പുറത്തിറങ്ങും മുമ്പ് മാരുതി എസ്സ്-പ്രെസ്സോ ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി -വീഡിയോ

സെപ്റ്റംബർ 30 ന് ഇന്ത്യൻ വിപണിയിൽ തങ്ങളുടെ ഏറ്റവും പുതിയ എൻ‌ട്രി ലെവൽ ഹാച്ച്ബാക്കായ എസ്-പ്രസ്സോ മാരുതി സുസുക്കി പുറത്തിറക്കാനിരിക്കുകയാണ്.

പുറത്തിറങ്ങും മുമ്പ് മാരുതി എസ്സ്-പ്രെസ്സോ ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

രാജ്യത്ത് പുറത്തിറങ്ങുന്നതിന് മുന്നോടിയായി മാരുതി എസ്-പ്രസ്സോ രാജ്യമെമ്പാടുമുള്ള ഡീലർഷിപ്പുകളുടെ യാർഡുകളിൽ എത്തിതുടങ്ങതിന്റെ ചിത്രങ്ങൾ ചോർന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടാണ് മാരുതിയുടെ ഏറ്റവും പുതിയ വാഹനത്തിന്റെ ഈ ചിത്രങ്ങൾ പ്രചരിക്കുന്നത്.

ഇന്ത്യൻ വിപണിയിൽ ആൾട്ടോ K10 -ന് മുകളിലായിരിക്കും പുതിയ മാരുതി എസ്-പ്രസ്സോയുടെ സ്ഥാനം. ഉയരമുള്ള എസ്‌യുവി ഭാവത്തിലുള്ള, പുതിയ ഡിസൈനുമായിട്ടാണ് വാഹനം എത്തുന്നത്. റെനോ ക്വിഡാണ് മാരുതിയുടെ പുതിയ ഹാച്ച്ബാക്കിന്റെ പ്രധാന എതിരാളി.

പുറത്തിറങ്ങും മുമ്പ് മാരുതി എസ്സ്-പ്രെസ്സോ ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

2018 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മാരുതിയുടെ ഫ്യൂച്ചർ-S കൺസെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് എസ്-പ്രസ്സോയുടെ നിർമ്മാണം. നിരവധി തവണ ഇന്ത്യൻ നിരത്തുകളിൽ വാഹനം പരീക്ഷണയോട്ടങ്ങൾ നടത്തിയ റിപ്പോട്ടുകളും ചിത്രങ്ങളും പുറത്തു വന്നിരുന്നു.

പുറത്തിറങ്ങും മുമ്പ് മാരുതി എസ്സ്-പ്രെസ്സോ ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

അടുത്തിടെ മറകളൊന്നും കൂടാതെ മാരുതി എസ്-പ്രസ്സോയുടെ പുതിയ പരീക്ഷണ ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ഹാച്ച്ബാക്കിന്റെ ബാഹ്യ രൂപകൽപ്പന പൂർണ്ണമായും ഇവ വെളിപ്പെടുത്തുന്നു.

പുറത്തിറങ്ങും മുമ്പ് മാരുതി എസ്സ്-പ്രെസ്സോ ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും നേർത്ത ഗ്രില്ലുമാണ് വാഹനത്തിന്റെ മുൻഭാഗത്ത് കമ്പനി നൽകിയിരിക്കുന്നത്. ഉയർന്ന പതിപ്പുകളിൽ 14 ഇഞ്ച് വീലുകളും താഴ്ന്ന മോഡലുകളിൽ 13 ഇഞ്ച് ചെറിയ വീലുകളുമാണ് വരുന്നത്.

പുറത്തിറങ്ങും മുമ്പ് മാരുതി എസ്സ്-പ്രെസ്സോ ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

മാരുതി വാഹന നിരയിലെ ചില വലിയ സഹോദരങ്ങൾക്ക് സമാനമായ C ആകൃതിയിലുള്ള ടെയിൽ ലൈറ്റുകളും മറ്റ് സവിശേഷതകളുമാണ് പിൻ‌ഭാഗത്ത് വരുന്നത്.

Most Read: വിപണിയിലെത്തും മുമ്പ് പുറം മൂടികളില്ലാതെ മാരുതി എസ്സ്-പ്രെസ്സോ

പുറത്തിറങ്ങും മുമ്പ് മാരുതി എസ്സ്-പ്രെസ്സോ ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

കേന്ദ്രീകൃതമായി സ്ഥാപിച്ചിരിക്കുന്ന ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാവും വാഹനത്തിൽ വരുന്നത്. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയടങ്ങുന്ന മാരുതിയുടെ ഏറ്റവും പുതിയ സ്മാർട്ട്പ്ലേ സ്റ്റുഡിയോ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് ഹാച്ച്ബാക്കിൽ വരുന്നത്.

Most Read: മാരുതി എസ്സ-പ്രെസ്സോയുടെ ഔദ്യോഗിക ടീസർ പുറത്ത്

പുറത്തിറങ്ങും മുമ്പ് മാരുതി എസ്സ്-പ്രെസ്സോ ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

മെക്കാനിക്കലിന്റെ കാര്യത്തിൽ, എസ്-പ്രസ്സോയിൽ ബിഎസ്-VI കംപ്ലയിന്റ് 998 സിസി മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് മാരുതി നൽകുന്നത്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായി ഘടിപ്പിച്ചിരിക്കുന്ന എഞ്ചിൻ 67 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഉയർന്ന പതിപ്പുകളിൽ ഓപ്ഷണലായി കമ്പനിയുടെ AGS ഓട്ടോമാറ്റിക് ഗിയർബോക്സും നിർമ്മാതാക്കൾ ഒരുക്കുന്നു.

Most Read: വാഹന വ്യവസായ മാന്ദ്യം: വാഹനങ്ങളുടെ നികുതി കുറയ്ക്കില്ലെന്ന് GST കൗൺസിൽ

പുറത്തിറങ്ങും മുമ്പ് മാരുതി എസ്സ്-പ്രെസ്സോ ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

ഒമ്പത് വകഭേകങ്ങലിലാണ് നിർമ്മാതാക്കൾ പുതിയ ഹാച്ച്ബാക്കിനെ വാഗ്ദാനം ചെയ്യുന്നത്. Std (O), Lxi, Lxi (O), Vxi, Vxi (O), VXi +, Vxi AGS, Vxi (O) AGS, Vxi + AGS എന്നിവയാണ് വാഹനത്തിൽ വരുന്ന വകഭേതങ്ങൾ. സെപ്തംബർ 25 മുതൽ വാഹനത്തിനായുള്ള ബുക്കിങ് ആരംഭിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചിരുന്നു. വാഹനം പുറത്തിറങ്ങിയാലുടൻ ഡെലിവറികൾ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുറത്തിറങ്ങും മുമ്പ് മാരുതി എസ്സ്-പ്രെസ്സോ ഡീലർഷിപ്പുകളിൽ എത്തിതുടങ്ങി

മാരുതി സുസുക്കി ഇതിനോടകം വരാനിരിക്കുന്ന ഹാച്ച്ബാക്കിന്റെ രണ്ട് ടീസർ വീഡിയോകൾ പുറത്തിറക്കിയിരുന്നു. ഇരു ടീസറുകളും ഇന്ത്യൻ വിപണിയിലെത്തുന്ന പുതിയ ഹാച്ച്ബാക്കിന്റെ ഡിസൈൻ ശൈലികൾ പ്രദർശിപ്പിക്കുന്നു.

Most Read Articles

Malayalam
English summary
Maruti Suzuki S-Presso Spied Arriving At Dealerships: Launch, Bookings & Delivery Details. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X