മാരുതി വിറ്റാര ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

ഇന്ത്യന്‍ വാഹന വിപണിയിലെ പ്രമുഖ എസ്‌യുവിയായ വിറ്റാര ബ്രെസ്സയുടെ പെട്രോള്‍ പതിപ്പ് ഉടന്‍ വില്‍പ്പനയ്‌ക്കെത്തിക്കുമെന്ന് നിര്‍മ്മാതാക്കളായ മാരുതി സുസുക്കി അറിയിച്ചു.2020 ജനുവരിയോടെ ആയിരിക്കും പുതിയ വിറ്റാര ബ്രെസ്സ പെട്രോള്‍ പതിപ്പ് ഇന്ത്യന്‍ വിപണിയിലെത്തുക. 2016 -ലാണ് വിറ്റാര ബ്രെസ്സയെ ആദ്യമായി മാരുതി സുസുക്കി പുറത്തിറക്കിയത്. അന്ന് എസ്‌യുവിയുടെ ഡീസല്‍ പതിപ്പ് മാത്രമെ കമ്പനി അവതരിപ്പിച്ചിരുന്നുള്ളൂ.

മാരുതി വിറ്റാര ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

അടുത്തിടെയാണ് ഡീസല്‍ എഞ്ചിന്‍ കാറുകളുടെ ഉത്പാദനം നിര്‍ത്തുന്നതായി മാരുതി പ്രഖ്യാപിച്ചത്. ഇത് തന്നെയാണ് വിപണിയില്‍ മികച്ച വില്‍പ്പന കാഴ്ചവെയ്ക്കുന്ന എസ്‌യുവിയുടെ പെട്രോള്‍ പതിപ്പ് പുറത്തിറക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്ന ഘടകവും.

മാരുതി വിറ്റാര ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

പുതിയ വാഗണ്‍ആറില്‍ കമ്പനി അവതരിപ്പിച്ച 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെ പുതിയ വിറ്റാര ബ്രെസ്സയിലും കമ്പനി ഉള്‍പ്പെടുത്താന്‍ സാധ്യത. 82 bhp കരുത്തും 113 Nm torque ഉം പരമാവധി കുറിക്കുന്നതാണീ എഞ്ചിന്‍.

Most Read:വില്‍പ്പനയില്ല - സ്വിഫ്റ്റ്, ഡിസൈര്‍, ആള്‍ട്ടോ കാറുകളുടെ ഉത്പാദനം മാരുതി വെട്ടിക്കുറച്ചു

മാരുതി വിറ്റാര ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഈ എഞ്ചിന്‍ കമ്പനി പരിഷ്‌ക്കരിക്കാനിടയുണ്ട്. വിറ്റാര ബ്രെസ്സയിലേക്കെത്തുമ്പോള്‍ കൂടുതല്‍ കരുത്തും പ്രകടനക്ഷമതയും ലഭിക്കാനായി കമ്പനി എഞ്ചിന്‍ ട്യൂണിംഗ് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

മാരുതി വിറ്റാര ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

നിലവില്‍ പുത്തന്‍ വാഗണ്‍ആറിലെ 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റില്‍ അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കമ്പനി ഓഫര്‍ ചെയ്യുന്നുണ്ട്. ഇത് തന്നെ പുതിയ വിറ്റാര ബ്രെസ്സ പെട്രോള്‍ പതിപ്പിലും കമ്പനി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മാരുതി വിറ്റാര ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

ഇന്ത്യന്‍ വിപണിയില്‍ മികച്ച വില്‍പ്പനയുള്ള എസ്‌യുവിയാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ്സ. ഈ വര്‍ഷം ഏപ്രിലില്‍ വിറ്റാര ബ്രെസ്സയുടെ 11,785 യൂണിറ്റാണ് കമ്പനി വിറ്റഴിച്ചത്. 2018 ഏപ്രില്‍ മാസത്തെ വില്‍പ്പനയെയപേക്ഷിച്ച് ഒമ്പത് ശതമാനം വളര്‍ച്ചയാണ് ഈ വര്‍ഷം ഏപ്രിലില്‍ എസ്‌യുവി നേടിയത്.

മാരുതി വിറ്റാര ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

മെക്കാനിക്കല്‍ പരിഷ്‌ക്കരണങ്ങള്‍ കൂടാതെയൊരു ഇടത്തരം ഫെയ്‌സ്‌ലിഫ്റ്റ് കൂടി വിറ്റാര ബ്രെസ്സയ്ക്ക് ലഭിച്ചേക്കാം. എസ്‌യുവിയുടെ ബോഡിയിലും സുരക്ഷ സംവിധാനങ്ങളിലുമായിരിക്കും കമ്പനി പ്രധാന മാറ്റങ്ങള്‍ കൊണ്ടുവരിക.

Most Read:ഫോര്‍ച്യൂണറിന് താഴെ പുതിയ റഷിനെ കൊണ്ടുവരാന്‍ ടൊയോട്ട

മാരുതി വിറ്റാര ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

നിലവില്‍ വിറ്റാര ബ്രെസ്സയില്‍ ഉപയോഗിക്കുന്ന എഞ്ചിന് പകരമായി പുതിയ 1.5 ലിറ്റര്‍ ഉള്‍പ്പെടുത്താനും മാരുതിയ്ക്ക് പദ്ധതിയുണ്ട്. കമ്പനി തദ്ദേശിയമായി വികസിപ്പിച്ചെടുത്ത 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ആദ്യമായി പുത്തന്‍ സിയാസിലായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്.

മാരുതി വിറ്റാര ബ്രെസ്സ പെട്രോള്‍ വിപണിയിലേക്ക്

ശേഷം ഇതേ എഞ്ചിന്‍ തന്നെ പുതിയ എര്‍ട്ടിഗയിലും കമ്പനി അവതരിപ്പിച്ചു. നിലവിലെ സാഹചര്യത്തില്‍ വിറ്റാര ബ്രെസ്സയുടെ പെട്രോള്‍ പതിപ്പ് പുറത്തിറങ്ങിയാലത് എസ്‌യുവിയുടെ വില്‍പ്പനയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ ബ്രെസ്സയുടെ എതിരാളികളായ മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എന്നിവയുടെ വില്‍പ്പനയെയും ഇത് കാര്യമായി ബാധിച്ചേക്കാം.

Source:carandbike

More from DriveSpark

Article Published On: Friday, May 10, 2019, 15:14 [IST]
English summary
Maruti Vitara Brezza Petrol Confirmed For India — Launch Timeline Revealed: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X