YouTube

വിട്ടുകൊടുക്കാതെ എര്‍ട്ടിഗ, വില്‍പ്പനയില്‍ പിന്നിലായി ഇന്നോവയും മറാസോയും

പുതുവര്‍ഷത്തെ ആദ്യ മാസ വില്‍പ്പനയില്‍ത്തന്നെ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, മഹീന്ദ്ര മറാസോ എന്നീ എംപിവികളെ പിന്നിലാക്കിയിരിക്കുകയാണ് പുതിയ രണ്ടാം തലമുറ മാരുതി എര്‍ട്ടിഗ. ജനുവരിയിലെ കണക്ക് പ്രകാരം 6,353 യൂണിറ്റ് വില്‍പ്പന ചെയ്ത് പുത്തന്‍ എര്‍ട്ടിഗ മുന്നിലെത്തിയപ്പോള്‍ 6,253 യൂണിറ്റ് വില്‍പ്പനയുമായി ടൊയോട്ട ഇന്നോവ ക്രിസ്റ്റ തൊട്ട് പിന്നിലെത്തി.

വിട്ടുകൊടുക്കാതെ എര്‍ട്ടിഗ, വില്‍പ്പനയില്‍ പിന്നിലായി ഇന്നോവയും മറാസോയും

മൂന്നാമതുള്ള മഹീന്ദ്ര മറാസോയ്ക്ക് 3,504 യൂണിറ്റ് മാത്രമാണ് വില്‍ക്കാന്‍ കഴിഞ്ഞത്. എന്നാല്‍ വില്‍പ്പന വളര്‍ച്ച നിരക്കില്‍ എര്‍ട്ടിഗയ്ക്ക് 11 ശതമാനവും ഇന്നോവ ക്രിസ്റ്റയക്ക് 4 ശതമാനവും നഷ്ടം സംഭവിച്ചപ്പോള്‍ മഹീന്ദ്ര മറാസോ 9 ശതമാനം വളര്‍ച്ച കൈവരിച്ചു.

വിട്ടുകൊടുക്കാതെ എര്‍ട്ടിഗ, വില്‍പ്പനയില്‍ പിന്നിലായി ഇന്നോവയും മറാസോയും

വില്‍പ്പനയില്‍ കഴിഞ്ഞ മാസത്തേക്കാളും കുറവ് വന്നതാണ് എര്‍ട്ടിഗയ്ക്കും ഇന്നോവ ക്രിസ്റ്റയക്കും വിനയായത്. വിപണിയില്‍ പുത്തന്‍ മാരുതി എര്‍ട്ടിഗയും ടൊയോട്ട ഇന്നോവ ക്രിസ്റ്റയും തമ്മില്‍ കൊമ്പ് കോര്‍ക്കുന്നതാണ് കണ്ടത്.

Most Read:വന്‍വിലക്കിഴിവില്‍ 2018 മാരുതി ബലെനോ

വിട്ടുകൊടുക്കാതെ എര്‍ട്ടിഗ, വില്‍പ്പനയില്‍ പിന്നിലായി ഇന്നോവയും മറാസോയും

എന്നാല്‍ അവസാനം ഇന്നോവ ക്രിസ്റ്റയെ പിന്നിലാക്കി എര്‍ട്ടിഗ മുന്നിലെത്തി. പുത്തന്‍ മാരുതി എര്‍ട്ടിഗയുടെ വില തുടങ്ങുന്നത് 7.44 ലക്ഷം മുതലാണ്, ഇന്നോവ ക്രിസ്റ്റയുടേത് 14.83 ലക്ഷം തൊട്ടും. ഇരു വിലകളും ദില്ലി എക്‌സ്‌ഷോറൂം പ്രകാരമാണ്.

വിട്ടുകൊടുക്കാതെ എര്‍ട്ടിഗ, വില്‍പ്പനയില്‍ പിന്നിലായി ഇന്നോവയും മറാസോയും

വിലകളിലെ ഈ അന്തരമാണ് വില്‍പ്പനയിലും പ്രതിഫലിച്ചിരിക്കുതെന്ന് വേണം കരുതാന്‍. എങ്കിലും അടുത്തിടെ വിപണിയിലെത്തിയ മാരുതി എര്‍ട്ടിഗയോട് ഒട്ടും മോശമല്ലാത്ത മത്സരം കാഴ്ച വെച്ച ഇന്നോവയുടെ പ്രകടനം ശ്ലാഖനീയമാണ്.

വിട്ടുകൊടുക്കാതെ എര്‍ട്ടിഗ, വില്‍പ്പനയില്‍ പിന്നിലായി ഇന്നോവയും മറാസോയും

രണ്ട് വര്‍ഷം മുമ്പാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ വിപണിയിലെത്തിയത്. എന്നാല്‍ പ്രായമൊന്നും പ്രകടനത്തിനെ ബാധിക്കുന്ന ഒന്നല്ല എന്ന് വില്‍പ്പന കണക്കുകള്‍ കൊണ്ട് തെളിയിച്ചിരികയാണ് ഇന്നോവ ക്രിസ്റ്റ.

