രണ്ടു വർഷം കൊണ്ട് മാരുതി തുറന്നത് 400 ഷോറൂമുകൾ
രണ്ടു വര്‍ഷത്തിനുള്ളില്‍ 400 അറീന ഷോറൂമുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി പ്രഖ്യാപിച്ച് ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. കമ്പനിയുടെ മൂന്ന് ഷോറൂം ശൃംഖലകളിലൊന്നാണ് അറീന. പ്രീമിയം വാഹനങ്ങള്‍ക്കായുള്ള നെക്‌സ, വാണിജ്യ വാഹനങ്ങള്‍ക്കായുള്ള കൊമേഴ്‌സ്യല്‍ വിഭാഗവും മാരുതിയ്ക്കുണ്ട്. 1,860 നഗരങ്ങളിലായി 2,940 ഷോറൂമുകളാണ് മാരുതിയ്ക്കുള്ളത്.

2017 -ലാണ് നിലവിലുള്ള ഔട്ട്‌ലെറ്റുകളെ അറീന നിലവാരത്തിലേക്ക് കമ്പനി ഉയര്‍ത്തിയത്. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്നതിനായി ഡിജിറ്റല്‍ സാങ്കേതികതയും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു.

80 ശതമാനം ആളുകളും ഓണ്‍ലൈന്‍ പഠനം നടത്തിയതിന് ശേഷമാണ് കാര്‍ വാങ്ങാന്‍ തീരുമാനിക്കാറുള്ളുവെന്നാണ് കമ്പനി വിശ്വസിക്കുന്നത്. ഇതിനാല്‍ തന്നെ കമ്പനി വൈബ്‌സൈറ്റ് വിശദമായി പരിഷ്‌കരിച്ചിരുന്നു.

കൂടാതെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ രജിസ്‌ട്രേഷനുകള്‍ കമ്പനി ഒന്നിപ്പിക്കുകയും ചെയ്തു. ഉപഭോക്താക്കള്‍ക്ക് ടെസ്റ്റ് ഡ്രൈവ്, ഷോറൂം സന്ദര്‍ശനം എന്നിവ വൈബ്‌സൈറ്റിലൂടെ ക്രമീകരിക്കാന്‍ ഇത് സഹായകമായി.

അറീന ഡീലര്‍ഷിപ്പിലെത്തി ഉപഭോക്താവിന്റെ മൊബൈല്‍ നമ്പര്‍ നാവിഗേഷന്‍ പോര്‍ട്ടലില്‍ നല്‍കിയാല്‍ റിലേഷന്‍ഷിപ്പ് മാനേജരുടെ സേവനം ലഭിക്കും. കമ്പനിയുടെ വാഹനങ്ങളെ അടുത്തറിയാന്‍ ഇന്ററാക്റ്റിവ് പ്രൊഡക്റ്റ് വിഷന്‍ ടച്ച്‌സ്‌ക്രീനുകളും അരീന ഷോറൂമുകളില്‍ ഒരുക്കിയിട്ടുണ്ട്.
Most Read: ക്യാമറയില്‍ പതിഞ്ഞ് ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍, വൈകാതെ വിപണിയില്‍

ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്കും താത്പര്യങ്ങള്‍ക്കുമനുസരിച്ച് വാഹനങ്ങളില്‍ പരിഷ്‌കാരം നടത്താനുള്ള സൗകര്യവും കമ്പനി ഒരുക്കിയിരിക്കുന്നു.
Most Read: ഏഴ് സീറ്ററായി മാരുതി വാഗണ്‍ആര്‍, അടുത്ത മാസം വിപണിയില്‍

ഹാച്ച്ബാക്ക് തൊട്ട് വാന്‍ വരെയുള്ള മാരുതി വാഹന നിരയാണ് അറീനയിലൂടെ വില്‍ക്കുന്നത്. ഇതില്‍ ആള്‍ട്ടോ ഫെയ്‌സ്‌ലിഫ്റ്റ്, ആള്‍ട്ടോ K10, പുതിയ വാഗണ്‍ആര്‍, സെലറിയോ, സ്വിഫ്റ്റ്, ഡിസൈര്‍, വിറ്റാര ബ്രെസ്സ, പുതിയ എര്‍ട്ടിഗ, ജിപ്‌സി, ഒമ്‌നി, ഈക്കോ എന്നിവ ഉള്‍പ്പെടുന്നു. രാജ്യത്തെ കമ്പനിയുടെ ഡീലര്‍ഷിപ്പുകള്‍ അറീനയിലേക്ക് മാറ്റി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കാനും കമ്പനിയ്ക്ക് പദ്ധതിയുണ്ട്.


Click it and Unblock the Notifications








