വാഹന വ്യവസായ മാന്ദ്യം: വാഹനങ്ങളുടെ നികുതി കുറയ്ക്കില്ലെന്ന് GST കൗൺസിൽ

വാഹന വ്യവസായത്തിന് GST -യിൽ കുറവുണ്ടാകില്ലെന്ന് GST കൗൺസിൽ. വാഹനങ്ങളുടെ നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി GST കൗൺസിൽ സെപ്റ്റംബർ 21 ന് ഗോവയിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഈ തീരുമാനം.

വാഹന വ്യവസായ മാന്ദ്യം: വാഹനങ്ങളുടെ നികുതി കുറയ്ക്കില്ലെന്ന് GST കൗൺസിൽ

നിലവിലെ 28 ശതമാനം GST നിരക്ക് തുടരുമെന്നാണ് കൗൺസിൽ അംഗങ്ങളുടെ തീരുമാനം. ഇന്ത്യയിലെ വാഹന വ്യവസായം വർഷങ്ങളായി കണ്ടതിൽ വച്ച് ഏറ്റവും മോശമായ മാന്ദ്യമാണ് അഭിമുഖീകരിക്കുന്നത്. വിൽ‌പനയിൽ ഏറ്റവും ഇടിവും, വളർച്ചാ നിരക്ക് കഴിഞ്ഞ കുറച്ച് മാസങ്ങളായി വളരെ മോശമായ അവസ്ഥയിലേക്കുമാണ് അതിവേഗം തിരിയുന്നത്.

വാഹന വ്യവസായ മാന്ദ്യം: വാഹനങ്ങളുടെ നികുതി കുറയ്ക്കില്ലെന്ന് GST കൗൺസിൽ

സ്റ്റോക്ക് യാർഡുകളിലെ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാൻ മാരുതി സുസുക്കിയുൾപ്പടെ ഏതാനും ചില നിർമ്മാതാക്കൾ കുറച്ച് ദിവസത്തേക്ക് ഉത്പാദനം നിർത്തലാക്കിയിരുന്നു.

വാഹന വ്യവസായ മാന്ദ്യം: വാഹനങ്ങളുടെ നികുതി കുറയ്ക്കില്ലെന്ന് GST കൗൺസിൽ

മാന്ദ്യത്തിന് നിരവധി കാരണങ്ങളുണ്ട്. BS-IV- ൽ നിന്ന് BS-VI മാനദണ്ഡത്തിലേക്ക് രാജ്യം മാറുന്നത് വാഹനങ്ങൾ വാങ്ങാനുള്ള ശരിയായ സമയം എപ്പോഴാണെന്ന് നിരവധി ഉപഭോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുന്നു.

വാഹന വ്യവസായ മാന്ദ്യം: വാഹനങ്ങളുടെ നികുതി കുറയ്ക്കില്ലെന്ന് GST കൗൺസിൽ

ബി‌എസ്- IV യുഗത്തിന്റെ അവസാന ആഴ്ച്ചകളിൽ നടക്കുമെന്ന് വിശ്വസിക്കുന്ന സ്റ്റോക്ക് ക്ലിയറൻസ് വിൽ‌പന, ഡിസ്‌കൗണ്ട്‌ എന്നിവയ്ക്കായി ആയിരങ്ങളാണ് വാഹനം വാങ്ങനുള്ള തങ്ങളുടെ ആഗ്രഹവും, പദ്ധതികളും മാറ്റി വയ്ച്ചിരിക്കുകയാണ്.

വാഹന വ്യവസായ മാന്ദ്യം: വാഹനങ്ങളുടെ നികുതി കുറയ്ക്കില്ലെന്ന് GST കൗൺസിൽ

വാഹന മേഖലയിലെ മാന്ദ്യത്തിന് തടയിടാൻ സർക്കാർ വിവിധ മാർഗങ്ങളിൽ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ലോൺ മേളകളും മറ്റും സംഘടിപ്പിച്ച് ജനങ്ങൾക്ക് വാഹനങ്ങൾ വാങ്ങുന്നത് എളുപ്പമാർഗങ്ങൾ ഒരുക്കി കൊടുക്കാനുമാണ് സർക്കാർ നിർദ്ദേശിച്ച ഒരു മാർഗ്ഗം.

