ഫോഴ്സ് ഗൂർഖയുടെ ബി‌എസ്-VI മോഡൽ അടുത്ത വർഷം

ഓഫ്‌റോഡ് പ്രേമികള്‍ക്കിടയില്‍ മാത്രം കേട്ടുകേള്‍വിയുള്ള വാഹനങ്ങളില്‍ ഒന്നാണ് ഫോഴ്‌സ് ഗൂര്‍ഖ. മഹീന്ദ്ര ഥാറുമായുള്ള മത്സരത്തില്‍ ഇനിയും പിടിച്ചുനില്‍ക്കണമെങ്കില്‍ ഗൂര്‍ഖയ്ക്ക് മാറ്റം അനിവാര്യമാണ്. അതിനായി വാഹനത്തെ പരിഷ്ക്കരിക്കുകയാണ് ഫോഴ്സ് മോട്ടോർസ്.

ഫോഴ്സ് ഗൂർഖയുടെ ബി‌എസ്-VI മോഡൽ അടുത്ത വർഷം

അടുത്ത വർഷം വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഫോഴ്‌സ് ഗൂർഖ 2020 പതിപ്പിന്റെ പരീക്ഷണ ഓട്ടം കമ്പനി നടത്തി. 2020 ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തെ ഫോഴ്സ് പ്രദർശിപ്പിക്കും.

ഫോഴ്സ് ഗൂർഖയുടെ ബി‌എസ്-VI മോഡൽ അടുത്ത വർഷം

2020 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ബി‌എസ്-VI മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി അടുത്ത തലമുറ ഗൂർഖയിലെ എഞ്ചിൻ പരിഷ്ക്കരിക്കും. പുതുതലമുറ ഗൂർഖയ്ക്ക് പുതിയ ഡിസൈനാകും വാഹനത്തിന് നൽകുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

ഫോഴ്സ് ഗൂർഖയുടെ ബി‌എസ്-VI മോഡൽ അടുത്ത വർഷം

ഫോഴ്‌സ് മോട്ടോഴ്‌സ് ഗൂർഖയിൽ നേരത്തെ കുറച്ച് പരിഷ്ക്കരണങ്ങൾ ചേർത്തിരുന്നു. എങ്കിലും ഈ ഓഫ് റോഡറിന് കുറച്ച് മാറ്റങ്ങൾ ആവശ്യമാണ്. ഇന്റീറിയറിൽ ഉൾപ്പടെ ഒട്ടേറെ നവീകരണങ്ങൾ വാഹനത്തിൽ പ്രതീക്ഷിക്കാം.

ഫോഴ്സ് ഗൂർഖയുടെ ബി‌എസ്-VI മോഡൽ അടുത്ത വർഷം

കഴിഞ്ഞ വർഷം ഗൂർഖയുടെ നിരയിൽ ഒരു പുതിയ വകഭേദത്തെ കമ്പനി ചേർത്തിരുന്നു. ഗൂർഖ എക്‌സ്ട്രീം എന്ന് വിളിക്കപ്പെടുന്ന ഈ എസ്‌യുവിക്ക് എഞ്ചിൻ നവീകരണം ആവശ്യമാണ്. 2.2 ലിറ്റർ ഇൻലൈൻ നാല് സിലിണ്ടർ ഡീസൽ എഞ്ചിനാണുള്ളത്. ഇത് 140 bhp കരുത്തും 321 Nm torque ഉം ഉത്പാദിപ്പിക്കും. ഗൂർഖ എക്‌സ്ട്രീം വേരിയന്റിൽ ഉപയോഗിക്കുന്ന എഞ്ചിൻ മെഴ്‌സിഡസിൽ നിന്നും കടമെടുത്തിട്ടുള്ളവയാണ്.

ഫോഴ്സ് ഗൂർഖയുടെ ബി‌എസ്-VI മോഡൽ അടുത്ത വർഷം

ഭാരത് ന്യൂ വെഹിക്കിള്‍ സേഫ്റ്റി അസെസ്‌മെന്റ് പ്രോഗ്രാം

സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനായി പുതിയ പ്ലാറ്റ്‌ഫോമും ബോഡിയും ഗൂര്‍ഖയ്ക്കായി ഫോഴ്‌സ് ആവിഷ്‌കരിച്ചിട്ടുണ്ട്. വാഹനം കൈവരിക്കുന്ന 1600 മുതൽ 2400 ആർ‌പി‌എം വരെ വരുന്ന പരമാവധി ടോർക്ക് പരുക്കൻ ഭൂപ്രദേശം കൈകാര്യം ചെയ്യുന്നത് എളുപ്പമാക്കുന്നു.