വിട്ടുകൊടുക്കാതെ എര്‍ട്ടിഗ, വില്‍പ്പനയില്‍ പിന്നിലായി ഇന്നോവയും മറാസോയും

കാര്‍ വാങ്ങുന്നവരും ക്യാബ് ഓപ്പറേറ്റര്‍മാരും ഒരുപോലെ തിരഞ്ഞെടുക്കുന്ന എംപിവിയാണ് ടൊയോട്ട ഇന്നോവ ക്രിസ്റ്റ. സ്ഥലപരിമിതിയെന്ന പ്രശ്‌നമില്ലാത്ത അകത്തളവും താരതമ്യേന ചെലവ് കുറഞ്ഞ മെയിന്റനെന്‍സും വാഹന പ്രേമികള്‍ക്കിടയില്‍ ഇന്നോവയെ പ്രിയങ്കരമാക്കുന്നു.

വിട്ടുകൊടുക്കാതെ എര്‍ട്ടിഗ, വില്‍പ്പനയില്‍ പിന്നിലായി ഇന്നോവയും മറാസോയും

മുന്‍ തലമുറയെക്കാളും ഒരുപിടി മാറ്റങ്ങളുമായി എത്തിയ എംപിവിയാണ് പുത്തന്‍ മാരുതി എര്‍ട്ടിഗ. ലൈറ്റ് വെയിറ്റ് ഹാര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുത്തന്‍ എര്‍ട്ടിഗ നിര്‍മ്മിച്ചിരിക്കുന്നത്.

വിട്ടുകൊടുക്കാതെ എര്‍ട്ടിഗ, വില്‍പ്പനയില്‍ പിന്നിലായി ഇന്നോവയും മറാസോയും

എര്‍ട്ടിഗയുടെ ക്യാബിന്‍ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനായിട്ടുണ്ടെന്നാണ് കമ്പനി പറയുന്നത്. നിലവില്‍ ഇടത്തരം ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍, ടര്‍ബോ ഡീസല്‍ എഞ്ചിന്‍ എന്നീ ഓപ്ഷനുകളില്‍ എര്‍ട്ടിഗ ലഭ്യമാണ്.

വിട്ടുകൊടുക്കാതെ എര്‍ട്ടിഗ, വില്‍പ്പനയില്‍ പിന്നിലായി ഇന്നോവയും മറാസോയും

പഴയ 1.4 ലിറ്റര്‍ യൂണിറ്റിനെക്കാളും കരുത്ത് കൂടിയ K സീരീസ് 1.5 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ ആണ് നിലവിലുള്ളത്. ഡീസല്‍ വകഭേദത്തില്‍ കാര്യമായ മാറ്റമൊന്നും കമ്പനി വരുത്തിയിട്ടില്ല.

Most Read:മാരുതി ബ്രെസ്സയ്ക്ക് ആശങ്കപ്പെടാന്‍ കാരണങ്ങള്‍ ഒരുപാട് - മഹീന്ദ്ര XUV300 റിവ്യു

വിട്ടുകൊടുക്കാതെ എര്‍ട്ടിഗ, വില്‍പ്പനയില്‍ പിന്നിലായി ഇന്നോവയും മറാസോയും

9.99 ലക്ഷം രൂപ മുതല്‍ വില ആരംഭിക്കുന്ന മഹീന്ദ്ര മറാസോ, വിപണിയില്‍ നല്ല രീതിയില്‍ വില്‍പ്പനയുള്ള എംപിവിയാണ്. പോയ വര്‍ഷം മധ്യത്തോടെ വിപണിയിലെത്തിയ മറാസോയിലുള്ളത് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ്.

വിട്ടുകൊടുക്കാതെ എര്‍ട്ടിഗ, വില്‍പ്പനയില്‍ പിന്നിലായി ഇന്നോവയും മറാസോയും

ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഈ എംപിവിയുടെ ടര്‍ബോ ചാര്‍ജിംഗ് പെട്രോള്‍ എഞ്ചിന്‍ വകഭേദം അടുത്ത വര്‍ഷം വിപണിയിലെത്തിക്കുമെന്നാണ് കമ്പനി പറയുന്നത്. നിലവിലെ കടുത്ത മത്സരത്തില്‍ മുന്നേറി വില്‍പ്പന വര്‍ധിപ്പിക്കാന്‍ ഈ മാറ്റങ്ങള്‍ മഹീന്ദ്ര മറാസോയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
maruti ertiga beats innova crysta and marazzo in january 2019 sales: read in malayalam
Story first published: Thursday, February 7, 2019, 17:11 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X