ക്യാമറയില്‍ പതിഞ്ഞ് ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍, വൈകാതെ വിപണിയില്‍

ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറുന്നതിന്റെ അവസാന ഘട്ട ഒരുക്കങ്ങളിലാണ് 2019 ജീപ്പ് റാംഗ്ലര്‍. അണ്‍ലിമിറ്റഡ്, സഹാറ വകഭേദങ്ങള്‍ പരീക്ഷണയോട്ടത്തിലേര്‍പ്പെടുന്നതിന്റെ ചിത്രങ്ങള്‍ ഇതിനകം പുറത്തു വന്നിരുന്നു. ഇപ്പോഴിതാ 2019 ജീപ്പ് റാംഗ്ലറിന്റെ ഉയര്‍ന്ന വകഭേദമായ റൂബികോണിന്റെയും ചിത്രങ്ങള്‍ പുറത്തു വന്നിരിക്കുകയാണ്. ജീപ്പ് ഡീലര്‍ഷിപ്പിന് തൊട്ട് മുമ്പാകെ നിര്‍ത്തിയിട്ടിരുന്ന ജീപ്പ് റാംഗ്ലര്‍ റൂബികോണിന് മൂന്ന് ഡോറുകളാണുള്ളത്.

ക്യാമറയില്‍ പതിഞ്ഞ് ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍, വൈകാതെ വിപണിയില്‍

ഓഫ്‌റോഡ് പ്രകടനങ്ങള്‍ക്ക് എന്നും പേര് കേട്ടവയാണ് ജീപ്പ് വാഹനങ്ങള്‍. റാംഗ്ലര്‍ മോഡലുകളാവട്ടെ ഇതില്‍ ഒരുപടി മുന്നിലാണിതാനും. ARAI സ്റ്റിക്കറുകള്‍ പതിഞ്ഞ നിലയിലാണ് ചിത്രത്തിലെ ജീപ്പ് റാംഗ്ലര്‍ റൂബികോണുള്ളത്.

ക്യാമറയില്‍ പതിഞ്ഞ് ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍, വൈകാതെ വിപണിയില്‍

ഇത് ARAI പരിശോധനയക്കെത്തിയ മോഡലുകളാണെന്ന സംശയം ബലപ്പെടുത്തുന്നു. മുന്‍തലമുറ റാംഗ്ലറുകളുടെ തനത് ഡിഎന്‍എ പുത്തന്‍ ജീപ്പ് റാംഗ്ലറിലും തെളിഞ്ഞ് കാണാം. മികച്ച ഓഫ്‌റോഡ് അനുഭവങ്ങള്‍ക്കായി എസ്‌യുവിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് ജീപ്പ്.

ക്യാമറയില്‍ പതിഞ്ഞ് ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍, വൈകാതെ വിപണിയില്‍

പുതിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, പരിഷ്‌കരിച്ച ബമ്പര്‍, പുത്തന്‍ അലോയ് വീലുകള്‍ എന്നിവയാണ് 2019 ജീപ്പ് റാംഗ്ലറിലെ പ്രധാന മാറ്റങ്ങള്‍. പുറക് വശത്തെ ബമ്പറിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നു. എല്‍ഇഡി യൂണിറ്റാണ് ടെയില്‍ ലാമ്പുകള്‍.

ക്യാമറയില്‍ പതിഞ്ഞ് ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍, വൈകാതെ വിപണിയില്‍

എന്നാല്‍ പുതിയ റാംഗ്ലര്‍ റൂബികോണിന്റെ ഇന്റീരിയര്‍ വിശേഷങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. രാജ്യാന്ത വിപണിയില്‍ ലഭ്യമാവുന്ന മോഡലില്‍ എല്‍സിഡി ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍, ഇരട്ട സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയോട് കൂടിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം എന്നീ ഫീച്ചറുകളുണ്ട്.

ക്യാമറയില്‍ പതിഞ്ഞ് ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍, വൈകാതെ വിപണിയില്‍

പരുക്കനായ ബോഡിയാണ് റാംഗ്ലര്‍ റൂബികോണിനെ മറ്റ് എസ്‌യുവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. 44 ഡിഗ്രി അപ്പോച്ച് ആംഗിളും 27.8 ഡിഗ്രി ബ്രേക്ക്-ഓവര്‍ ആംഗിളും 37 ഡിഗ്രി ഡിപ്പാര്‍ച്ചര്‍ ആംഗിളും എസ്‌യുവിയ്ക്കുണ്ട്.

