മാരുതി സുസുക്കി XL6 ന്റെ ബുക്കിംഗ് ആരംഭിച്ചു

മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ എംവിപിയായ XL6 ന്റെ ബുക്കിംഗ് ആരംഭിച്ചു. ഈ മാസം 21 ന് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തും. 11,000 രൂപയാണ് വാഹനത്തിന്റെ ബുക്കിംഗിന് ഈടാക്കുന്നത്. ഓണ്‍ലൈനായോ മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ ഷോറൂം വഴിയോ XL6 ന്റെ ബുക്കിംഗ് നടത്താം.

മാരുതി സുസുക്കി XL6 ന്റെ ബുക്കിംഗ് ആരംഭിച്ചു

ജനപ്രിയ വാഹനമായ എര്‍ട്ടിഗയെ അടിസ്ഥാനമാക്കിയുള്ള ആറ് സീറ്റര്‍ പ്രീമിയം എംപിവിയാണ് XL6. മാരുതി സുസുക്കിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സ ഷോറൂം വഴി മാത്രമായിരിക്കും വാഹനത്തിന്റെ വില്‍പ്പന കമ്പനി നടത്തുക. പ്രീമിയം ഡീലര്‍ഷിപ്പിലൂടെ വില്‍ക്കുന്ന ആദ്യ എംപിവി ആയിരിക്കും XL6.

മാരുതി സുസുക്കി XL6 ന്റെ ബുക്കിംഗ് ആരംഭിച്ചു

സ്റ്റാന്‍ഡേര്‍ഡ് എര്‍ട്ടിഗ എംപിവിയെക്കാള്‍ നിരവധി പരിഷ്‌ക്കരണങ്ങളുമായാണ് പുതിയ വാഹനം എത്തുക. പുതിയ ഫ്രണ്ട് ഗ്രില്‍, പ്രൊജക്ടര്‍ ലാമ്പുകള്‍, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകള്‍, പരിഷ്‌ക്കരിച്ച ഫ്രണ്ട് ബംബര്‍, നവീകരിച്ച ഫോഗ് ലാമ്പുകള്‍ എന്നിവയെല്ലാം XL6 ല്‍ മാരുതി വാഗ്ദാനം ചെയ്യുന്നു.

മാരുതി സുസുക്കി XL6 ന്റെ ബുക്കിംഗ് ആരംഭിച്ചു

പിന്‍വശവും സൈഡും എര്‍ട്ടിഗയില്‍ നിന്നും മാറ്റമില്ലാതെ തുടരും. ഇന്റീരിയറില്‍ നിരവധി മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള ഡാഷ്‌ബോര്‍ഡുകള്‍, സെന്റര്‍ കണ്‍സോള്‍, കറുത്ത ലെതറിലുള്ള അപ്‌ഹോള്‍സ്റ്ററി, പൂര്‍ണമായും കറുത്ത നിറത്തിലുള്ള ക്യാബിന്‍ എന്നിവയെല്ലാം വാഹനത്തെ കൂടുതല്‍ പ്രീമിയമാക്കുന്നു.

മാരുതി സുസുക്കി XL6 ന്റെ ബുക്കിംഗ് ആരംഭിച്ചു

ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് വൈപ്പറുകള്‍ എന്നിവയെല്ലാം മോഡലിലെ സവിശേഷതകളാണ്. സില്‍വര്‍ ആക്‌സന്റുകളോടൊപ്പം കൂടുതല്‍ പ്രീമിയം മെറ്റീരിയലുകളും ഉപയോഗിച്ച് ഡാഷ്‌ബോര്‍ഡ് പരിഷ്‌ക്കരിച്ചു. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റുകളാണ്. 2+2+2+ ഘടനയിലുള്ള സീറ്റിംഗാണ് XL6 ല്‍ ക്രമീകരിച്ചിരിക്കുന്നത്.

മാരുതി സുസുക്കി XL6 ന്റെ ബുക്കിംഗ് ആരംഭിച്ചു

മാരുതി സുസുക്കി എര്‍ട്ടിഗയുടെ അതേ HEARTECT പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിരിക്കുമെങ്കിലും 50 mm നീളവും 40 mm വീതിയും 10 mm ഉയരവും കൂടുതലായിരിക്കും XL6 ന്. ഇത് ക്യാബിന്‍ വലിപ്പം കൂട്ടാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ എര്‍ട്ടിഗയുടെ അതേ 2,740 mm വീല്‍ബേസ് തന്നെയാണ് പ്രീമിയം ക്രോസ്ഓവറിന് നല്‍കിയിരിക്കുന്നത്.

Most Read: ടൊയോട്ട ഇന്നോവ ക്രിസ്റ്റ ഇനി മുതല്‍ ഹൈബ്രിഡ് പെട്രോള്‍ പതിപ്പിലും

മാരുതി സുസുക്കി XL6 ന്റെ ബുക്കിംഗ് ആരംഭിച്ചു

1.5 ലിറ്റര്‍ ബിഎസ്-VI പെട്രോള്‍ എഞ്ചിനാണ് XL6 വാഗ്ദാനം ചെയ്യുക. 104 bhp കരുത്തില്‍ 138 Nm torque വാഹനം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് XL6 ല്‍ ഘടിപ്പിച്ചിരിക്കുന്നത്.

Most Read: വിറ്റാര ബ്രെസയുടെ വില്‍പ്പനയില്‍ ഇടിവുണ്ടാകാനുള്ള അഞ്ച് കാരണങ്ങള്‍

മാരുതി സുസുക്കി XL6 ന്റെ ബുക്കിംഗ് ആരംഭിച്ചു

മാരുതി XL6 -ന്റെ രണ്ട് വേരിയന്റുകള്‍ മാത്രമേ വിപണിയില്‍ എത്തുകയുള്ളു. കൂടിയ വേരിയന്റുകളായ Zeta, Alpha പതിപ്പുകളാണ് നെക്സ ഡീലര്‍ഷിപ്പിലൂടെ വിപണിയില്‍ എത്തുക. എര്‍ട്ടിഗയില്‍ നിന്നും വ്യത്യസ്തമായ കളറുകളില്‍ XL6 ലഭ്യമാകും.

Most Read: കിയ സെല്‍റ്റോസിനെ നേരിടാന്‍ ക്രെറ്റയെ പരിഷ്‌ക്കരിച്ച് ഹ്യുണ്ടായി

മാരുതി സുസുക്കി XL6 ന്റെ ബുക്കിംഗ് ആരംഭിച്ചു

മഹീന്ദ്ര മറാസോ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയ വാഹനങ്ങളായിരിക്കും വിപണിയില്‍ XL6 ന്റെ എതിരാളികള്‍. എര്‍ട്ടിഗ എംവിപിയേക്കാള്‍ ഒന്നു മുതല്‍ രണ്ട് ലക്ഷം രൂപവരെ കൂടുതലായിരിക്കും പുതിയ ക്രോസ്ഓവര്‍ എംപിവിക്ക്.

More from DriveSpark

Article Published On: Friday, August 9, 2019, 18:12 [IST]
English summary
Maruti Suzuki Nexa Opens Bookings For Upcoming XL6 MPV. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X