മാരുതി ജിംനി ഇന്ത്യയിലേക്കില്ല

ആഗോളതലത്തിൽ പ്രശംസ നേടിയ ജിംനി എസ്‌യുവി ഇന്ത്യയിൽ അവതരിപ്പിക്കില്ലെന്ന് ഇന്ത്യൻ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി. നേരത്തെ മാരുതി ജിപ്സിക്ക് പകരക്കാരനായി ഇന്ത്യൻ വിപണിയിൽ ജിംനി എത്തുമെന്ന റിപ്പോർട്ടുകൾ തള്ളിയാണ് മാരുതി ഇക്കാര്യം വ്യക്തമാക്കിയത്.

മാരുതി ജിംനി ഇന്ത്യയിലേക്കില്ല

മൂന്ന് ഡോറുകളുള്ള രണ്ടാം തലമുറ ജിപ്‌സിയാണ് ഈ മോഡൽ. ജിനിയെന്ന് പുനർനാമകരണം ചെയ്ത വാഹനം ഇന്ത്യൻ വിപണിക്ക് അനുയോജ്യമല്ലെന്നാണ് കമ്പനിയുടെ കണ്ടെത്തൽ.

മാരുതി ജിംനി ഇന്ത്യയിലേക്കില്ല

ജിംനിയുടെ 5-ഡോർ പതിപ്പ് വികസിപ്പിക്കാൻ കഴിയും. എന്നിരുന്നാലും, വിപണിയിൽ അത്തരം വാഹനങ്ങളുടെ ആവശ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ ഉൽപ്പാദനം സജ്ജീകരിക്കുന്നതിന് ആവശ്യമായ നിക്ഷേപം വളരെ കൂടുതലായിരിക്കും.

മാരുതി ജിംനി ഇന്ത്യയിലേക്കില്ല

സുസുക്കി ജിംനി നിലവിൽ വിവിധ രാജ്യങ്ങളിൽ ആഗോളതലത്തിൽ വിൽക്കപ്പെടുന്ന വാഹനമാണ്. മാത്രമല്ല കാറിന്റെ കോം‌പാക്റ്റും മികച്ച രൂപകൽപ്പനയും പ്രതിധാനം ചെയ്യുന്നതിനാൽ ജിംനി വളരെയധികം പ്രശസ്തി നേടി.

മാരുതി ജിംനി ഇന്ത്യയിലേക്കില്ല

ആഗോള വിപണിയിൽ രണ്ട് എഞ്ചിൻ ഓപ്ഷനാണ് ജിംനിയിൽ മാരുതി സുസുക്കി വാഗ്ദാനം ചെയ്യുന്നത്. 660 സിസി ട്രിപ്പിൾ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ,1.5 ലിറ്റർ ഫോർ സിലിണ്ടർ K15-സീരീസ് പെട്രോൾ എഞ്ചിൻ എന്നിവയാണ് അത്.

മാരുതി ജിംനി ഇന്ത്യയിലേക്കില്ല

അഞ്ച് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ഓപ്ഷണൽ ഫോർ-സ്പീഡ് ഓട്ടോമാറ്റിക് ടോർക്ക് കൺവെർട്ടർ യൂണിറ്റാണ് ഈ ഓഫ്-റോഡർ വാഹനത്തിൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. പരുക്കൻ ഭൂപ്രദേശങ്ങളെ നേരിടാൻ സഹായിക്കുന്നതിന് ഫോർ-വീൽ-ഡ്രൈവ് ട്രാൻസ്ഫർ കേസ്, ലോ റേഞ്ച് ട്രാൻസ്മിഷൻ എന്നിവ പോലുള്ള മറ്റ് ഓഫ്-റോഡ് മെക്കാനിക്കലുകളും ജിംനിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മാരുതി ജിംനി ഇന്ത്യയിലേക്കില്ല

ജിംനി ഓഫ്-റോഡ് എസ്‌യുവി ഒരു നാല് സീറ്റർ വാഹനമാണ്. മനോഹരമായ ക്യാബിൻ അനുഭവമാണ് വാഹനം നൽകുന്നത്. ആപ്പിൾ കാർപ്ലേ, ഗൂഗിൾ ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കുള്ള പിന്തുണയോടെ 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് ഓഫ്-റോഡ് എസ്‌യുവിയിൽ ഉള്ളത്.

