പ്രതാപം തിരിച്ചുപിടിച്ച് മാരുതി വിറ്റാര ബ്രെസ്സ

മാരുതി സുസുക്കി വിറ്റാര ബ്രെസ്സ 2016 ന്റെ തുടക്കത്തിൽ വിൽപ്പനയ്‌ക്കെത്തിയതുമുതൽ ഒരു തൽക്ഷണ വിജയമായിത്തീർന്ന വാഹനമാണ്.

പ്രതാപം തിരിച്ചുപിടിച്ച് മാരുതി വിറ്റാര ബ്രെസ്സ

പ്രതിമാസം ശരാശരി 10,000 യൂണിറ്റിലധികം വിൽപ്പന പതിവായി കാണുന്നതിനാൽ ഹ്യുണ്ടായി ഉൾപ്പെടെയുള്ള കൂടുതൽ നിർമ്മാതാക്കളുടെ ശ്രദ്ധ വാഹനം ആകർഷിച്ചു.

പ്രതാപം തിരിച്ചുപിടിച്ച് മാരുതി വിറ്റാര ബ്രെസ്സ

2016 ഓട്ടോ എക്‌സ്‌പോയിൽ ഹ്യുണ്ടായി വാഗ്ദാനം ചെയ്ത കാർലിനോ കൺസെപ്റ്റ് ഉടൻ തന്നെ ഒരു പ്രൊഡക്ഷൻ മോഡലിന് തുടക്കമിട്ടേക്കാം എന്ന് കരുതിയെങ്കിലും അതുണ്ടായില്ല.

പ്രതാപം തിരിച്ചുപിടിച്ച് മാരുതി വിറ്റാര ബ്രെസ്സ

പകരം ദക്ഷിണ കൊറിയൻ വാഹന ഭീമൻ നാലു മീറ്ററിൽ താഴെയുള്ള എസ്‌യുവി വിഭാഗത്തിൽ പ്രവേശിക്കാൻ സമയമെടുത്തു. എന്നിരുന്നാലും, ആഭ്യന്തര വിപണിയിൽ വെന്യു അരങ്ങേറ്റം കുറിച്ചതോടെ ഈ രംഗം തികച്ചും വ്യത്യസ്തമായി മാറുകയായിരുന്നു. ഇന്ത്യയിലും ന്യൂയോർക്കിലും നടന്ന ലോക പ്രീമിയറിനെ തുടർന്ന് 2019 മെയ് മാസത്തിൽ വാഹനം വിൽപ്പനയ്‌ക്കെത്തി.

പ്രതാപം തിരിച്ചുപിടിച്ച് മാരുതി വിറ്റാര ബ്രെസ്സ

6.50 ലക്ഷം രൂപ മുതൽ 11.10 ലക്ഷം രൂപവരെ വരുന്ന ആകർഷകമായ വില പരിധിയിൽ വെന്യു സബ്‌കോംപാക്റ്റ് എസ്‌യുവി ശ്രേണിയിൽ മികച്ച ഒരു മോഡലായി മാറി.

പ്രതാപം തിരിച്ചുപിടിച്ച് മാരുതി വിറ്റാര ബ്രെസ്സ

വിൽപ്പനയുടെ സംഖ്യയിലും ഇത് പ്രതിഫലിച്ചു. വിപണിയിലെത്തി മൂന്നാം മാസത്തിൽ മാരുതി സുസുക്കി വിറ്റാര ബ്രെസ്സയെ പരാജയപ്പെടുത്തി വെന്യു ഈ ശ്രേണിയിലെ മറ്റൊരു എസ്‌യുവിക്കും ഇതുവരെ ചെയ്യാൻ സാധിക്കാത്ത നേട്ടം കൈവരിക്കാൻ കഴിഞ്ഞു.

പ്രതാപം തിരിച്ചുപിടിച്ച് മാരുതി വിറ്റാര ബ്രെസ്സ

2019 ഓഗസ്റ്റിൽ 9,342 യൂണിറ്റുകളുടെ വിൽപ്പനയുമായി, ഉത്സവ സീസൺ തുടങ്ങുന്നതിനുമുമ്പ് വെന്യു വിപണിയിൽ തന്റെ സ്വാധീനം ഉറപ്പിച്ചിരുന്നു.

