2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.90 ലക്ഷം രൂപ മുതല്‍

ജര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന് തിരക്കേറിയ വര്‍ഷമായിരിക്കും 2019 എന്നതില്‍ സംശയമില്ല. ഈ വര്‍ഷം മാത്രം 12 വാഹനങ്ങളാണ് കമ്പനി ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്. X4 എസ്‌യുവി, Z4 സ്‌പോര്‍ട്‌സ് കാര്‍, 6 സീരീസ് GT എന്നിവയക്ക് ശേഷം ഇപ്പോഴിതാ X5 എസ്‌യുവിയെക്കൂടി കമ്പനി ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തിച്ചിരിക്കുന്നു. ക്രിക്കറ്റ് ഇതിഹാസമായ സച്ചിന്‍ തെണ്ടുല്‍ക്കറാണ് X5 -നെ ഇന്ത്യയില്‍ അവതരിപ്പിച്ചത്.

2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.9 ലക്ഷം രൂപ മുതല്‍

കമ്പനിയുടെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസഡറാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഒരു വര്‍ഷം മുമ്പാണ് പുതിയ X5 എസ്‌യുവി രാജ്യാന്തര വിപണിയില്‍ അരങ്ങേറ്റം കുറിച്ചത്. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ എസ്‌യുവി ലഭ്യമാവും.

2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.9 ലക്ഷം രൂപ മുതല്‍

3.0 ലിറ്റര്‍ ശേഷിയുള്ള ആറ് സിലിണ്ടര്‍ ടര്‍ബോചാര്‍ജിംഗ് എഞ്ചിനാണ് ഡീസല്‍ പതിപ്പായ ബിഎംഡബ്ല്യു X5 xDrive30d -യിലുള്ളത്. ഇത് 261 bhp കരുത്തും 620 Nm torque ഉം പരമാവധി കുറിക്കും.

2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.9 ലക്ഷം രൂപ മുതല്‍

മറുഭാഗത്ത് പെട്രോള്‍ പതിപ്പായ ബിഎംഡബ്ല്യു X5 xDrive40i -യിലാവട്ടെ 3.0 ലിറ്റര്‍ ശേഷിയുള്ള ആറ് സിലിണ്ടര്‍ ടര്‍ബോചാര്‍ജിംഗ് പെട്രോള്‍ എഞ്ചിനാണ് തുടിക്കുന്നത്. പരമാവധി 335 bhp കരുത്തും 500 Nm torque ഉം കുറിക്കാന്‍ കഴിവുള്ളതാണീ എഞ്ചിന്‍.

2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.9 ലക്ഷം രൂപ മുതല്‍

ഇരു എഞ്ചിന്‍ പതിപ്പുകളിലും എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സാണുള്ളത്. കൂടാതെ ബിഎംഡബ്ല്യുവിന്റെ xDrive AWD (ഓള്‍വീല്‍ ഡ്രൈവ്) സംവിധനവുമുണ്ട്. ബിഎംഡബ്ല്യു X5 ഡീസലിന് 30d സ്‌പോര്‍ട്, 30d X ലൈന്‍ എന്നിങ്ങനെ രണ്ട് വകഭേദങ്ങളാണുള്ളത്.

2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.9 ലക്ഷം രൂപ മുതല്‍

യഥാക്രമേണ 72.90 ലക്ഷം രൂപ, 82.4 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ വില. M സ്‌പോര്‍ട് എന്ന ഒരു വകഭേദം മാത്രമെ പെട്രോള്‍ പതിപ്പിലുള്ളൂ. 82.4 ലക്ഷം രൂപയാണ് M സ്‌പോര്‍ടിന്റെ വില. എക്‌സ്‌ഷോറൂം കണക്കുകള്‍ പ്രകാരമാണ് എല്ലാ വിലകളും.

2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.9 ലക്ഷം രൂപ മുതല്‍

നിലവില്‍ ഡീസല്‍ പതിപ്പുകള്‍ മാത്രമെ വില്‍പ്പനയ്ക്കുള്ളൂ. ഈ വര്‍ഷം അവസാനത്തോടെയായിരിക്കും X5 -ന്റെ പെട്രോള്‍ പതിപ്പ് എത്തുക. 4,921 mm നീളവും 1,970 mm വീതിയും 1,737 mm ഉയരവും 2,975 mm വീല്‍ബേസുമുള്ളതാണ് പുതിയ ബിഎംഡബ്ല്യു X5.

