സിയാസ്, എർട്ടിഗ, XL6 മൈൽഡ് ഹൈബ്രിഡ് മോഡലുകൾ തിരിച്ചു വിളിക്കാനൊരുങ്ങി മാരുതി

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് 60,000 യൂണിറ്റ് SHVS എർട്ടിഗ, സിയാസ്, അടുത്തിടെ പുറത്തിറങ്ങിയ XL6 എന്നിവ തിരിച്ചുവിളിക്കാൻ പോകുന്നുവെന്ന് അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സിയാസ്, എർട്ടിഗ, XL6 മൈൽഡ് ഹൈബ്രിഡ് മോഡലുകൾ തിരിച്ചു വിളിക്കാനൊരുങ്ങി മാരുതി

ISG (ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ) സിസ്റ്റത്തിലെ സുരക്ഷാ അപാകത കാരണം മൈൽഡ്-ഹൈബ്രിഡ് പതിപ്പുകൾ തിരികെ വിളിക്കും. നിലവിലുള്ള സ്റ്റോക്കുകളുടെ വിൽപ്പന നിർത്തിവയ്ക്കാൻ നിർമ്മാതാക്കൾ ഡീലർഷിപ്പുകളോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.

സിയാസ്, എർട്ടിഗ, XL6 മൈൽഡ് ഹൈബ്രിഡ് മോഡലുകൾ തിരിച്ചു വിളിക്കാനൊരുങ്ങി മാരുതി

മാത്രമല്ല, ഈ മോഡലുകൾ ഫാക്ടറിയിൽ നിന്ന് കയറ്റിവിടുന്നതും നിർത്തലാക്കുമെന്നും ബാധിക്കപ്പെട്ട ഉടമകൾക്ക് അവരുടെ കാറുകൾ അംഗീകൃത ഡീലർഷിപ്പുകളിൽ സൗജന്യമായി റിപ്പയർ ചെയ്തു നൽകുമെന്നും അതേ കാലയളവിൽ അവർക്ക് ഉപയോഗിക്കാൻ പകരം വാഹനങ്ങൾ നൽകുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

സിയാസ്, എർട്ടിഗ, XL6 മൈൽഡ് ഹൈബ്രിഡ് മോഡലുകൾ തിരിച്ചു വിളിക്കാനൊരുങ്ങി മാരുതി

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കൾ 1.5 ലിറ്റർ നാല് സിലിണ്ടർ K15B SHVS പെട്രോൾ എഞ്ചിൻ 2018 ഓഗസ്റ്റിലാണ് സിയാസ് ഫെയ്‌സ്‌ലിഫ്റ്റിൽ അവതരിപ്പിച്ചത്.

സിയാസ്, എർട്ടിഗ, XL6 മൈൽഡ് ഹൈബ്രിഡ് മോഡലുകൾ തിരിച്ചു വിളിക്കാനൊരുങ്ങി മാരുതി

കഴിഞ്ഞ വർഷം അവസാനം പുതിയ തലമുറ മോഡൽ അവതരിപ്പിച്ചപ്പോൾ ഈ പവർട്രെയിൻ എർട്ടിഗയിലേക്കും കടന്നു. രണ്ട് മോഡലുകളിലും, മൈൽഡ്-ഹൈബ്രിഡ് യൂണിറ്റ് പരമാവധി 104.7 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

സിയാസ്, എർട്ടിഗ, XL6 മൈൽഡ് ഹൈബ്രിഡ് മോഡലുകൾ തിരിച്ചു വിളിക്കാനൊരുങ്ങി മാരുതി

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സുമായി എഞ്ചിൻ ബന്ധിപ്പിച്ചിരിക്കുന്നു. ഓട്ടോമാറ്റിക് ഐഡിൾ എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ്, മിതമായ ടോർക്ക് അസിസ്റ്റ് എന്നിവ ഉൾപ്പെടുന്നതാണ് SHVS സിസ്റ്റം.

