എന്താണ് മാരുതി സുസുക്കി എജിഎസ്?

2014 -ല്‍ സെലറിയോയ്ക്ക് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് അവതരിപ്പിച്ചപ്പോള്‍ വിപണി സംശയത്താലെയാണ് മാരുതിയെ നോക്കിയത്. അന്നുവരെ വലിയ കാറുകളുടെ മാത്രം കുത്തകയായിരുന്നു ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. പക്ഷെ മാരുതി സെലറിയോ എഎംടി ഈ ധാരണ തിരുത്തി.

എന്താണ് മാരുതി സുസുക്കി എജിഎസ്?

സെലറിയോയുടെ വിജയം കണ്ടാണ് മറ്റു കാര്‍ കമ്പനികളും ചിലവ് കുറഞ്ഞ ഓട്ടോമാറ്റിക് കാറെന്ന ആശയത്തെ പറ്റി ആലോചന തുടങ്ങിയത്. നിലവില്‍ മൂന്നു ഗണത്തില്‍പ്പെടുന്ന ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റുകള്‍ മാരുതി ഉപയോഗിക്കുന്നുണ്ട് — എടി (ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍), സിവിടി (കണ്‍ടിന്യുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷന്‍), എഎംടി (ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍).

എന്താണ് മാരുതി സുസുക്കി എജിഎസ്?

ഇതില്‍ എജിഎസ് (ഓട്ടോ ഗിയര്‍ ഷിഫ്റ്റ്) എന്ന് എഎംടി ഗിയര്‍ബോക്‌സിനെ മാരുതി വിശേഷിപ്പിക്കുന്നു. ആള്‍ട്ടോ K10, സെലറിയോ, വാഗണ്‍ആര്‍, സ്വിഫ്റ്റ്, ഇഗ്നിസ്, ഡിസൈര്‍, വിറ്റാര ബ്രെസ്സ കാറുകളില്‍ എജിഎസ് ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നത്. സാധാരണ മാനുവല്‍ ഗിയര്‍ബോക്‌സാണ് എജിഎസിനും അടിസ്ഥാനം. എന്നാല്‍ എജിസ് കാറില്‍ ക്ലച്ചുണ്ടാവില്ല.

എന്താണ് മാരുതി സുസുക്കി എജിഎസ്?

ഇലക്ട്രോ ഹൈഡ്രോളിക് സംവിധാനം ക്ലച്ചിന്റെയും ഗിയറിന്റെയും നിയന്ത്രണം ഏറ്റെടുക്കും. മാരുതി ആവിഷ്‌കരിച്ചിട്ടുള്ള പ്രത്യേക ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ യൂണിറ്റാണ് (TCU) എജിഎസ് കാറുകളെ സാധാരണ എഎംടി കാറുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ആക്‌സിലറേറ്റര്‍ പെഡലിന്റെ ക്രമവും വാഹനത്തിന്റെ വേഗവും അടിസ്ഥാനപ്പെടുത്തി ട്രാന്‍സ്മിഷന്‍ കണ്‍ട്രോള്‍ യൂണിറ്റ് ഹൈഡ്രോളിക് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കും.

എന്താണ് മാരുതി സുസുക്കി എജിഎസ്?

പൊതുവേ ഇന്ധനക്ഷമതയ്ക്ക് ഓട്ടോമാറ്റിക് കാറുകള്‍ കുപ്രസിദ്ധരാണ്. എന്നാല്‍ മാരുതിയുടെ എജിഎസ് കാറുകള്‍ ഈ ധാരണയും തിരുത്തും. പെഡലുകള്‍ മാറി മാറി ചവിട്ടാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനൊപ്പം മാനുവല്‍ കാറുകള്‍ക്ക് സമാനമായ ഇന്ധനക്ഷമത ഉറപ്പുവരുത്താനും എജിഎസ് ഗിയര്‍ബോക്‌സിന് കഴിവുണ്ട്.

Most Read: ടാറ്റ സഫാരി പോരാ, മാരുതി ജിപ്‌സി തന്നെ വേണമെന്ന് പട്ടാളം — കാരണമിതാണ്

എന്താണ് മാരുതി സുസുക്കി എജിഎസ്?

ഇന്ധനക്ഷമതയ്ക്ക് പ്രാധാന്യം കല്‍പ്പിക്കുന്ന ഇന്ത്യന്‍ വിപണിയില്‍ മാരുതിയുടെ എജിഎസ് കാറുകള്‍ പ്രചാരം നേടുന്നതില്‍ തെല്ലും അത്ഭുതമില്ല. ഓരോ തവണ ഗിയര്‍ മാറുമ്പോഴും ശ്രദ്ധയോടെ ക്ലച്ച് മാറ്റേണ്ട ആവശ്യം എജിഎസ് കാറുകള്‍ക്കില്ല. ഇക്കാരണത്താല്‍ ഡ്രൈവര്‍ക്ക് റോഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാവും.

Most Read: മാരുതി വില്‍പ്പന വീണ്ടും കൂപ്പുകുത്തി, നിസഹായരായി ബ്രെസ്സയും എര്‍ട്ടിഗയും

എന്താണ് മാരുതി സുസുക്കി എജിഎസ്?

ഗിയറിന് മേല്‍ കൂടുതല്‍ ആധിപത്യം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി മാനുവല്‍ മോഡും മാരുതി സമര്‍പ്പിക്കുന്നുണ്ട്. മാനുവല്‍ മോഡില്‍ ഗിയര്‍ മാറ്റം ഡ്രൈവറുടെ ചുമതലാണ്. ക്ലച്ചിന്റെ കാര്യം ഹൈഡ്രോളിക് സംവിധാനം നോക്കിക്കൊള്ളും. സീക്വന്‍ഷ്യല്‍ ഗിയര്‍ബോക്‌സിന്റെ മാതൃകയിലാണ് മാനുവല്‍ മോഡില്‍ എജിഎസ് കാറുകള്‍ പ്രവര്‍ത്തിക്കുക. ഗിയര്‍ ഷിഫ്റ്റര്‍ മുകളിലോട്ടും താഴോട്ടും മാറ്റുന്നതിനുസരിച്ച് ഗിയറുകള്‍ മാറും.

Most Read: ബെന്‍സിനെ വെല്ലുന്ന ആഢംബര കാറുകളുമായി ഹ്യുണ്ടായി, ജെനിസിസ് ഇന്ത്യയിലേക്ക്

എന്താണ് മാരുതി സുസുക്കി എജിഎസ്?

എടി, സിവിടി ഗിയര്‍ബോക്‌സ് യൂണിറ്റുകളെ അപേക്ഷിച്ച് എജിഎസ് ടെക്‌നോളജിക്ക് ചിലവ് വളരെയധികം കുറവാണ്. മാനുവല്‍ പതിപ്പുകളെക്കാള്‍ 50,000 രൂപയോളം മാത്രമാണ് എജിഎസ് മോഡലുകള്‍ക്ക് വില കൂടുതല്‍. മറ്റു ഓട്ടോമാറ്റിക് കാറുകളുമായി താരതമ്യം ചെയ്താല്‍ എജിഎസ് കാറുകള്‍ക്ക് പരിപാലന ചിലവുകളും കുറവാണെന്നും ഇവിടെ പരാമര്‍ശിക്കണം.

Most Read Articles

Malayalam
English summary
Maruti Suzuki AGS: The Automatic Transmission For Every Indian. Read in Malayalam.
Story first published: Tuesday, June 4, 2019, 12:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X