മാരുതി വാഗൺആറിന് മുന്നിൽ മുട്ടുമടക്കി ടാറ്റ ടിയാഗൊ
ഈ വര്‍ഷം ജനുവരിയിലാണ് പുതിയ വാഗണ്‍ആറിനെ മാരുതി സുസുക്കി വിപണിയിലെത്തിച്ചത്. നാല് മാസങ്ങള്‍ക്കിപ്പുറം 50,000 യൂണിറ്റ് വില്‍പ്പന പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ് പുതിയ മാരുതി വാഗണ്‍ആര്‍. രാജ്യത്ത് ഹാച്ച്ബാക്കിന് ലഭിക്കുന്ന സ്വീകാര്യതയാണിത് വെളിപ്പെടുത്തുന്നത്. എന്നാല്‍, മുന്‍ മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ 15 ശതമാനം കുറവ് വില്‍പ്പനയാണ് പുതിയ മാരുതി വാഗണ്‍ആറിനുള്ളത്.

പോയ വര്‍ഷം മെയ് മാസത്തിലെ വില്‍പ്പന കണക്കുകളുമായി താരതമ്യം ചെയ്യുമ്പോഴാണ് പുത്തന്‍ വാഗണ്‍ആര്‍ പിന്നിട്ടുനില്‍ക്കുന്നത്. പുതിയ വാഗണ്‍ആര്‍ വില്‍പ്പനയ്‌ക്കെത്തിക്കുമ്പോള്‍ വലിയ പ്രതീക്ഷകളായിരുന്നു നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയ്ക്കുണ്ടായിരുന്നത്.

കമ്പനിയുടെ ആകെ വില്‍പ്പനയില്‍ വലിയ രീതിയിലുള്ള മുന്നേറ്റമുണ്ടാക്കാന്‍ പുത്തന്‍ വാഗണ്‍ആറിന് സാധിക്കുമെന്നാണ് മാരുതി പ്രതീക്ഷിച്ചത്. എന്നാലിതിന് നേര്‍ വിപരീതമായി ആകെ വില്‍പ്പനയില്‍ 20 ശതമാനത്തിന്റെ ഇടിവ് കമ്പനി നേരിട്ടു.
| WagonR
| Tiago
| Santro
| |
| May 2019
| 14,561 | 3,535 | 4,902 |
| April 2019
| 11,306 | 5,309 | 6,906 |
| March 2019
| 16,152 | 6,884 | 8,280 |
| February 2019
| 15,661 | 8,286 | 6,875 |
| January 2019
| 10,048 | 8,041 | 8,000 |
| Total | 67,728 | 32,055 | 34,963 |

വിപണിയില്‍ വാഗണ്‍ആറിന്റെ എതിരാളിയായ ടാറ്റ ടിയാഗൊയ്ക്കും സുഖകരമല്ല കാര്യങ്ങള്‍. 15 ശതമാനം ഇടിവാണ് ടിയാഗൊ വില്‍പ്പനയില്‍ ടാറ്റ രേഖപ്പെടുത്തിയത്. ഹ്യുണ്ടായി സാന്‍ട്രോയും പോയ കുറച്ച് മാസങ്ങളായി വില്‍പ്പനയില്‍ തകര്‍ച്ച നേരിട്ടു കൊണ്ടിരിക്കുകയാണ്.
| WagonR
| Tiago
| Santro
| |
| May 2018
| 15,974 | 7,060 | NA |
| April 2018
| 16,561 | 7,052 | NA |
| March 2018
| 14,208 | 8,123 | NA |
| February 2018
| 14,029 | 6,718 | NA |
| January 2018
| 14,182 | 8,287 | NA |
| Total | 74,954 | 37,240 | NA |

കഴിഞ്ഞ വര്‍ഷത്തില്‍ സാന്‍ട്രോ വില്‍പ്പനയ്ക്കില്ലായിരുന്നു. ഇടിവ് നേരിട്ടെങ്കിലും ശ്രേണിയിലെ മുന്‍തൂക്കം മാരുതി വാഗണ്‍ആര്‍ ഇപ്പോഴും വിട്ടുകൊടുത്തിട്ടില്ല. തന്റെ എതിരാളികളുമായി വ്യക്തമായ ലീഡാണ് വാഗണ്‍ആറിനുള്ളത്.