പ്രതാപം തിരിച്ചുപിടിച്ച് മാരുതി വിറ്റാര ബ്രെസ്സ

ലാഭകരമായ ഡിസ്കൗണ്ടിലുകളുടെ സഹായത്തോടെ വിറ്റാര ബ്രെസ്സ സെപ്റ്റംബറിൽ 10,362 യൂണിറ്റുകളുമായി വിൽപ്പനയിഷ വീണ്ടും മുൻ‌നിരയിലെത്തി.

പ്രതാപം തിരിച്ചുപിടിച്ച് മാരുതി വിറ്റാര ബ്രെസ്സ

അതേ സമയം വെന്യുവിന് 7,942 യൂണിറ്റുകളുടെ വിൽപ്പന മാത്രമാണ് ലഭിച്ചത്. വിപണിയിൽ ഈ പ്രവണത ഒരു മാസത്തിനുശേഷം വീണ്ടും തുടർന്നു.

പ്രതാപം തിരിച്ചുപിടിച്ച് മാരുതി വിറ്റാര ബ്രെസ്സ

ഇന്ത്യയുടെ ആദ്യത്തെ കണക്റ്റഡ് എസ്‌യുവിയുടെ 8,576 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ 2019 ഒക്ടോബറിൽ വിറ്റാര ബ്രെസ്സ വീണ്ടും 10,000 യൂണിറ്റുകളുടെ വിൽപ്പന നേടി.

Most Read: 50,000 യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി വെന്യു

പ്രതാപം തിരിച്ചുപിടിച്ച് മാരുതി വിറ്റാര ബ്രെസ്സ

കഴിഞ്ഞ മാസം 9,665 യൂണിറ്റുകൾ വിൽപ്പനയോടോ വെന്യു അൽപ്പം മെച്ചപ്പെടുത്തിയിരുന്നുവെങ്കിലും വിറ്റാര ബ്രെസ്സ 12,033 യൂണിറ്റുകൾ നേടി മികച്ച പ്രകടനം കാഴ്ചവച്ചു.

Most Read: ബിഎസ് VI സമയപരിധി അടുക്കുന്നതോടെ പെട്രോൾ എസ്‌യുവികൾക്ക് പ്രിയമേറുന്നു

പ്രതാപം തിരിച്ചുപിടിച്ച് മാരുതി വിറ്റാര ബ്രെസ്സ

ബി‌എസ്‌ VI കംപ്ലയിന്റ് 1.5 ലിറ്റർ SHVS നാല് സിലിണ്ടർ K15B പെട്രോൾ എഞ്ചിൻ മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകളുമായി അവതരിപ്പിക്കാമെന്നതിനാൽ വിറ്റാര ബ്രെസയ്ക്ക് അടുത്ത മാസങ്ങളിൽ ഒരു മിഡ് ലൈഫ് പരിഷ്കാരണം ലഭിക്കും.

Most Read: 37 വര്‍ഷങ്ങള്‍; രണ്ടു കോടി യൂണിറ്റ് വില്‍പ്പനയുമായി മാരുതി

പ്രതാപം തിരിച്ചുപിടിച്ച് മാരുതി വിറ്റാര ബ്രെസ്സ

നിലവിലുള്ള DDiS 200 ഡീസൽ മോട്ടോർ ഉടൻ തന്നെ പിൻവലിക്കും. വെന്യുവിനെ സംബന്ധിച്ചിടത്തോളം, 1.0 ലിറ്റർ T-GDI, 1.2 ലിറ്റർ MPI പെട്രോൾ, 1.4 ലിറ്റർ U2 CRDI എന്നിവ ബി‌എസ്‌ VI നിലവാരത്തിൽ തുടരും.

Most Read Articles

Malayalam
English summary
Maruti Vitara Brezza regains top position in sales. Read more Malayalam.
Story first published: Wednesday, December 4, 2019, 19:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X