Most Read: ഇതാണ് പുതിയ എംജി ഹെക്ടര്‍, ടാറ്റ ഹാരിയറിനും ജീപ്പ് കോമ്പസിനും ആശങ്കയ്ക്ക് വക ധാരാളം

2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.9 ലക്ഷം രൂപ മുതല്‍

നിലവില്‍ വില്‍പ്പനയ്ക്കുള്ള മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ പുത്തന്‍ X5 -ന് 35 mm നീളവും 32 mm വീതിയും 11 mm ഉയരവും അധികമുണ്ട്. കൂടാതെ 42 mm അധിക വീല്‍ബേസും എസ്‌യുവിയില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നു.

2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.9 ലക്ഷം രൂപ മുതല്‍

ഇത് X5 നിരയിലെ തന്നെ ഏറ്റവും വലിയ മോഡലാക്കി മാറ്റുന്നതില്‍ നാലാം തലമുറ ബിഎംഡബ്ല്യു X5 -നെ സഹായിക്കും. മുന്‍ മോഡലിലേതിന് സമാനമായ ബൂട്ട് സ്‌പേസ് തന്നെയാണ് പുതിയ മോഡലിലുമുള്ളത്.

Most Read: സിനിമാ സ്റ്റൈലിൽ പൊലീസിന്റെ കാർ ചേസ് - വീഡിയോ വൈറൽ

2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.9 ലക്ഷം രൂപ മുതല്‍

ഇത് പിന്‍നിരയിലെ യാത്രക്കാര്‍ക്ക് കൂടുതല്‍ സ്‌പേസ് ലഭിക്കാന്‍ കാരണമാവും. പിന്‍സീറ്റുകള്‍ ഉയര്‍ത്തി വയ്ക്കുന്ന സാഹചര്യത്തില്‍ 645 ലീറ്റര്‍ ബൂട്ട് ശേഷി എസ്‌യുവിയില്‍ ലഭ്യമാവും. ഇവ മടക്കി വയ്ക്കുമ്പോള്‍ 860 ലിറ്ററാണ് ബൂട്ട് ശേഷി വര്‍ധിക്കും.

2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.9 ലക്ഷം രൂപ മുതല്‍

ബിഎംഡബ്ല്യുവിന്റെ ഐതിഹാസിക കിഡ്ണി ഗ്രില്ലും എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകളും പരിഷ്‌കരിച്ച ഡിസൈനും എസ്‌യുവിയെ ആകര്‍ഷകമാക്കി മാറ്റുന്നുണ്ട്. പിന്നഴകിന് മാറ്റ് കൂട്ടുന്നതില്‍ എസ്‌യുവിയിലെ ടെയില്‍ ലാമ്പുകള്‍ ഒട്ടും പുറകില്‍ പോയിട്ടില്ല.

Most Read: ഹെല്‍മറ്റ് ഇല്ലേ? എന്നാല്‍ ഇനി പെട്രോളും ഇല്ല

2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.9 ലക്ഷം രൂപ മുതല്‍

മുന്‍തലമുറ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ കൂടുതല്‍ വശ്യത പുലര്‍ത്തുന്ന പുതിയ X5 ശ്രേണിയില്‍ ആധിപത്യം പുലര്‍ത്തുമെന്നതില്‍ സംശയമില്ല.

2019 ബിഎംഡബ്ല്യു X5 വിപണിയില്‍, വില 72.9 ലക്ഷം രൂപ മുതല്‍

വിപണിയില്‍ വോള്‍വോ XC90, മെര്‍സിഡീസ് GLS, ഔഡി Q7 എന്നിവയോടായിരിക്കും പുതിയ ബിഎംഡബ്ല്യു X5 മത്സരിക്കുക. ഇന്ത്യയില്‍ 7 സീരീസ്, 3 സീരീസ്, X7 ഉള്‍പ്പടെ ഒരുപിടി മികച്ച വാഹനങ്ങള്‍ അണിനിരത്താനുള്ള തയ്യാറെടുപ്പിലാണ് ബിഎംഡബ്ല്യു.

More from DriveSpark

Article Published On: Thursday, May 16, 2019, 15:43 [IST]
English summary
All-New BMW X5 Launched In India, Prices Start At Rs 72.90 Lakh: Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X