മാരുതി കാറുകളില്‍ കേമനായി ബലെനോ

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി കോമ്പാക്റ്റ്, ചെറുകാര്‍ ശ്രേണിയില്‍ വ്യക്തമായ മുന്‍തൂക്കമാണ് നിലനിര്‍ത്തുന്നതെന്നാണ് അടുത്തിടെ വന്ന വില്‍പ്പന കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആള്‍ട്ടോ, സ്വിഫ്റ്റ്, ഡിസൈര്‍, ബലെനോ എന്നിവയാണ് പോയ സാമ്പത്തിക വര്‍ഷത്തെ വില്‍പ്പനയില്‍ മുതല്‍ക്കൂട്ടായ കാറുകള്‍.

മാരുതി കാറുകളില്‍ കേമനായി ബലെനോ

രണ്ട് ലക്ഷത്തിലധികം യൂണിറ്റ് വില്‍പ്പനയാണ് ഇവ ഓരോന്നും പോയ സാമ്പത്തിക വര്‍ഷത്തില്‍ കുറിച്ചത്. 2019 സാമ്പത്തിക വര്‍ഷത്തില്‍ മാരുതി വിറ്റ കാറുകളില്‍ 54 ശതമാനവും ഈ നാല് കാറുകളുടെ വില്‍പ്പന ചേര്‍ന്നുള്ളതാണ്.

മാരുതി കാറുകളില്‍ കേമനായി ബലെനോ

2018 സാമ്പത്തിക വര്‍ഷത്തെയപേക്ഷിച്ച് രണ്ട് ശതമാനം അധിക വളര്‍ച്ചയും കമ്പനി നേടി. ഇതില്‍ ആള്‍ട്ടോയൊഴികെ മറ്റെല്ലാ കാറുകളും കോമ്പാക്റ്റ് ശ്രേണിയിലുള്ളവയാണ്. മാരുതി ചെറുകാര്‍ ശ്രേണിയില്‍ ആള്‍ട്ടോയും മുന്‍തലമുറ വാഗണ്‍ആറും മാത്രമാണുള്ളത്.

Most Read:പുതിയ റേഞ്ച് റോവറിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് കത്രീന കൈഫ്

മാരുതി കാറുകളില്‍ കേമനായി ബലെനോ

സ്വിഫ്റ്റ്, ഡിസൈര്‍, ബലെനോ, പുത്തന്‍ വാഗണ്‍ആര്‍, സെലറിയോ, ഇഗ്‌നിസ് എന്നിവയെ കോമ്പാക്റ്റ് ശ്രേണിയിലാണ് കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോയ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് കമ്പനി വിറ്റ കാറുകളില്‍ 49.7 ശതമാനവും കോമ്പാക്റ്റ് ശ്രേണിയില്‍ നിന്നുള്ളവയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

FY 2019 Total Sales % FY 2018 Total Sales %
Maruti Alto 2,59,401 14.79 2,58,539 15.64
Maruti Dzire 2,53,859 14.48 2,40,124 14.52
Maruti Swift 2,23,824 12.76 1,75,928 10.64
Maruti Baleno 2,12,330 12.11 1,90,480 11.52
Total 9,49,414 54.14 8,65,071 52.32
മാരുതി കാറുകളില്‍ കേമനായി ബലെനോ

ഇത് 2018 സാമ്പത്തിക വര്‍ഷത്തെയപേക്ഷിച്ച് 16.5 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 8,71,864 യൂണിറ്റ് കാറുകളാണ് മാരുതി വിറ്റഴിച്ചത്. 2017-18 സാമ്പത്തിക വര്‍ഷക്കാലയളിവിലാകട്ടെ 7,48,475 യൂണിറ്റും.

മാരുതി കാറുകളില്‍ കേമനായി ബലെനോ

2017-18 കാലയളവില്‍ 16,53,500 യൂണിറ്റെന്ന കമ്പനിയുടെ ആകെ വില്‍പ്പന 2018-19 കാലയളവില്‍ 17,53,700 യൂണിറ്റെത്തി നില്‍ക്കുന്നുണ്ട്. മാരുതിയുടെ ചെറുകാര്‍ ശ്രേണി 21 ശതമാനം പങ്കാളിത്തവുമായി വില്‍പ്പനയിലുണ്ട്.

മാരുതി കാറുകളില്‍ കേമനായി ബലെനോ

3,68,990 യൂണിറ്റാണ് 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ആള്‍ട്ടോയും മുന്‍തലമുറ വാഗണ്‍ആറും ചേര്‍ന്ന ചെറുകാര്‍ ശ്രേണി വിറ്റഴിച്ചത്. എന്നാല്‍ 2017-18 സാമ്പത്തിക വര്‍ഷത്തെക്കാള്‍ കുറവാണിത്. 4,27,183 യൂണിറ്റ് വില്‍പ്പനയല്‍ കുറവ് വന്നതിന് പ്രധാന കാരണം പുത്തന്‍ വാഗണ്‍ആറിനെ കോമ്പാക്റ്റ് ശ്രേണിയില്‍ ഉള്‍പ്പെടുത്തിയതാണ്.

മാരുതി കാറുകളില്‍ കേമനായി ബലെനോ

2,59,401 യൂണിറ്റോടെ ചെറുകാര്‍ വിപണിയില്‍ മികച്ച വില്‍പ്പനയുള്ള കാറെന്ന പദവി മാരുതി ആള്‍ട്ടോ സ്വന്തമാക്കിയിട്ടുണ്ട്. പരിഷ്‌കരിച്ച സ്വിഫ്റ്റ്, ഡിസൈര്‍ എന്നിവയും പുതിയ ബലെനോയുമാണ് വില്‍പ്പനയില്‍ മികച്ച നേട്ടം കൊയ്തത്.

Most Read:2.87 ലക്ഷം കിലോമീറ്റര്‍ പിന്നിട്ടൊരു ബജാജ് പ്ലാറ്റിന - വീഡിയോ

മാരുതി കാറുകളില്‍ കേമനായി ബലെനോ

ടൊയോട്ട ബാഡ്ജിലെത്തുന്ന ബലെനോയും വില്‍പ്പനയില്‍ പുറകോട്ട് പോവില്ലെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഗ്ലാന്‍സയെന്നാണ് പുതിയ ബലെനോയ്ക്ക് നല്‍കിയിരിക്കുന്ന പേര്. കമ്പനിയുടെ ആകെ വില്‍പ്പനയില്‍ 15.1 ശതമാനം യൂട്ടിലിറ്റി വാഹനങ്ങളില്‍ നിന്നാണ്.

മാരുതി കാറുകളില്‍ കേമനായി ബലെനോ

2,64,197 യൂണിറ്റ് വില്‍പ്പനയാണ് വിറ്റാര ബ്രെസ്സ, എസ്-ക്രോസ്, എര്‍ട്ടിഗ, ജിപ്‌സി എന്നിവരടങ്ങുന്ന മാരുതിയുടെ യൂട്ടിലിറ്റി വാഹന നിര കുറിച്ചത്. ഒരു വര്‍ഷം മുമ്പിത് 2,53,759 യൂണിറ്റായിരുന്നു. 15.3 ശതമാനം വളര്‍ച്ചയാണ് ആഭ്യന്തര വില്‍പ്പനയില്‍ യൂട്ടിലിറ്റി വാഹന ശ്രേണി കുറിച്ചത്.

Source: Rushlane

Most Read Articles

Malayalam
English summary
maruti alto, baleno, swift, dzire contributed 54% in company's 2019 final year sales: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X