതിയെന്ന് തീരുമാനിച്ചു. നീല (16 ശതമാനം), സില്‍വര്‍ (13 ശതമാനം), ബ്രൗണ്‍ (അഞ്ചു ശതമാനം) എന്നിങ്ങനെയാണ് ശ്രേണിയില്‍ മറ്റു നിറങ്ങളുടെ പ്രചാരം.

Most Read: ഹോസുകളുടെ നിറം മാറ്റണം, പെട്രോള്‍ പമ്പുകളുടെ തട്ടിപ്പ് തടയാന്‍ പുതിയ നിര്‍ദ്ദേശം

ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

വെള്ള നിറമുള്ള കാര്‍ വാങ്ങിയാല്‍

1. വെള്ള നിറമുള്ള കാറുകള്‍ക്ക് പ്രത്യേക ചന്തമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വാഹന മേളകളില്‍ മിക്കപ്പോഴും വെള്ള നിറത്തിലുള്ള കാറുകളുമായാണ് നിര്‍മ്മാതാക്കള്‍ കടന്നുവരാറ്. പൊതുവെ എല്ലാ കാറുകളുമാദ്യം വെള്ള നിറത്തിലാണ് രൂപകല്‍പന ചെയ്യുപ്പെടുന്നത്. പ്രീ-പ്രൊഡക്ഷന്‍ പ്രശ്നങ്ങള്‍ അതിവേഗം കണ്ടെത്തി വിലയിരുത്താന്‍ വെള്ള നിറത്തില്‍ സാധിക്കും.

ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

2. റീസെയില്‍ മൂല്യമാണ് വെള്ള നിറത്തിന്റെ വേറൊരു ഗുണം. മറ്റ് നിറങ്ങളെ അപേക്ഷിച്ച് വെള്ള നിറത്തില്‍ ഒരുങ്ങിയ കാറുകള്‍ക്ക് റീസെയില്‍ മൂല്യം കൂടുതല്‍ ലഭിക്കും. വൈവിധ്യമുള്ള നിറപ്പതിപ്പുകള്‍ക്ക് കമ്പനികള്‍ കൂടുതല്‍ തുക ഈടാക്കുമ്പോള്‍ വെള്ള നിറത്തിന് അടിസ്ഥാന വില മാത്രം കൊടുത്താല്‍ മതി.

ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

3. ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് വെള്ള നിറമാണ് കൂടുതല്‍ അനുയോജ്യം. മറ്റ് നിറങ്ങളെ അപേക്ഷിച്ച്, കഠിനമായ ചൂടിനെ പ്രതിരോധിക്കാന്‍ വെള്ള നിറത്തിന് സാധിക്കും. കാറിന്റെ പുറംമോടി പെട്ടെന്ന് ചൂടാവില്ല. ഇതിനുപുറമെ ചെറിയ സ്‌ക്രാച്ചുകളും ചതവുകളും വെള്ള നിറത്തില്‍ കാര്യമായി എടുത്തുകാണിക്കില്ല.

ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

എന്നാല്‍ വെള്ള നിറമുള്ള കാറുകള്‍ക്ക് ഒരുപിടി പോരായ്മകളുമുണ്ട്. ഈ അവസരത്തില്‍ ഇതുംകൂടി പരിശോധിക്കാം.

1. ചെളി പെട്ടെന്ന് പിടിക്കും. വൃത്തിയായി സൂക്ഷിച്ചാല്‍ വെള്ള നിറപ്പതിപ്പുകളെ കടത്തിവെട്ടാന്‍ മറ്റൊരു നിറത്തിനും സാധിക്കില്ല. പക്ഷെ പൊടി പടലങ്ങള്‍ ഉയരുന്ന ഇന്ത്യന്‍ നിരത്തില്‍ വെള്ള കാറുകള്‍ക്ക് എത്രമാത്രം ഭംഗിയായി നിലകൊള്ളാന്‍ സാധിക്കുമെന്നത് സംശയമാണ്.

ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

2. റോഡില്‍ വെള്ള നിറമുള്ള കാറുകള്‍ അനുദിനം വര്‍ധിക്കുകയാണ്. വെള്ള നിറം കാറുകള്‍ക്ക് പ്രത്യേക ഭംഗിയൊരുക്കുമെന്നത് വാസ്തവം തന്നെ. ഇക്കാരണത്താല്‍ ഭൂരിപക്ഷം പേരും വെള്ള നിറമുള്ള കാര്‍ മതിയെന്ന് തീരുമാനിക്കുന്നു. ഫലമോ, ആള്‍ക്കൂട്ടത്തില്‍ നിന്നും വേറിട്ട് നില്‍ക്കാന്‍ വെള്ള നിറമുള്ള മോഡലുകള്‍ പെടാപാട് പെടുകയാണ്.

Most Read Articles

Malayalam
English summary
India’s Favourite Car Colour Is White. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X