Most Read: 2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.90 ലക്ഷം രൂപ മുതല്‍

ക്യാമറയില്‍ പതിഞ്ഞ് ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍, വൈകാതെ വിപണിയില്‍

276 mm ആണ് ജീപ്പ് റാംഗ്ലറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ്. മറ്റു വകഭേദങ്ങളെയപേക്ഷിച്ച് അധിക ഓഫ്‌റോഡിംഗ് ശേഷിയിലാണ് റൂബികോണിനെ കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്.

Most Read: മണിക്കൂറില്‍ 119.584 കിലോമീറ്റര്‍ വേഗം, ഗിന്നസ് റെക്കോര്‍ഡിട്ട് ഈ ഓട്ടോറിക്ഷ

ക്യാമറയില്‍ പതിഞ്ഞ് ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍, വൈകാതെ വിപണിയില്‍

റോക്ക്-ട്രാക്ക് 4X4 സംവിധാനം, ഫ്രണ്ട് & റിയര്‍ ലോക്കിംഗ്, ഡാന 44 ഹെവി ഡ്യൂട്ടി ആക്‌സിലുകള്‍, ഫ്രണ്ട് സ്വേയ് ബാര്‍ ഡിസ്‌കണക്ട് സംവിധാനം എന്നിവ റൂബികോണില്‍ കമ്പനി ഒരുക്കിയിരിക്കുന്നു.

Most Read: സിനിമാ സ്റ്റൈലിൽ പൊലീസിന്റെ കാർ ചേസ് - വീഡിയോ വൈറൽ

ക്യാമറയില്‍ പതിഞ്ഞ് ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍, വൈകാതെ വിപണിയില്‍

3.0 V6 ഡീസല്‍, 3.6 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിനുകളാണ് റാംഗ്ലര്‍ റൂബികോണില്‍ ജീപ്പ് ഉള്‍പ്പെടുത്താന്‍ സാധ്യത. 3.0 ലിറ്റര്‍ V6 ഡീസല്‍ എഞ്ചിന്‍ 259 bhp കരുത്തും 600 Nm torque ഉം പരമാവധി കുറിക്കും.

ക്യാമറയില്‍ പതിഞ്ഞ് ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍, വൈകാതെ വിപണിയില്‍

മറുഭാഗത്ത് 3.6 ലിറ്റര്‍ V6 പെട്രോള്‍ എഞ്ചിനാവട്ടെ 285 bhp കരുത്തും 325 Nm torque ഉം ആയിരിക്കും സൃഷ്ടിക്കുക. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സായിരിക്കും ഇരു എഞ്ചിന്‍ പതിപ്പുകളിലും ഉണ്ടാവുക. ഇന്ത്യയില്‍ കോമ്പസ് എസ്‌യുവിയാണ് ജീപ്പിന്റെ പ്രമുഖ വാഹനം.

ക്യാമറയില്‍ പതിഞ്ഞ് ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍, വൈകാതെ വിപണിയില്‍

അടുത്ത് തന്നെ കോമ്പസ് ട്രയല്‍ഹോക്കിനെ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്ന ജീപ്പ്, ഇന്ത്യയില്‍ കൂടുതല്‍ വാഹനങ്ങള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. 2019 രണ്ടാം പാദത്തിലായിരിക്കും നാലാം തലമുറ റാംഗ്ലറിനെ ജീപ്പ് വിപണിയിലെത്തിക്കുക.

ക്യാമറയില്‍ പതിഞ്ഞ് ജീപ്പ് റാംഗ്ലര്‍ റൂബികോണ്‍, വൈകാതെ വിപണിയില്‍

തുടക്കത്തില്‍ സഹാറ, അണ്‍ലിമിറ്റഡ് വകഭേദളായിരിക്കും ഇന്ത്യയിലെത്തുക. പിന്നീടായിരിക്കും റൂബികോണ്‍ വകഭേദത്തെ കമ്പനി വില്‍പ്പനയ്‌ക്കെത്തിക്കുക. എക്‌സ്‌ഷോറൂമില്‍ 58.74 ലക്ഷം രൂപ മുതല്‍ 67.60 ലക്ഷം രൂപ വരെ നാലാം തലമുറ റാംഗ്ലറിന് വില പ്രതീക്ഷിക്കാം.

Source: Zigwheels

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
Jeep Wrangler Rubicon Spotted Testing: Read In Malayalam
Story first published: Friday, May 17, 2019, 13:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X