ലിഥിയം അര്‍ബന്‍ ടെക്നോളജിയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എംജി
2019 ഡിസംബര്‍ 5 -ന് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ രണ്ടാമത്തെ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് എംജി. ഡിസംബറില്‍ അവതരിപ്പിക്കുമെങ്കിലും 2020 ജനുവരിയുടെ തുടക്കത്തില്‍ മാത്രമേ വാഹനം വില്‍പ്പനയ്ക്ക് എത്തുകയുള്ളു.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ജനുവരി പകുതിയോടെ തന്നെ വാഹനം വാടകയ്ക്കും, ടാക്‌സി ഓപ്പറേറ്റര്‍മാര്‍ക്കും, ഓണ്‍ലൈന്‍ ടാക്‌സി ഓപ്പറേറ്റര്‍മാര്‍ക്കും ലഭിച്ചുതുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ ഇലക്ട്രിക്ക് ഓണ്‍ലൈന്‍ ടാക്‌സി ഓപ്പറേറ്റര്‍മാരായ ലിഥിയം അര്‍ബന്‍ ടെക്നോളജിയുമായി എംജി മോട്ടോര്‍ ഇന്ത്യ പങ്കാളിത്തം പ്രഖ്യാപിച്ചു.

നേരത്തെ ടാറ്റ മോട്ടോര്‍സും ലിഥിയം അര്‍ബന്‍ ടെക്നോളജിയുമായി ദീര്‍ഘകാല പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 500 ലോങ് റേഞ്ച് ഇലക്ട്രിക്ക് ടിഗോര്‍ കാറുകള്‍ കൈമാറുമെന്നും ടാറ്റ അറിയിച്ചിട്ടുണ്ട്. ഹെക്ടറിന് വിപണി സമ്മാനിച്ച വിജയത്തിന് പിന്നാലെയാണ് ഇപ്പോള്‍ ഇലക്ട്രിക്ക് നിരയിലേക്കും പുതിയൊരു എസ്‌യുവിയെ കമ്പനി എത്തിക്കുന്നത്.

ഉടന്‍ തന്നെ eZS ഇലക്ട്രിക്ക് എസ്യുവിക്കായുള്ള ബുക്കിങ് കമ്പനി ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിവര്‍ഷം 3,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് കമ്പനി വാഹനത്തില്‍ ലക്ഷ്യമിടുന്നത്. എംജി നിരയിലെ സമ്പൂര്‍ണ ഇലക്ട്രിക്ക് ഇന്റര്‍നെറ്റ് എസ്‌യുവി കൂടിയാണിതെന്നാണ് കമ്പനിയുടെ അവകാശവാദം.

ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണമുള്ള ഹെക്ടറിന് സമാനമായി ധാരാളം ഇന്റര്‍നെറ്റ് അധിഷ്ഠിത സംവിധാനങ്ങള്‍ ZS ഇലക്ട്രിക്കിലും ഇടംപിടിച്ചേക്കും. നിലവില്‍ വാഹനത്തിനായുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കമ്പനി. ഡെല്‍റ്റ ഇലക്ട്രോണിക്‌സ് എന്ന കമ്പനിയുമായി കൈകോര്‍ത്താണ് എംജി ഈ സംരംഭത്തിന് ആരംഭം കുറിക്കുന്നത്.

ഇരു കമ്പനികളും ചേര്‍ന്ന് താമസ സ്ഥലങ്ങളിലും ഓഫീസുകളിലും AC ചാര്‍ജറുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ്. പുതിയ വാഹനം കൂടി എത്തുന്നതേടെ ഇന്ത്യന്‍ വിപണിയില്‍ അടിത്തറ ശക്തമാക്കാമെന്ന പ്രതീക്ഷയിലാണ് എംജി.

45.6 kWh ലിഥിയം അയണ്‍ ബാറ്ററിയാണ് വാഹനത്തിലുണ്ടാവുക. ഈ ഇലക്ട്രിക് മോട്ടര്‍ 148 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും. സ്റ്റാന്റേര്‍ഡ് 7kW ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ആറ് മണിക്കൂറിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാം.

50kW ഫാസ്റ്റ് ചാര്‍ജറില്‍ 40 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെയും ചാര്‍ജ് ചെയ്യാം. നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് കാര്‍ വാങ്ങുന്നവര്‍ക്ക് ഒരു നിശ്ചിത കാലയളവിലേക്ക് DC ഫാസ്റ്റ് ചാര്‍ജിങ് സൗകര്യം എംജി സൗജന്യമായി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.
Most Read: പരീക്ഷണ കടമ്പകള്‍ കടന്ന് ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക്ക് -വീഡിയോ

വാഹനം ആദ്യം വില്‍പ്പനയ്‌ക്കെത്തുന്ന ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, അഹമ്മദാബാദ് എന്നിവിടങ്ങളിലാകും ഈ സൗകര്യം ലഭിക്കുക. അതിനൊപ്പം തന്നെ ഒരു AC ചാര്‍ജറും ഇതിനൊപ്പം കമ്പനി ഉപഭോക്താക്കള്‍ക്ക് നല്‍ക്കും. ഇത് ഉപഭോക്താക്കളുടെ സൗകര്യത്തിന് അനുസരിച്ച് വീട്ടിലോ, ഓഫിസിലോ ഇന്‍സ്റ്റാള്‍ ചെയ്യാനും, പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.
Most Read: കളി കാര്യമായി; തമാശയ്ക്ക് എടുത്ത വീഡിയോ മൂലം ഡ്രൈവർക്ക് നടഷ്ടമായത് ലൈസൻസ്

വിദേശത്തുളള പെട്രോള്‍ ZS മോഡലിന്റെ അതേ രൂപമാണ് ഇലക്ട്രിക്കിനും നല്‍കിയിരിക്കുന്നത്. ഇലക്ട്രിക്കിന് പിന്നാലെ പെട്രോള്‍ പതിപ്പിനെയും, പെട്രോള്‍ ഹൈബ്രിഡ് പതിപ്പിനെയും കമ്പനി അവതരിപ്പിച്ചേക്കും. ഒറ്റചാര്‍ജില്‍ 428 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇലക്ട്രിക്ക് സാധിക്കും.

മണിക്കൂറില്‍ 140 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. 8.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത്തിലെത്താനും സാധിക്കും. അതേസമയം വാഹനം സംബന്ധിച്ച് കൂടുതല്‍ വിവിരങ്ങള്‍ ഒന്നും തന്നെ എംജി പുറത്തുവിട്ടിട്ടില്ല.


Click it and Unblock the Notifications








