നെക്സയുടെ കുഞ്ഞന്‍ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ മാരുതി

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി, നെക്‌സ ഷോറൂമുകളുടെ ചെറു മാതൃകകള്‍ സജ്ജീകരിക്കുന്നു. കമ്പനിയുടെ പ്രീമിയം വാഹനങ്ങള്‍ക്കായുള്ള ഷോറൂം ശൃംഖലയാണ് നെക്‌സ. പദ്ധതിയുടെ ഭാഗമായി ചെറു പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും നെക്‌സയുടെ ഷോറൂമുകള്‍ ഒരുങ്ങുക.

നെക്സയുടെ കുഞ്ഞന്‍ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ മാരുതി

ഇത് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് കമ്പനി ഉത്പ്പന്നങ്ങളും സേവനങ്ങളുമെത്തിക്കാന്‍ സഹായകമാവും. പരമാവധി രണ്ട് കാറുകളായിരിക്കും ഈ നെക്‌സ ഷോറൂമുകളില്‍ മാരുതി പ്രദര്‍ശിപ്പിക്കുക.

നെക്സയുടെ കുഞ്ഞന്‍ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ മാരുതി

എന്നാല്‍, സാധാരണ നെക്‌സ ഷോറൂമുകളില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും പുതിയ ഷോറൂമുകളിലും കമ്പനി ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നെക്സയുടെ കുഞ്ഞന്‍ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ മാരുതി

സാധാരണ നെക്‌സ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ ആവശ്യമാവുന്നതിനെക്കാള്‍ താരതമ്യേന കുറഞ്ഞ ചിലവില്‍ ചെറു ഔട്ട്‌ലെറ്റുകള്‍ സജ്ജീകരിക്കാമെന്നുള്ളതും കമ്പനിയ്ക്ക് മുതല്‍ക്കൂട്ടാവും.

നെക്സയുടെ കുഞ്ഞന്‍ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ മാരുതി

നിലവില്‍ പ്രമുഖ നഗരങ്ങളില്‍ മാത്രമെ നെക്‌സ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. 200 -ലേറെ നഗരങ്ങളിലായി 360 നെക്‌സ ഔട്ട്‌ലെറ്റുകളാണ് രാജ്യത്ത് സ്ഥിതിചെയ്യുന്നത്. മാരുതി സുസുക്കിയുടെ ആകെ വില്‍പ്പനയില്‍ 20 ശതമാനത്തോളം പങ്ക് വരുന്നത് നെക്‌സ ഷോറൂമുകളില്‍ നിന്നാണ്.

നെക്സയുടെ കുഞ്ഞന്‍ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ മാരുതി

വില്‍പ്പനയില്‍ നേരിട്ട ഇടിവാണ് കമ്പനിയെ ചെറു പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കേന്ദ്രീകരിക്കാനുള്ള ഈ നീക്കത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന.

Most Read: ഗ്രാന്‍ഡ് i10, i20 എലൈറ്റ്, എക്‌സന്റ്, വെര്‍ന എന്നിവയില്‍ ഡീസല്‍ എഞ്ചിന്‍ തുടരും: ഹ്യുണ്ടായി മേധാവി

നെക്സയുടെ കുഞ്ഞന്‍ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ മാരുതി

ഉയര്‍ന്ന റിയല്‍ എസ്റ്റേറ്റ് നിരക്കുകള്‍ കാരണം ടെയര്‍ -I നഗരങ്ങളില്‍ ഡീലര്‍ഷിപ്പ് സജ്ജീകരിക്കുന്നത് വന്‍ സാമ്പത്തിക ബാധ്യതയ്ക്ക് വഴിവയ്ക്കുമെന്നതും ഇതിന് കാരണമാവുന്നു.

Most Read: മോദിയുടെ യാത്ര ബോംബിട്ടാലും തകരാത്ത റേഞ്ച് റോവർ വോഗിൽ

നെക്സയുടെ കുഞ്ഞന്‍ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ മാരുതി

കൂടാതെ ഡീലര്‍ഷിപ്പുകളുടെ ദൈനംദിന നടത്തിപ്പ് ചിലവുകളും കൂടിയാവുമ്പോള്‍ വന്‍ തുകയാണ് കമ്പനിയ്ക്ക് മുടക്കേണ്ടി വരിക. നിലവില്‍ പുതിയ ഷോറൂമുകള്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കുകളിലാണ് കമ്പനി.

Most Read: സഫാരി, സെസ്റ്റ്, ബോള്‍ട്ട് കാറുകളുടെ തിരഞ്ഞെടുത്ത വകഭേദങ്ങള്‍ ടാറ്റ നിര്‍ത്തി

നെക്സയുടെ കുഞ്ഞന്‍ ഔട്ട്ലെറ്റുകള്‍ തുറക്കാന്‍ മാരുതി

ഡീലര്‍മാര്‍ക്ക് നേരിടേണ്ടി വരുന്ന വന്‍ സാമ്പത്തിക ബാധ്യത ഒഴിവാക്കാനായി കമ്പനി സ്വന്തം ചിലവില്‍ ഡീലര്‍ഷിപ്പുകള്‍ നിര്‍മ്മിക്കുകയും ശേഷം ലീസ്/ വാടക വ്യവസ്ഥയില്‍ ഡീലര്‍മാര്‍ക്ക് നല്‍കുകയുമാണിപ്പോള്‍ ചെയ്യുന്നത്.

Source: LiveMint

Most Read Articles

Malayalam
English summary
Maruti Suzuki To Be Set Up Small Nexa Outlets. Read In Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X