ജനുവരിയിൽ വരുന്ന പുതിയ കാറുകൾ

ഒട്ടനവധി കാറുകളുമായാണ് 2019 എത്തുന്നത്. വിപണിയിലെത്താൻ പോവുന്ന തങ്ങളുടെ കാറുകളെ കുറിച്ച് വാഹനനിർമ്മാതാക്കൾ വളരെ മുമ്പേ പ്രഖ്യാപനവും നടത്തിക്കഴിഞ്ഞതാണ്.

ജനുവരിയിൽ വരുന്ന പുതിയ കാറുകൾ

പുത്തൻ മാരുതി വാഗൺആർ, ടാറ്റ ഹാരിയർ, നിസാൻ കിക്ക്സ്, ടൊയോട്ട കാമ്രി എന്നിവയിൽ തുടങ്ങി ബിഎംഡബ്ല്യു പ്രധാനിയായ X7 വരെയുള്ള കാറുകളാണ് വിപണി ലക്ഷ്യമാക്കി എത്തുന്നത്. 2019 ജനുവരിയിൽ ആറ് പുത്തൻ കാറുകളാണ് വിപണിയിലെത്താൻ പോവുന്നത്. ഈ മാസം വാഹനപ്രേമികൾക്ക് മുന്നിലെത്തുന്ന കാറുകളെ പരിചയപ്പെടാം.

ജനുവരിയിൽ വരുന്ന പുതിയ കാറുകൾ

പുതിയ മാരുതി വാഗൺആർ

ജനുവരി 26 -ഓടെ തന്നെ മാരുതി സുസുക്കി പുത്തൻ വാഗൺആറിനെ വിപണിയിൽ പരീക്ഷിക്കുമെന്നാണ് അറിവ്. ഒരുപിടി മാറ്റങ്ങളും പുതിയ സവിശേഷതകളുമായാണ് പുത്തൻ മാരുതി വാഗൺആർ വരുന്നത്.

Most Read: ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കിക്ക്‌സ് ജനുവരി 22 -ന്, ടെറാനോയ്ക്ക് പകരക്കാരന്‍

ജനുവരിയിൽ വരുന്ന പുതിയ കാറുകൾ

നിസാൻ കിക്ക്സ്

കൃത്യമായ തിയ്യതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും ഈ മാസം തന്നെ വിപണിയിലെത്തുമെന്ന് കിക്ക്സ് അറിയിച്ചിട്ടുണ്ട്. ടെറാനോയെയാണ് ഇത്തവണ കിക്ക്സ് എത്തിക്കുന്നത്. നിലവിൽ അന്താരാഷ്ട്ര വിപണിയിൽ ലഭിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ മോഡലാണ് വരാൻ പോവുന്ന ഇന്ത്യൻ സ്പെക് കിക്ക്സ് എസ്‌യുവി.

ജനുവരിയിൽ വരുന്ന പുതിയ കാറുകൾ

1.5 ലിറ്ററോട് കൂടിയ K9K DCi ഡീസൽ എഞ്ചിനാണുള്ളത്. ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ഉണ്ടാവുക. ഓട്ടോമാറ്റിക് ഗിയർബോക്സ് എന്ന ഓപ്ഷൻ ഉണ്ടാവില്ല.

ജനുവരിയിൽ വരുന്ന പുതിയ കാറുകൾ

ടാറ്റ ഹാരിയർ

ഇന്ത്യൻ വാഹനപ്രേമികൾ ആകാംക്ഷയോടെ കാത്തിരുന്ന കാറാണ് ടാറ്റ ഹാരിയർ. 2018 ഓട്ടോ എക്സ്പോയിൽ ടാറ്റ, ഈ എസ്‌യുവിയെ അവതരിപ്പിച്ചപ്പോൾ മുതൽ വിപണിയിൽ ഒത്തിരി ആരാധകരെ സൃഷ്ടിക്കാൻ ഹാരിയറിനായി.

