ഫോര്‍ച്യൂണറിന് താഴെ പുതിയ റഷിനെ കൊണ്ടുവരാന്‍ ടൊയോട്ട

ഗ്ലാന്‍സയെ വിപണിയില്‍ കൊണ്ടുവരാനുള്ള ഒരുക്കങ്ങള്‍ ടൊയോട്ട പൂര്‍ത്തിയാക്കി. മാരുതിയുമായുള്ള സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ ടൊയോട്ട പുറത്തിറക്കുന്ന ബലെനോ ഹാച്ച്ബാക്കാണ് ഗ്ലാന്‍സ. ഒരുഭാഗത്ത് ഗ്ലാന്‍സയെ അവതരിപ്പിക്കാന്‍ തയ്യാറെടുക്കവെ മറുഭാഗത്ത് റഷ് എസ്‌യുവിയെ ഇങ്ങോട്ടെത്തിക്കാനുള്ള തിരക്കിലേക്കും കമ്പനി മുഴുകുകയാണ്.

ഫോര്‍ച്യൂണറിന് താഴെ പുതിയ റഷിനെ കൊണ്ടുവരാന്‍ ടൊയോട്ട

ഇന്ത്യയില്‍ ഫോര്‍ച്യൂണറിന് താഴെ ടൊയോട്ടയ്ക്ക് മറ്റൊരു എസ്‌യുവിയില്ല. ഈ കുറവ് ഏഴു സീറ്റര്‍ റഷ് വൈകാതെ നികത്തും. ഇന്തോന്യേഷന്‍ വിപണിയിലുള്ള റഷിനെ ഇവിടെ വില്‍ക്കാനുള്ള തീരുമാനത്തിലാണ് കമ്പനി. ഹോമോലോഗേഷന്‍ നടപടികള്‍ കൂടാതെ 2,500 യൂണിറ്റുകള്‍ ഇറക്കുമതി ചെയ്യാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയം മുന്‍നിര്‍ത്തി റഷിനെ വില്‍ക്കാനായിരിക്കും ആദ്യഘട്ടത്തില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ശ്രമിക്കുക.

ഫോര്‍ച്യൂണറിന് താഴെ പുതിയ റഷിനെ കൊണ്ടുവരാന്‍ ടൊയോട്ട

കഴിഞ്ഞദിവസം ക്യാമറ പിടികൂടിയ റഷ് എസ്‌യുവികള്‍ ടൊയോട്ടയുടെ മുന്നൊരുക്കങ്ങള്‍ വെളിപ്പെടുത്തുകയാണ്. റഷിനെ അവതരിപ്പിക്കുമെന്ന കാര്യം കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യയില്‍ റഷ്, CH-R തുടങ്ങിയ മോഡലുകള്‍ക്കുള്ള സാധ്യത കമ്പനി തേടുന്നുണ്ടെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മാനേജിങ് ഡയറക്ടര്‍ അകിതോ ടാഷിബാന മുന്‍പ് പറഞ്ഞിരുന്നു.

ഫോര്‍ച്യൂണറിന് താഴെ പുതിയ റഷിനെ കൊണ്ടുവരാന്‍ ടൊയോട്ട

ഒപ്പം, വൈകാതെ പുതിയ റഷ് വില്‍പ്പനയ്ക്ക് വരുമെന്ന് ഏതാനും ടൊയോട്ട ഡീലര്‍ഷിപ്പുകളും അറിയിച്ചിട്ടുണ്ട്. പുതിയ ചിത്രങ്ങള്‍ റഷിന്റെ വരവിലേക്കാവാം വിരല്‍ ചൂണ്ടുന്നത്. ഇന്ത്യന്‍ നിരയില്‍ കൊറോള ആള്‍ട്ടിസിനും ഫോര്‍ച്യൂണറിനും ഇടയില്‍ റഷ് സ്ഥാനം കണ്ടെത്തും.

Most Read: ലിമിറ്റഡ് എഡിഷനെന്നും പറഞ്ഞ് ഡീലര്‍ഷിപ്പ് വഞ്ചിച്ചു, ഉടമയ്ക്ക് പുതിയ കാര്‍ നല്‍കി സ്‌കോഡ

ഫോര്‍ച്യൂണറിന് താഴെ പുതിയ റഷിനെ കൊണ്ടുവരാന്‍ ടൊയോട്ട

തുടക്കത്തില്‍ ആസിയാന്‍ രാജ്യങ്ങള്‍ക്കു വേണ്ടി മാത്രമാണ് റഷിനെ ടൊയോട്ട രൂപകല്‍പ്പന ചെയ്തതെങ്കിലും ഇപ്പോള്‍ നൂറിലേറെ വിദേശ വിപണികളില്‍ എസ്‌യുവി വില്‍പ്പനയ്ക്ക് എത്തുന്നുണ്ട്. റഷിലൂടെ ഇടത്തരം എസ്‌യുവി വിപണിയില്‍ കടന്നുകയറാന്‍ കമ്പനി പദ്ധതിയിടുന്നു. ടൊയോട്ട ലേബലില്‍ പുറത്തിറങ്ങാന്‍ വിറ്റാര ബ്രെസ്സ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ അഞ്ചു സീറ്റര്‍ റഷിന് ഇന്ത്യയില്‍ സാധ്യത കുറവാണ്.

ഫോര്‍ച്യൂണറിന് താഴെ പുതിയ റഷിനെ കൊണ്ടുവരാന്‍ ടൊയോട്ട

ആകാരയളവ് പരിശോധിച്ചാല്‍ 4,435 mm നീളവും 1,695 mm വീതിയും 1,705 mm ഉയരവും ടൊയോട്ട റഷിനുണ്ട്. 2,685 mm ആണ് മോഡലിന്റെ വീല്‍ബേസ്. ഗ്രൗണ്ട് ക്ലിയറന്‍സ് 220 mm. ഇതേസമയം, പെട്രോള്‍ എഞ്ചിന്‍ മാത്രമേ റഷിലുള്ളൂ. 104 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കാന്‍ റഷിലെ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ പ്രാപ്തമാണ്.

Most Read: മാറിയത് ലോഗോ മാത്രം, തനി ബലെനോ തന്നെ പുതിയ ടൊയോട്ട ഗ്ലാന്‍സ — കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

ഫോര്‍ച്യൂണറിന് താഴെ പുതിയ റഷിനെ കൊണ്ടുവരാന്‍ ടൊയോട്ട

അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് യൂണിറ്റുകളാണ് റഷില്‍ ഒരുങ്ങുന്നത്. എഞ്ചിന്‍ കരുത്ത് പിന്‍ ചക്രങ്ങളിലെത്തും. ഇന്ത്യന്‍ വരവ് യാഥാര്‍ത്ഥ്യമായാല്‍ പത്തു മുതല്‍ 14 ലക്ഷം രൂപ വരെ വിപണിയില്‍ ടൊയോട്ട റഷിന് വില പ്രതീക്ഷിക്കാം.

Source: Brajesh Singh

More from DriveSpark

Article Published On: Friday, May 10, 2019, 13:33 [IST]
English summary
Toyota Rush SUV spotted in India. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X