വാഹന വ്യവസായ മാന്ദ്യം: വാഹനങ്ങളുടെ നികുതി കുറയ്ക്കില്ലെന്ന് GST കൗൺസിൽ

ബാങ്കുകളും മറ്റ് ധനകാര്യ സംഘടനകളും ഇത് നടപ്പിലാക്കാനുള്ള ശ്രമങ്ങളിലാണ്. നിർദ്ദേശിക്കപ്പെട്ട മറ്റൊരു മാർഗ്ഗം നികുതി കുറയ്ക്കുക എന്നതാണ്. വാഹനങ്ങളുടെ GST കുറയ്ക്കുന്നതിന് വളരെയധികം ആവശ്യങ്ങൾ ഉയർന്നതിന് ശേഷമാണ് GST കൗൺസിൽ ഗോവയിൽ യോഗം ചേർന്നത്.

Most Read: ഇന്ത്യയുടെ ഇലക്ട്രിക്ക് വാഹന ഹബ്ബാകാൻ തമിഴ്നാട്

വാഹന വ്യവസായ മാന്ദ്യം: വാഹനങ്ങളുടെ നികുതി കുറയ്ക്കില്ലെന്ന് GST കൗൺസിൽ

എന്നിരുന്നാലും, GST കുറയ്ക്കാൻ നിർദ്ദേശിച്ച ആളുകളെ പരിഗണിക്കാതെ വാഹനങ്ങളുടെ നികുതി അതേപടി തുടരുമെന്ന് കൗൺസിൽ തീരുമാനം എടുക്കുകയായിരുന്നു.

Most Read: സൗദിക്കെതിരായ ഡ്രോൺ ആക്രമണം; ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലകൾ വർധിക്കും

വാഹന വ്യവസായ മാന്ദ്യം: വാഹനങ്ങളുടെ നികുതി കുറയ്ക്കില്ലെന്ന് GST കൗൺസിൽ

വാഹനങ്ങളുടെ GST നിരക്ക് കുറയ്ക്കുന്നത് രാജ്യത്തിന്റെ വരുമാനത്തിൽ 50,000 കോടി രൂപയോളം നഷ്ടമുണ്ടാക്കുമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.

Most Read: കുറഞ്ഞ ചിലവില്‍ ഇലക്ട്രിക്ക് വാഹനങ്ങളെ അവതരിപ്പിക്കാന്‍ ഹ്യുണ്ടായി

വാഹന വ്യവസായ മാന്ദ്യം: വാഹനങ്ങളുടെ നികുതി കുറയ്ക്കില്ലെന്ന് GST കൗൺസിൽ

നികുതി കുറയ്ക്കുന്നതിനെതിരെ GST കൗൺസിൽ തീരുമാനമെടുക്കുന്നതിനുള്ള പ്രധാന കാരണം ഇതാണ്. നികുതിയിലൂടെ സർക്കാരിന്റെ ട്രഷറിയിലേക്കും സമ്പദ്‌വ്യവസ്ഥയിലേക്കും ഏറ്റവും വലിയ സംഭാവന നൽകുന്ന ഒന്നാണ് വാഹന വ്യവസായം. അതിനാലാണ് നികുതി കുറയ്ക്കുന്നതിൽ GST കൗൺസിൽ ആശങ്കാകുലരാവുന്നത്.

വാഹന വ്യവസായ മാന്ദ്യം: വാഹനങ്ങളുടെ നികുതി കുറയ്ക്കില്ലെന്ന് GST കൗൺസിൽ

നികുതി കുറച്ചാൽ വലിയ വരുമാനനഷ്ടമുണ്ടാകുമെന്ന GST കൗൺസിലിന്റെ വാദം ശരിയാണ്. എന്നിരുന്നാലും, വാഹന വ്യവസായ മാന്ദ്യം തുടരുകയാണെങ്കിൽ മുഴുവൻ സമ്പദ്‌വ്യവസ്ഥയ്ക്കും ഉണ്ടാകുന്ന അപകടവും GST കൗൺസിൽ കണക്കിലെടുക്കേണ്ടതാണ്.

Most Read Articles

Malayalam
English summary
Auto Industry Slowdown: GST On Automobiles Will Not Be Reduced Says GST Council. Read more Malayalam.
Story first published: Saturday, September 21, 2019, 19:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X