Most Read: നീണ്ട 25 വർഷങ്ങൾ; സുമോയുടെ ഉത്പാദനം നിർത്തി ടാറ്റ

മാരുതി ജിംനി ഇന്ത്യയിലേക്കില്ല

ഓട്ടോ എൽഇഡി ഹെഡ്‌ലാമ്പുകൾ, സ്റ്റിയറിംഗ് മൗണ്ട്‌ നിയന്ത്രണങ്ങൾ എന്നിവയും മറ്റ് ഫീച്ചറുകളാണ്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ട്രാക്ഷൻ കൺട്രോൾ (TC), ഹിൽ ഹോൾഡ്, ഹിൽ ഡിസന്റ് കൺട്രോൾ എന്നിവയടങ്ങിയ സ്റ്റാൻഡേർഡ് സുരക്ഷാ ഉപകരണങ്ങളും കമ്പനി ജിംനിയിൽ അവതരിപ്പിക്കുന്നു.

Most Read: ഫോഴ്സ് ഗൂർഖയുടെ ബി‌എസ്-VI മോഡൽ അടുത്ത വർഷം

മാരുതി ജിംനി ഇന്ത്യയിലേക്കില്ല

കൂടാതെ ആറ് എയർബാഗുകളും ജിംനിയിൽ വാഗ്ദാനം ചെയ്യുന്നു. ന്യൂയോർക്ക് ഇന്റർനാഷണൽ ഓട്ടോഷോയിൽ സുസുക്കി ജിമ്മിക്ക് 2019 ലെ ലോക അർബൻ കാർ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചിട്ടുണ്ട്. ഹ്യുണ്ടായി സാന്റ്രോ, കിയ സോൾ എന്നിവയുൾപ്പെടെയുള്ള കാറുകളെ പിന്തള്ളിയാണ് ജിംനി ഈ നേട്ടം സ്വന്തമാക്കിയത്.

Most Read: മാരുതിയുടെ 1.5 ലിറ്റർ ഡീസൽ എഞ്ചിൻ ബി‌എസ്‌-VI നിലവാരത്തിലേക്ക് പരിഷ്ക്കരിച്ചേക്കാം

മാരുതി ജിംനി ഇന്ത്യയിലേക്കില്ല

മുപ്പത്തിമൂന്ന് വര്‍ഷം വിജയകരമായി വിപണി വാണിരുന്ന ജിപ്‌സിയുടെ ആഗോള വിപണിയിലെ പകരക്കാരനാണ് ജിംനി. വളരെ വൈവിധ്യമാർന്നതും വിശാലമായ ആപ്ലിക്കേഷനുകളിൽ ഉപയോഗിച്ചിരുന്ന മോഡലുമായിരുന്നു ജിപ്‌സി.

മാരുതി ജിംനി ഇന്ത്യയിലേക്കില്ല

ഇന്ത്യയിൽ ജിംനിമ്മി ഓഫ്-റോഡ് എസ്‌യുവി എത്തുന്നത് കാത്തിരുന്ന നിരവധി വാഹനപ്രേമികൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ അവതരിപ്പിക്കില്ലെന്ന വാർത്തകൾ അവരെ നിരാശപ്പെടുത്തുകയും ചെയ്യും. പുതിയ മഹീന്ദ്ര ഥാർ, ഫോഴ്‌സ് ഗൂർഖ 2020 എന്നീ മോഡലുകൾ തെരഞ്ഞെടുക്കുക എന്നതാണ് ഓഫ്-റോഡ് പ്രേമികൾക്കിനിയുള്ള ഏക ഓപ്ഷൻ.

More from DriveSpark

Article Published On: Tuesday, September 17, 2019, 13:08 [IST]
English summary
Maruti Suzuki Jimny SUV Will Not Launch In India. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X