മാരുതി എസ്-പ്രെസ്സോ സിഎൻജി പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ ഏറ്റവും പുതിയ മൈക്രോ എസ്‌യുവി മോഡലായ എസ്-പ്രെസ്സോയുടെ സിഎൻജി എഞ്ചിൻ പതിപ്പ് വിപണിയിലെത്തിക്കാൻ ഒരുങ്ങുകയാണ്.

അതിന്റെ ഭാഗമായി വാഹനത്തിന്റെ സിഎൻജി പതിപ്പ് ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം ഓട്ടം നടത്തി. നിലവിൽ പെട്രോൾ എഞ്ചിനിൽ മാത്രമാണ് എസ്-പ്രെസ്സോ വിപണിയിലെത്തുന്നത്. എന്നാൽ തങ്ങളുടെ ചെറുകാറുകളിൽ സിഎൻജി എഞ്ചിനുകൾ അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൈക്രോ എസ്‌യുവിക്കും സിഎൻജി എഞ്ചിൻ നൽകുന്നത്.

നിലവിൽ ആൾട്ടോ 800, ആൾട്ടോ K10, വാഗൺ ആർ, സെലെറിയോ, എർട്ടിഗ എന്നീ മാരുതി സുസുക്കി മോഡലുകളിൽ സിഎൻജി ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. വാഗൺആർ, ആൾട്ടോ K10, സെലെറിയോ എന്നിവയ്ക്ക് കരുത്ത് പകരുന്ന അതേ 1.0 ലിറ്റർ സിഎൻജി എഞ്ചിൻ തന്നെയാകും എസ്-പ്രെസ്സോയിലും കമ്പനി വാഗ്ദാനം ചെയ്യുക.

മികച്ച ഇന്ധനക്ഷമത തേടുന്ന വിശാലമായ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നതാണ് കമ്പനിയുടെ സിഎൻജി കാറുകൾ. 1.0 ലിറ്റർ സിഎൻജി എഞ്ചിൻ 6000 rpm-ൽ പരമാവധി 58.3 bhp കരുത്തും 3500 rpm-ൽ 78 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. കമ്പനിയിൽ നിന്ന് ബിഎസ്- VI കംപ്ലയിന്റ് നൽകിയതിന് ശേഷവും എഞ്ചിന്റെ പവർ കണക്കുകൾ അതേപടി തുടരും.

എന്നാൽ എസ്-പ്രെസ്സോയുടെ സിഎൻജി പതിപ്പിന്റെ കൂടുതൽ ശക്തമായ എഞ്ചിനിൽ മാരുതി പ്രവർത്തിക്കുന്നുണ്ടെന്നും പറയപ്പെടുന്നു. ടോൾ-റൈഡിംഗ് ഹാച്ച്ബാക്കിൽ കൂടുതൽ കരുത്തും ടോർഖും വാഗ്ദാനം ചെയ്യുന്ന 1.2 ലിറ്റർ വലിയ എഞ്ചിൻ ഉൾപ്പെടുത്താനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

എസ്-പ്രെസ്സോ ഹാച്ച്ബാക്ക് 2019 സെപ്റ്റംബർ 30-നാണ് ഇന്ത്യൻ വിപണിയിൽ അരങ്ങറ്റം കുറിച്ചത്. അതിനുശേഷം വിൽപ്പനയിൽ മികച്ച നമ്പറുകൾ കൈവരിക്കാനും വാഹനത്തിന് സാധിച്ചിട്ടുണ്ട്. 2019 ഒക്ടോബർ മാസത്തിൽ 10,000-ത്തിൽ അധികം യൂണിറ്റുകൾ വിറ്റഴിച്ച് വിറ്റാര ബ്രെസ്സയുടെ വിൽപ്പനയെക്കാളും മുന്നേറാനും മൈക്രോ എസ്‌യുവിക്ക് സാധിച്ചു.

മാരുതി സുസുക്കി എസ്-പ്രെസ്സോ ബിഎസ്-VI കംപ്ലയിന്റ് ത്രീ സിലിണ്ടർ 1.0 ലിറ്റർ പെട്രോൾ എഞ്ചിനിൽ മാത്രമാണ് ലഭ്യമാകുന്നത്. ഈ എഞ്ചിൻ 68 bhp കരുത്തും 90 Nm torque ഉം ഉത്പാദിപ്പിക്കുന്നു.
Most Read: ഹിറ്റായി ട്രൈബര്‍; രണ്ട് മാസത്തിനിടെ വിറ്റഴിച്ചത് 10,000 യൂണിറ്റുകള്‍

അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സ് അല്ലെങ്കിൽ ഒരു ഓട്ടോമാറ്റിക്ക് AGS ഗീയർബോക്സുമായി എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നു. 1.0 ലിറ്റർ ബിഎസ്-VI എഞ്ചിൻ ഉടൻ തന്നെ ആൾട്ടോ K10 ഹാച്ച്ബാക്കിലും പ്രദർശിപ്പിക്കും.
Most Read: കുഞ്ഞൻ എസ്‌യുവി റൈസിനെ ടൊയോട്ട ജപ്പാനിൽ അവതരിപ്പിച്ചു

മൈക്രോ എസ്‌യുവി മോഡലായ എസ്-പ്രെസ്സോയ്ക്ക് പരമ്പരാഗത ഹെഡ്‌ലാമ്പുകളും ബമ്പറുകളിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഡിആർഎല്ലുകളും എൽഇഡി ടെയിൽ ലാമ്പുകളും ലഭ്യമാകുന്നു. കറുത്ത നിറത്തിലുള്ള ബോഡി ക്ലാഡിംഗ്, 14 ഇഞ്ച് അലോയ് വീലുകൾ, ഫ്ലേഡ് വീൽ ആർച്ചുകൾ എന്നിവയെല്ലാം എസ്-പ്രസ്സോ ഹാച്ച്ബാക്കിനെ എസ്‌യുവി നിലപാടിലേക്ക് അടുപ്പിക്കുന്നു.
Most Read: ക്ലബ്മാന്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മിനി

ഇന്റീരിയറിൽ കേന്ദ്രീകൃതമായി ഘടിപ്പിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്ദാനം ചെയ്യുന്നു. ഏഴ് ഇഞ്ച് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്തായി സ്ഥാപിച്ചിരിക്കുന്നു. ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ക്യാബിനിലുടനീളം നിറമുള്ള ആക്‌സന്റുകൾ എന്നിവയെല്ലാം അകത്തളത്തിന്റെ പ്രത്യേകതകളാണ്.

എസ്-പ്രെസ്സോയിൽ സ്റ്റോൻഡേർഡ് സുരക്ഷാ ഉപകരണങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിവേഴ്സ് പാർക്കിംഗ് സെൻസർ, സീറ്റ് ബെൽറ്റ് റിമൈൻഡറുകൾ, അതിവേഗ മുന്നറിയിപ്പ് എന്നിവയും അതിൽ കൂടുതലും ഉൾപ്പെടുന്നു. 3.69 ലക്ഷം രൂപ മുതലാണ് എസ്-പ്രസ്സോയുടെ എക്സ്ഷോറൂം വില ആരംഭിക്കുന്നത്.
Source: Rushlane


Click it and Unblock the Notifications