ഈക്കോയുടെ വില്‍പ്പനയില്‍ വര്‍ധനവെന്ന് മാരുതി
2019 ഒക്ടോബര്‍ ഒന്നു മുതല്‍ വാഹനങ്ങളില്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിലവില്‍ വന്നിരുന്നു. രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന കാറുകള്‍ ഈ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

പുതിയ ചട്ടങ്ങള്‍ പ്രകാരം എബിഎസ്, ഡ്രൈവര്‍ എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ സംവിധാനം, വേഗ മുന്നറിയിപ്പ് സംവിധാനം, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ എന്നിവ മുഴുവന്‍ മോഡലുകളിലും നിര്‍മ്മാതാക്കള്‍ ഉറപ്പുവരുത്തേണ്ടതായുണ്ട്.

ഇതിന്റെ ഭാഗമായി ഇത്തരം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്ത മോഡലുകളെ നിര്‍മ്മാതാക്കള്‍ വിപണിയില്‍ നിന്നും പിന്‍വലിച്ചു. ഇക്കൂട്ടത്തില്‍ രാജ്യത്തെ പ്രധാന വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയും തങ്ങളുടെ രണ്ട് മോഡലുകളെ പിന്‍വലിച്ചിരുന്നു.

ഒമ്‌നി, ജിപ്‌സി മോഡലുകളെയാണ് കമ്പനി പിന്‍വലിച്ചത്. ഈ ശ്രേണിയിലുള്ള ഈക്കോയും കമ്പനി പിന്‍വലിച്ചേക്കും എന്ന വാര്‍ത്തകള്‍ എത്തിയെങ്കിലും വാഹനത്തിന് ആവശ്യക്കാര്‍ ഉണ്ടെന്ന് മനസ്സിലാക്കിയതോടെ സുരക്ഷ കൂട്ടിയ പതിപ്പിനെ കമ്പനി വിപണിയില്‍ അടുത്തിടെ പുറത്തിറക്കുകയും ചെയ്തു.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 2019 ഒക്ടോബറില്‍ 10,011 യൂണിറ്റുകളുടെ വില്‍പ്പനയാണ് മോഡലില്‍ കമ്പനിക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റ വാഹനങ്ങളെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

2019 സെപ്തംബര്‍ 9,949 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനിക്ക് ലഭിച്ചത്. വരും മാസങ്ങളില്‍ വാഹനത്തിന്റെ വില്‍പ്പന ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. വകഭേദങ്ങളെ ആശ്രയിച്ച് 6,000 രൂപ മുതല്‍ 9,000 രൂപ വരെ വില വര്‍ധനവാണ് പുതിയ ഈക്കോയില്‍ കമ്പനി വരുത്തിയിരിക്കുന്നത്.

3.61 ലക്ഷം രൂപ മുതലാണ് നിലവില്‍ ഈക്കോ മോഡലുകള്‍ക്ക് വില. ഈക്കോ കെയറിന് 6.61 ലക്ഷം രൂപയും. അഞ്ചു സീറ്റര്‍, എട്ടു സീറ്റര്‍ പതിപ്പുകള്‍ ഈക്കോയിലുണ്ട്. സ്വകാര്യ വാഹന വിപണിയിലും ടാക്‌സി വിപണിയിലും ഒരുപോലെ ജനസമ്മതി നേടിയ മാരുതി മോഡലാണ് ഈക്കോ.
Most Read: മൈലേജ് ലഭിക്കുന്നില്ല; കമ്പനിക്കെതിരെ കേസുകൊടുത്ത് വാഹന ഉടമ

ഈക്കോയുടെ ബിഎസ് VI എഞ്ചിന്‍ പതിപ്പിനെ ഉടന്‍ തന്നെ കമ്പനി വിപണിയില്‍ അവതരിപ്പിക്കും. ബിഎസ് VI എഞ്ചിനോടുകൂടിയ ഏതാനും വാഹനങ്ങളെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഈക്കോ മോഡലിനെയും ബിഎസ് VI എഞ്ചിനോടെ വിപണിയില്‍ എത്തിക്കുമെന്ന് കമ്പനി അറിയിച്ചിരിക്കുന്നത്.
Most Read: പരീക്ഷണ കടമ്പകള്‍ കടന്ന് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് -വീഡിയോ

അതേസമയം സുരക്ഷ കൂട്ടി എന്നതൊഴിച്ചാല്‍ മെക്കാനിക്കല്‍ ഫീച്ചേഴ്‌സില്‍ മാറ്റമില്ല. നിലവില്‍ 1.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍, സിഎന്‍ജി വകഭേദങ്ങളാണ് ഈക്കോയ്ക്കുമുള്ളത്. 1.2 ലിറ്റര്‍ എഞ്ചിന്‍ കമ്പനി ബിഎസ് VI -ലേക്ക് ഉയര്‍ത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
Most Read: പുറത്തിറങ്ങാൻ ഒരുങ്ങുന്ന പുതിയ ആറ് സെഡാനുകൾ

പെട്രോള്‍ എന്‍ജിന്‍ 73 bhp പവറും 101 Nm torque ഉം നല്‍കുമ്പോള്‍ ഈക്കോ സിഎന്‍ജിയില്‍ 63 bhp പവറും 85 Nm torque ഉം ലഭിക്കും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. പെട്രോളില്‍ 15.37 കിലോമീറ്ററും സിഎന്‍ജിയില്‍ 21.94 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.


Click it and Unblock the Notifications








