മറാസോയ്ക്ക് വന്‍ ആനുകൂല്യങ്ങളുമായി മഹീന്ദ്ര

2018 സെപ്തംബര്‍ മാസത്തിലാണ് മള്‍ട്ടി പര്‍പ്പസ് വാഹന (എംപിവി) ശ്രേണിയിലേക്ക് മഹീന്ദ്ര മറാസോയെ അവതരിപ്പിച്ചത്. M2, M4, M6, M8 എന്നിങ്ങനെ നാല് വകഭേദങ്ങളിലാണ് വാഹനം വിപണിയില്‍ എത്തുന്നതും.

മറാസോയ്ക്ക് വന്‍ ആനുകൂല്യങ്ങളുമായി മഹീന്ദ്ര

ഏഴ് സീറ്റര്‍, എട്ട് സീറ്റര്‍ ഓപ്ഷനില്‍ എത്തുന്ന മറാസോയ്ക്ക് 9.9 ലക്ഷം രൂപ മുതല്‍ 14.77 ലക്ഷം വരെയാണ് എക്സ്ഷോറൂം വില. ഇപ്പോഴിതാ മോഡലുകള്‍ക്ക് കമ്പനി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 1.7 ലക്ഷം രൂപ വരെയാണ് വാഹനത്തിന് കമ്പനി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

മറാസോയ്ക്ക് വന്‍ ആനുകൂല്യങ്ങളുമായി മഹീന്ദ്ര

രാജ്യത്ത് ഉടനീളമുള്ള മഹീന്ദ്ര ഡീലര്‍ഷിപ്പുകളില്‍ ഈ ഓഫര്‍ ലഭ്യമാകുമെന്നും കമ്പനി അറിയിച്ചു. നവംബര്‍ 30 വരെയായിരിക്കും ഈ ഓഫറുകള്‍ ലഭ്യമാകുകയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്യാഷ്ബാക്ക്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍ എന്നിവയും കമ്പനി വാഗ്ദാനം ചെയ്യുന്നു.

മറാസോയ്ക്ക് വന്‍ ആനുകൂല്യങ്ങളുമായി മഹീന്ദ്ര

മറാസോയുടെ ഏറ്റവും ഉയര്‍ന്ന പതിപ്പായ M8 -ന് 1.7 ലക്ഷം രൂപയുടെ ആനുകൂല്യങ്ങളാണ് കമ്പനി നല്‍കുന്നത്. 1.1 ലക്ഷം രൂപയുടം ആനുകൂല്യങ്ങള്‍ M6 പതിപ്പിന് നല്‍കുമ്പോള്‍ M4 -ന് 60,000 രൂപയുടെ ഓഫറും കമ്പനി നല്‍കുന്നുണ്ട്. എന്നാല്‍ ഏറ്റവും ചെറിയ പതിപ്പായ M2 -ന് കമ്പനി ആനുകൂല്യങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല.

മറാസോയ്ക്ക് വന്‍ ആനുകൂല്യങ്ങളുമായി മഹീന്ദ്ര

മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററില്‍ വികസിപ്പിച്ച ആദ്യ വാഹനമാണ് മറാസോ. മോണോകോക്ക് പ്ലാറ്റ്ഫോമില്‍ മഹീന്ദ്ര നിര്‍മിക്കുന്ന മൂന്നാമത്തെ വാഹനം കൂടിയാണ് മറാസോ. ഇരട്ട പോഡുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂന്നു സ്‌പോക്ക് സ്റ്റീയറിങ് വീല്‍, വിമാനങ്ങളില്‍ കണ്ടുവരുന്ന ഹാന്‍ഡ്‌ബ്രേക്ക് ലെവര്‍ എന്നിവയെല്ലാം മഹീന്ദ്ര മറാസോയുടെ സവിശേഷതകളാണ്.

മറാസോയ്ക്ക് വന്‍ ആനുകൂല്യങ്ങളുമായി മഹീന്ദ്ര

ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിങ്ങോടെയാണ് മറാസോ സുരക്ഷ തെളിയിച്ചത്. ഇതോടെ ക്രാഷ് ടെസ്റ്റില്‍ ഉയര്‍ന്ന റേറ്റിങ് നേടുന്ന ഇന്ത്യന്‍ നിര്‍മിത എംപിവി എന്ന ബഹുമതി മഹീന്ദ്രയുടെ മറാസോ സ്വന്തമാക്കി.