സിയാസ്, എർട്ടിഗ, XL6 മൈൽഡ് ഹൈബ്രിഡ് മോഡലുകൾ തിരിച്ചു വിളിക്കാനൊരുങ്ങി മാരുതി

2019 മാർച്ച് അവസാനത്തിൽ മാരുതി സുസുക്കി 1.5 ലിറ്റർ നാല് സിലിണ്ടർ DDiS 225 ഡീസൽ എഞ്ചിൻ സിയാസിൽ പുറത്തിറക്കി, ഇത് bhp കരുത്തും 225 Nm torque ഉം പുറപ്പെടുവിക്കുന്നു, ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

സിയാസ്, എർട്ടിഗ, XL6 മൈൽഡ് ഹൈബ്രിഡ് മോഡലുകൾ തിരിച്ചു വിളിക്കാനൊരുങ്ങി മാരുതി

SHVS സാങ്കേതികവിദ്യയുള്ള 1.3 ലിറ്റർ DDiS 200 ഡീസൽ മോട്ടോറിൽ നിന്ന് വ്യത്യസ്തമായി, വലിയ ഡീസൽ സെഡാനിൽ സമാന സാങ്കേതികവിദ്യ ഉൾപ്പെടുത്തുന്നില്ല.

സിയാസ്, എർട്ടിഗ, XL6 മൈൽഡ് ഹൈബ്രിഡ് മോഡലുകൾ തിരിച്ചു വിളിക്കാനൊരുങ്ങി മാരുതി

കൂടുതൽ പ്രീമിയം ഡിസൈനിലുള്ള എർട്ടിഗയെ അടിസ്ഥാനമാക്കിയ നെക്സ ഔട്ട്‌ലെറ്റുകൾ വഴി മാത്രം വിൽക്കുന്ന XL6 ഏതാനും മാസങ്ങൾക്ക് മുമ്പാണ് ആഭ്യന്തര വിപണിയിൽ പ്രവേശിച്ചത്.

Most Read: പ്രതാപം തിരിച്ചുപിടിച്ച് മാരുതി വിറ്റാര ബ്രെസ്സ

സിയാസ്, എർട്ടിഗ, XL6 മൈൽഡ് ഹൈബ്രിഡ് മോഡലുകൾ തിരിച്ചു വിളിക്കാനൊരുങ്ങി മാരുതി

1.5 ലിറ്റർ K15B SHVS പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ ഉപയോഗിക്കുന്നത്, അതിനാലാണ് ഇവയും തിരിച്ചുവിളിയുടെ ഭാഗമായത്.

Most Read: 2020 ജനുവരിയില്‍ വിവിധ മോഡലുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് മാരുതി

സിയാസ്, എർട്ടിഗ, XL6 മൈൽഡ് ഹൈബ്രിഡ് മോഡലുകൾ തിരിച്ചു വിളിക്കാനൊരുങ്ങി മാരുതി

ഏറ്റവും പുതിയ എർട്ടിഗ കഴിഞ്ഞ ഒരു വർഷമായി അതിന്റെ മുൻഗാമിയുടെ പ്രതീക്ഷകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്നു, വിൽപ്പന മാന്ദ്യമുണ്ടായിട്ടും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.

Most Read: 37 വര്‍ഷങ്ങള്‍; രണ്ടു കോടി യൂണിറ്റ് വില്‍പ്പനയുമായി മാരുതി

സിയാസ്, എർട്ടിഗ, XL6 മൈൽഡ് ഹൈബ്രിഡ് മോഡലുകൾ തിരിച്ചു വിളിക്കാനൊരുങ്ങി മാരുതി

9.8 ലക്ഷം രൂപയ്ക്കും 11.47 ലക്ഷം രൂപയ്ക്കും ഇടയിൽ വിലവരുന്ന XL6 ഉപഭോക്താക്കളിൽ മികച്ച സ്വീകാര്യത നേടി. നവംബർ മാസം 2,195 യൂണിറ്റുകളുടെ വൽപ്പനയോടെ നാല് മാസത്തിനിടെ XL6 13,000 യൂണിറ്റുകൾ വിറ്റു.

More from DriveSpark

Article Published On: Friday, December 6, 2019, 15:15 [IST]
English summary
Maruti Suzuki to call back Mild Hybrid variants of Ciaz, Ertiga and XL6. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X