ജനുവരിയിൽ വരുന്ന പുതിയ കാറുകൾ

ജനുവരി 23 -ഓടെ ഇന്ത്യൻ തെരുവീഥികൾ കീഴടക്കാൻ ഹാരിയർ എത്തുമെന്നാണ് പ്രതീക്ഷ. ജീപ്പ് കോമ്പസ്, മഹീന്ദ്ര XUV500, ഹ്യുണ്ടായ് ക്രെറ്റ എന്നിവയ്ക്കാണ് പ്രധാനമായും ടാറ്റ ഹാരിയർ വെല്ലുവിളിയുയർത്തുക. 2.0 ലിറ്റർ ഡീസൽ എഞ്ചിനും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമാണ് ഹാരിയറിനുള്ളത്.

ജനുവരിയിൽ വരുന്ന പുതിയ കാറുകൾ

ടൊയോട്ട കാമ്രി ഹൈബ്രിഡ്

പുതിയ ടൊയോട്ട കാമ്രി ഹൈബ്രിഡ് ജനുവരി 18 -ന് ആയിരിക്കും ഇന്ത്യയിൽ ലഭ്യമാവുക. കമ്പനിയുടെ TGNA പ്ലാറ്റ്ഫോമിലായിരിക്കും ഈ സെഡാൻ എത്തുക. മുമ്പ് പലപ്പോഴായി ഇന്ത്യയിൽ പരീക്ഷിച്ച വാഹനമാണ് ടൊയോട്ട കാമ്രി. എഞ്ചിനും ട്രാൻസ്മിഷനുമെല്ലാം ആദ്യ മോഡലിന് സമം ആയിരിക്കും. സ്കോഡ സൂപ്പേർബ്, ഹോണ്ട അക്കോർഡ് എന്നിവയ്ക്കായിരിക്കും മുഖ്യ വെല്ലുവിളി ഉയർത്തുക.

Most Read: ബൊലേറോ മുതൽ XUV500 വരെ, ഓഫറുകളുടെ പെരുമഴയൊരുക്കി മഹീന്ദ്ര

ജനുവരിയിൽ വരുന്ന പുതിയ കാറുകൾ

മെർസിഡീസ് ബെൻസ് V-ക്ലാസ്

ഇന്ത്യൻ വിപണിയിൽ ജനുവരി 24 -ന് ആയിരിക്കും MPV വാഹനമായ മെർസിഡീസ് ബെൻസ് V-ക്ലാസ് എത്തുന്നത്. സ്പെയിനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) ആയിട്ടായിരിക്കും ബെൻസ് V-ക്ലാസ് എത്തുക. അതായത്, പ്രാദേശികമായ അസംബ്ലിങ്ങിന് കമ്പനിക്ക് ഇപ്പോൾ താൽപര്യമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. നിലവിലെ E-ക്ലാസ് സെഡാനിലേതിന് സമമായ 2.0 ഡീസൽ എഞ്ചിനാണുള്ളത്. E-ക്ലാസ് ന് സമാനമായ വിലയാണ് വിപണിയിൽ പ്രതീക്ഷിക്കുന്നത്.

ജനുവരിയിൽ വരുന്ന പുതിയ കാറുകൾ

ബിഎംഡബ്ല്യു X7

ജർമ്മൻ വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു -ൽ നിന്നുള്ള ആദ്യ ഏഴ് സീറ്റർ എസ്‌യുവിയാണ് ബിഎംഡബ്ല്യു X7. ജനുവരി 31 -ന് ബിഎംഡബ്ല്യു X7 ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. മൂന്ന് വകഭേദങ്ങളിലാണ് ബിഎംഡബ്ല്യു X7 ഇന്ത്യയിൽ ലഭ്യമാവുകയെങ്കിലും, ആദ്യഘട്ടത്തിൽ ടോപ്പ് എൻഡ് M 50d വകഭേദത്തിലായിരിക്കും ലഭിക്കുക. വിപണിയിൽ എത്തിയാൽ മെർസിഡീസ് ബെൻസ് GLS, ഔഡി Q7 എന്നിവയ്ക്കായിരിക്കും വെല്ലുവിളി ഉയർത്തുക.

Article Published On: Sunday, January 6, 2019, 9:00 [IST]
English summary
New Car Launches In India In January 2019 — Here Is The List Of Upcoming Cars This Month: read in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X