2019 ഫെബ്രുവരിയില്‍ 15,661 യൂണിറ്റും മാര്‍ച്ചില്‍ 16,152 യൂണിറ്റ് വാഗണ്‍ആറാണ് മാരുതി വിറ്റഴിച്ചത്. ഏപ്രില്‍ മാസത്തിലിത് 11,306 യൂണിറ്റായി ചുരുങ്ങിയെങ്കിലും മെയ് മാസത്തില്‍ വാഗണ്‍ആര്‍ വില്‍പ്പന തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് കണ്ടത്.

മെയ് മാസത്തില്‍ 14,561 യൂണിറ്റ് വില്‍പ്പന ലഭ്യമായ വാഗണ്‍ആര്‍, ഈ മാസത്തെ മികച്ച വില്‍പ്പനയുള്ള കാറുകളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി.
Most Read: ഒറ്റ ചാര്‍ജില്‍ 90 കിലോമീറ്റര്‍, ബാറ്ററി ഇ-സ്‌കൂട്ടര്‍ വിപണിയില്‍

മുകളില്‍ സൂചിപ്പിച്ച മൂന്ന് കാറുകളില്‍ ടാറ്റ ടിയാഗൊയാണ് ഏറ്റവും കുറവ് വിലയുള്ളത്. ഹാര്‍ടെക്ട് അടിത്തറയിലാണ് പുതിയ മാരുതി വാഗണ്‍ആര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുന്‍ മോഡലില്‍ നിന്നും വ്യത്യസ്തമാണ് പുത്തന്‍ വാഗണ്‍ആര്‍.

സ്വിഫ്റ്റിന്റെയും ബലെനോയുടെയും വില്‍പ്പനയുമായാണ് പുതിയ വാഗണ്‍ആറിന്റെ വില്‍പ്പനയെ മാരുതി താരതമ്യം ചെയ്യുന്നത്. മുന്‍ മോഡല്‍ വാഗണ്‍ആറിന്റെ വില്‍പ്പനയെ ആള്‍ട്ടോ 800, ആള്‍ട്ടോ K10 എന്നിവയുമായായിരുന്നു കമ്പനി താരതമ്യം ചെയ്തിരുന്നത്.
Most Read: പുതിയ കിയ സെല്‍റ്റോസ് എസ്‌യുവിയുടെ ടീസര്‍ പുറത്ത്

മുന്‍ മോഡലിനെപ്പോലെ കുറഞ്ഞ വിലയുള്ളൊരു ബജറ്റ് കാറല്ല പുത്തന്‍ വാഗണ്‍ആറെന്ന് മാരുതി വ്യക്തമാക്കിയിരുന്നു. ഇന്റീരിയര്‍, എക്സ്റ്റീരിയര്‍, ഡിസൈന്‍ ഉള്‍പ്പടെയുള്ള മേഖലകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ വാഗണ്‍ആറിനെ കമ്പനി വില്‍പ്പനയ്‌ക്കെത്തിച്ചത്.

LXi, VXi, ZXi എന്നിങ്ങനെ മൂന്ന് വകഭേദങ്ങളാണ് പുതിയ വാഗണ്‍ആറിനുള്ളത്. രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളാണ് വാഗണ്‍ആറിലുള്ളത്. ഇതില്‍ 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളുണ്ട്.
Most Read: മാരുതിക്ക് ആശ്വാസം - ടൊയോട്ട ഇന്നോവയുടെ കിരീടം പിടിച്ചെടുത്ത് എര്‍ട്ടിഗ

1.2 ലിറ്റര്‍ K സീരീസ് നാല് സിലിണ്ടര്‍ പെട്രോള്‍ യൂണിറ്റ് 82 bhp കരുത്തും 113 Nm torque ഉം നല്‍കും. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പെട്രോള്‍ യൂണിറ്റിലുണ്ട്.
Source: Auto Punditz


Click it and Unblock the Notifications