മറാസോയ്ക്ക് വന്‍ ആനുകൂല്യങ്ങളുമായി മഹീന്ദ്ര

സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ മഹീന്ദ്രയ്ക്ക് ഉപയോക്താക്കളോടുള്ള പ്രതിബന്ധതയാണ് മറാസോയുടെ നേട്ടത്തിലൂടെ തെളിഞ്ഞിരിക്കുന്നതെന്നും മഹീന്ദ്ര മേധാവി രാജന്‍ വധേര അറിയിച്ചു. ശക്തമായ സുരക്ഷ ഉറപ്പാക്കുന്നതിനായി മറാസോയുടെ അടിസ്ഥാന മോഡല്‍ മുതല്‍ എബിഎസ്, ഡുവല്‍ എയര്‍ബാഗ് എന്നിവ നല്‍കിയാണ് പുറത്തിറക്കിയിരുന്നത്.

Most Read: മഹീന്ദ്ര മറാസോയെ അടിസ്ഥാനമാക്കി ഫോർഡ് എംപിവി ഒരുങ്ങുന്നു

മറാസോയ്ക്ക് വന്‍ ആനുകൂല്യങ്ങളുമായി മഹീന്ദ്ര

മഹീന്ദ്രയില്‍നിന്ന് അടുത്തിടെ പുറത്തിറങ്ങിയതില്‍ ഏറെ ഡിമാന്റുള്ള വാഹനമാണ് മറാസോ. കമ്പനിയുടെ ഏറ്റവും പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് മറാസോയുടെ കരുത്ത്. ഈ എഞ്ചിന്‍ 121 bhp കരുത്തും 300 Nm torque ഉം പരമാവധി സൃഷ്ടിക്കും.

Most Read: മറാസോ ഡിസി ഡിസൈന്‍ ഡീലര്‍ഷിപ്പുകളില്‍

മറാസോയ്ക്ക് വന്‍ ആനുകൂല്യങ്ങളുമായി മഹീന്ദ്ര

എന്നാല്‍ അധികം വൈകാതെ തന്നെ ഫോര്‍ഡ്-മഹീന്ദ്ര കൂട്ടുകെട്ടില്‍ മറാസോയെ അടിസ്ഥാനമാക്കി പുതിയ എംപിവി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവരുകയും ചെയ്തിരുന്നു.

Most Read: ഡീലര്‍ഷിപ്പിന് ഉപഭോക്താവ് നല്‍കിയത് ഒരു ചില്ലറ പണിയല്ല

മറാസോയ്ക്ക് വന്‍ ആനുകൂല്യങ്ങളുമായി മഹീന്ദ്ര

മറാസോയെ അടിസ്ഥാനമാക്കിയെത്തുന്ന വാഹനമാണെങ്കിലും ഫോര്‍ഡിന്റെ ബി-മാക്സ് ഡിസൈന്‍ ശൈലിയായിരിക്കും ഈ വാഹനത്തില്‍ നല്‍കുകയെന്നാണ് സൂചന. ഈ വാഹനത്തിന്റെ ഏഴ് സിറ്റര്‍, എട്ട് സീറ്റര്‍ പതിപ്പുകള്‍ എത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മറാസോയ്ക്ക് വന്‍ ആനുകൂല്യങ്ങളുമായി മഹീന്ദ്ര

തികച്ചും പുതിയ ഇന്റീരിയറായിരിക്കും ഈ വാഹനത്തിന്റെ പ്രധാന പ്രത്യേകത. പുതിയ ഡിസൈനിലൊരുങ്ങുന്ന ഡാഷ്ബോര്‍ഡ്, സിങ്ക് സീരീസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഇന്റീരിയറിന് പുതുമ ഒരുക്കിയേക്കും. മാരാസോയില്‍ ഉപയോഗിച്ചിരിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തന്നെയാകും ഈ പുതിയ എംപിവിയിലും ഉപയോഗിക്കുക.

More from DriveSpark

Article Published On: Saturday, November 9, 2019, 12:10 [IST]
English summary
Massive Rs 1.7 lakh off on Mahindra Marazzo M8. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X