ഏഴ് സീറ്ററായി മാരുതി വാഗണ്‍ആര്‍, അടുത്ത മാസം വിപണിയില്‍

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഏഴ് സീറ്റര്‍ വാഗണ്‍ആറിനെ ഉടന്‍ തന്നെ വിപണിയിലെത്തിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം. കമ്പനിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്‌സയിലൂടെയാവുമോ പുത്തന്‍ വാഗണ്‍ആറിന്റെ വില്‍പ്പനയുണ്ടാവുക എന്നത് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ല. വാഗണ്‍ആറിന്റെ മൂന്നാം തലമുറ മോഡലിന്റെ വില്‍പ്പന കമ്പനി പ്രതീക്ഷിച്ചത്ര ഉയരാത്തതാണ് ഏഴ് സീറ്റര്‍ വാഗണ്‍ആറിന്റെ വില്‍പ്പന സംബന്ധമായ കാര്യങ്ങളില്‍ കാലതാമസം വരുന്നതെന്നാണ് സൂചന.

ഏഴ് സീറ്ററായി മാരുതി വാഗണ്‍ആര്‍, അടുത്ത മാസം വിപണിയില്‍

ഈ വര്‍ഷം ജനുവരിയിലായിരുന്ന പുതിയ വാഗണ്‍ആറിനെ മാരുതി വിപണിയിലെത്തിച്ചത്. ഹാര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമിലൊരുങ്ങിയ പുത്തന്‍ വാഗണ്‍ആര്‍ ഒരുപിടി മികച്ച പ്രീമിയം ഫീച്ചറുകളും പരിഷ്‌കരിച്ച ഇന്റീരിയറുമായാണ് വില്‍പ്പനയ്‌ക്കെത്തിയത്.

ഏഴ് സീറ്ററായി മാരുതി വാഗണ്‍ആര്‍, അടുത്ത മാസം വിപണിയില്‍

വിപണിയിലെത്തിയത് മുതല്‍ ഭേദപ്പെട്ട വില്‍പ്പന കാഴ്ചവെക്കുന്ന വാഹനമാണ് മാരുതി വാഗണ്‍ആര്‍. എന്നാല്‍, ഹാച്ച്ബാക്കിന്റെ അവസാന തലമുറ മോഡല്‍ വിപണിയില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കിയില്ല.

ഏഴ് സീറ്ററായി മാരുതി വാഗണ്‍ആര്‍, അടുത്ത മാസം വിപണിയില്‍

ഏഴ് സീറ്റര്‍ വകഭേത്തിന്റെ വരവ് വില്‍പ്പനയില്‍ ഗുണം ചെയ്യുമെന്നാണ് മാരുതി പ്രതീക്ഷിക്കുന്നത്. അരീനയിലൂടെയാണോ നെക്‌സയിലൂടെയാണോ ഏഴ് സീറ്റര്‍ വാഗണ്‍ആര്‍ വില്‍ക്കുകയെന്ന കാര്യത്തില്‍ മാത്രമെ കമ്പനിയ്ക്കിനി തീരുമാനിക്കേണ്ടതുള്ളൂ.

ഏഴ് സീറ്ററായി മാരുതി വാഗണ്‍ആര്‍, അടുത്ത മാസം വിപണിയില്‍

നിലവിലുള്ള ഹാച്ച്ബാക്കിനെക്കാളും കൂടുതല്‍ പ്രീമിയം ഫീച്ചറുകളോടെയായിരിക്കും പുതിയ ഏഴ് സീറ്റര്‍ വാഗണ്‍ആര്‍ എത്തുക. വരാനിരിക്കുന്ന റെനോ ട്രൈബര്‍ എംപിവിയായിരിക്കും പുത്തന്‍ വാഗണ്‍ആറിന്റെ പ്രധാന എതിരാളി.

ഏഴ് സീറ്ററായി മാരുതി വാഗണ്‍ആര്‍, അടുത്ത മാസം വിപണിയില്‍

അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ തന്നെയാവും റെനോ ട്രൈബര്‍ വിപണിയിലെത്തുക. ഏകദേശം 5.5 ലക്ഷം രൂപ മുതല്‍ 8 ലക്ഷം രൂപ വരെ ട്രൈബറിന്റെ വിലയായി പ്രതീക്ഷിക്കാവുന്നതാണ്.

Most Read: ഇന്ത്യ മറന്നുപോയ ടാറ്റ കാറുകള്‍

ഏഴ് സീറ്ററായി മാരുതി വാഗണ്‍ആര്‍, അടുത്ത മാസം വിപണിയില്‍

മാരുതി എര്‍ട്ടിഗയുടെ വില്‍പ്പന ലക്ഷ്യമാക്കിയാവും പുതിയ റെനോ ട്രൈബറെത്തുക. മുകളില്‍ സൂചിപ്പിച്ച വിലയില്‍ മാരുതി സുസുക്കിയ്ക്ക് എംപിവികളില്ലാത്താതിനാല്‍ ട്രൈബറിന് മുഖ്യ വെല്ലുവിളി ഉയര്‍ത്താനായിരിക്കും ഏഴ് സീറ്റര്‍ വാഗണ്‍ആര്‍ ശ്രമിക്കുക.

Most Read: മണിക്കൂറില്‍ 119.584 കിലോമീറ്റര്‍ വേഗം, ഗിന്നസ് റെക്കോര്‍ഡിട്ട് ഈ ഓട്ടോറിക്ഷ

ഏഴ് സീറ്ററായി മാരുതി വാഗണ്‍ആര്‍, അടുത്ത മാസം വിപണിയില്‍

ഭാവിയില്‍ ഏഴ് സീറ്റര്‍ വാഗണ്‍ആറിന്റെ ഹൈബ്രിഡ്, ഇലക്ട്രിക്ക് പതിപ്പുകള്‍ കമ്പനി പുറത്തിറക്കാനും സാധ്യതയുണ്ട്. അടുത്തിടെ കമ്പനി അവതരിപ്പിച്ച 1.2 ലിറ്റര്‍ K-സീരീസ് പെട്രോള്‍ എഞ്ചിനായിരിക്കും പുത്തന്‍ വാഗണ്‍ആര്‍ എംപിവിയുടെ ഹൃദയം.

Most Read: ഹെല്‍മറ്റ് ഇല്ലേ? എന്നാല്‍ ഇനി പെട്രോളും ഇല്ല

ഏഴ് സീറ്ററായി മാരുതി വാഗണ്‍ആര്‍, അടുത്ത മാസം വിപണിയില്‍

ഇത് 82 bhp കരുത്തും 113 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കഴിവുള്ളതാണ്. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ എംപിവിയില്‍ പ്രതീക്ഷിക്കാം. നാല് മീറ്ററില്‍ താഴെയുള്ള എംപിവി ശ്രേണിയിലേക്ക് പുതിയ വാഗണ്‍ആര്‍ കടന്നു വരുന്നത് മാരുതിയുടെ വില്‍പ്പനയ്ക്ക് മുതല്‍ക്കൂട്ടാവുമോയന്നത് കണ്ടറിയാം.

Source: Auto NDTV

Most Read Articles

Malayalam
English summary
All New Maruti WagonR Seven Seater MPV Expected To Launch Next Month: Read In Malayalam
Story first published: Friday, May 17, 2019, 11:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X