ഫോഴ്സ് ഗൂർഖയുടെ ബി‌എസ്-VI മോഡൽ അടുത്ത വർഷം

ഗൂർഖയുടെ താഴ്ന്ന വകഭേദങ്ങളിൽ വാഗ്ദാനം ചെയ്യുന്ന 85 bhp ഡീസൽ എഞ്ചിൻ നിർത്താൻ കമ്പനി തയ്യാറായേക്കും. എന്നിരുന്നാലും, ട്രാക്സ് ശ്രേണി ഉൾപ്പെടെ കമ്പനിയുടെ ലൈനപ്പിലെ മറ്റ് മോഡലുകളും ഈയൊരു എഞ്ചിൻ പങ്കിടുന്നതിനാൽ ഇത് ബിഎസ്-VI കംപ്ലയിന്റായി പരിഷ്ക്കരിക്കാനും സാധ്യതയുണ്ട്.

Most Read: തെരഞ്ഞെടുത്ത മോഡലുകൾക്ക് 1.50 ലക്ഷം രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ടാറ്റ

ഫോഴ്സ് ഗൂർഖയുടെ ബി‌എസ്-VI മോഡൽ അടുത്ത വർഷം

ഗൂർഖയിലെ അവസാന അപ്‌ഡേറ്റിൽ എബി‌എസ്, സീറ്റ് ബെൽറ്റ് റിമൈന്ററുർ അലാറങ്ങൾ, ഓവർ സ്പീഡ് വാർണിംഗ്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഉൾപ്പെടുത്തിയിരുന്നു. എന്നിരുന്നാലും 2019 ഒക്ടോബർ മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന ക്രാഷ് ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പുറത്തിറങ്ങിയത്.

Most Read: മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹിയില്‍ വീണ്ടും ഒറ്റ-ഇരട്ട നിയമം

ഫോഴ്സ് ഗൂർഖയുടെ ബി‌എസ്-VI മോഡൽ അടുത്ത വർഷം

ഓഫ്-റോഡറിന്റെ നിലവിലുള്ള മോഡലിൽ കാണപ്പെടുന്ന കാലഹരണപ്പെട്ട ഇന്റീരിയറിനെ പരിഷ്ക്കരിച്ച് കൂടുതൽ പ്രീമിയമാക്കി മാറ്റും. ഇത് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ ഫോഴ്സിനെ സഹായിച്ചേക്കും.

Most Read: ആക്ടിവ 125 ബിഎസ് VI -നെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഫോഴ്സ് ഗൂർഖയുടെ ബി‌എസ്-VI മോഡൽ അടുത്ത വർഷം

അതിനുപുറമെ, ഫാക്ടറിയിൽ ഘടിപ്പിച്ച സ്‌നോർക്കൽ, ലഗേജ് റാക്ക്, ലോക്കിംഗ് ഡിഫറൻഷ്യൽസ് എന്നിവയും വാഹനത്തിൽ സജ്ജീകരിക്കും. റെയിൻ ഫോറസ്റ്റ് ചലഞ്ചിൽ (RFC) ഗൂർഖ വളരെയധികം വിജയങ്ങൾ കൈവരിച്ചിരുന്നു. ആർ‌എഫ്‌സിയുടെ 2016 എഡിഷനിൽ കമ്പനിക്ക് മികച്ച ടീം അവാർഡും ലഭിച്ചിട്ടുണ്ട്.

ഫോഴ്സ് ഗൂർഖയുടെ ബി‌എസ്-VI മോഡൽ അടുത്ത വർഷം

മികച്ച വാഹനമാണെങ്കിലും മഹീന്ദ്ര ഥാറിന്റെ പ്രചാരം ഫോഴ്‌സ് ഗൂര്‍ഖയുടെ വിപണിയിൽ തിരിച്ചടിയാകുന്നുണ്ട്. അടുത്തവര്‍ഷം ആദ്യപാദം പുത്തന്‍ ഗൂര്‍ഖ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വീതിയും വലുപ്പവുമുള്ള പുതുതലമുറ മഹീന്ദ്ര ഥാറും ഇതേ കാലയളവിലാണ് പുറത്തിറങ്ങുക.

Most Read Articles

Malayalam
English summary
2020 Force Gurkha Spied Testing. Read more Malayalam
Story first published: Monday, September 16, 2019, 14:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X