ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കിക്ക്‌സ് ജനുവരി 22 -ന്, ടെറാനോയ്ക്ക് പകരക്കാരന്‍

ഉറപ്പിച്ചു, ജനുവരി 22 -ന് ഹ്യുണ്ടായി ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കിക്ക്‌സ് എസ്‌യുവി വില്‍പ്പനയ്ക്കു വരും. നിസാന്‍ നിരയില്‍ ടെറാനയോക്ക് പകരക്കാരനായാണ് കിക്ക്‌സ് തലയുയര്‍ത്തുക. ഇന്ത്യയില്‍ എസ്‌യുവി തരംഗം പിടിമുറുക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ മോഡലുകളുമായി കളംനിറയുമെന്ന് നിസാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കിക്ക്‌സ് ജനുവരി 22 -ന്, ടെറാനോയ്ക്ക് പകരക്കാരന്‍

ശ്രേണിയില്‍ ആദ്യമെത്തുന്ന കിക്ക്‌സ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ക്ക് പിടിവള്ളി നല്‍കും. നേരത്തെ ക്രെറ്റയ്ക്ക് മുമ്പില്‍ നിസാന്‍ ടെറാനോയ്ക്ക് മുട്ടുമടക്കേണ്ടി വന്നിരുന്നു. രാജ്യാന്തര വിപണിയിലുള്ള കിക്ക്‌സ് ഇന്ത്യയില്‍ എത്തുമ്പോള്‍ പരിഷ്‌കാരങ്ങള്‍ ഒരുപാട് എസ്‌യുവിക്ക് സംഭവിക്കുന്നുണ്ട്.

ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കിക്ക്‌സ് ജനുവരി 22 -ന്, ടെറാനോയ്ക്ക് പകരക്കാരന്‍

റെനോ ഡസ്റ്ററും ക്യാപ്ച്ചറും ഉപയോഗിക്കുന്ന B0 അടിത്തറ നിസാന്‍ കിക്ക്‌സ് പങ്കിടും. നിസാന്‍ ഡീലര്‍ഷിപ്പുകളില്‍ കിക്ക്‌സിന്റെ പ്രീ-ബുക്കിംഗ് തുടരുകയാണ്. പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകള്‍ കിക്ക്‌സില്‍ അണിനിരക്കും.

Most Read: ആഢംബരം തുളുമ്പി മഹീന്ദ്ര XUV500 മൂണ്‍റേക്കര്‍

ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കിക്ക്‌സ് ജനുവരി 22 -ന്, ടെറാനോയ്ക്ക് പകരക്കാരന്‍

ടെറാനോയിലെ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കിക്ക്‌സിലും. നാലു സിലിണ്ടര്‍ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 104 bhp കരുത്തും 145 Nm torque ഉം പരമാവധി സൃഷ്ടിക്കും. 108 bhp കരുത്തും 240 Nm torque -മാണ് 1.5 ലിറ്റര്‍ K9K ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ അവകാശപ്പെടുക.

ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കിക്ക്‌സ് ജനുവരി 22 -ന്, ടെറാനോയ്ക്ക് പകരക്കാരന്‍

പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് കമ്പനി നല്‍കുന്നത്. ഇരു എഞ്ചിന്‍ പതിപ്പുകളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് അവതരിപ്പിക്കാന്‍ നിസാന്‍ തയ്യാറായിട്ടില്ല.

ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കിക്ക്‌സ് ജനുവരി 22 -ന്, ടെറാനോയ്ക്ക് പകരക്കാരന്‍

ക്രെറ്റയുമായുള്ള മത്സരത്തില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന്റെ അഭാവം കിക്ക്‌സില്‍ നിഴലിക്കുമെന്ന കാര്യമുറപ്പ്. ഇതിനുപുറമെ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും എസ്‌യുവിയിലില്ല. ഓള്‍ വീല്‍ ഡ്രൈവ് പതിപ്പുകള്‍ക്ക് ആവശ്യക്കാര്‍ കുറവാണെന്ന് നിസാന്‍ പറയുന്നു.

ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കിക്ക്‌സ് ജനുവരി 22 -ന്, ടെറാനോയ്ക്ക് പകരക്കാരന്‍

മത്സരം കണക്കിലെടുത്ത് ആഢംബരം തികഞ്ഞ ക്യാബിനാണ് കിക്ക്സിന് നിസാന്‍ കല്‍പ്പിക്കുന്നത്. കറുപ്പും തവിട്ടും ഇടകലര്‍ന്ന നിറശൈലി എസ്‌യുവിക്ക് പ്രീമിയം പരിവേഷം ചാര്‍ത്തും. മൃദുവായ തുകല്‍ ആവരണം ഡാഷ്ബോര്‍ഡില്‍ ഒരുങ്ങുന്നുണ്ട്.

ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കിക്ക്‌സ് ജനുവരി 22 -ന്, ടെറാനോയ്ക്ക് പകരക്കാരന്‍

തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗില്‍ ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകളും ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളും പ്രത്യേകയിടം കണ്ടെത്തുന്നു. ഇക്കാരണത്താല്‍ ഡ്രൈവറുടെ ശ്രദ്ധ റോഡില്‍ നിന്നും തെറ്റില്ല. ടാക്കോമീറ്ററും സ്പീഡോമീറ്ററും കൈയ്യടക്കുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഏറിയപങ്കും അനലോഗ് യൂണിറ്റാണ്.

ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കിക്ക്‌സ് ജനുവരി 22 -ന്, ടെറാനോയ്ക്ക് പകരക്കാരന്‍

മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിഡ്പ്ലേയും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെ ഭാഗമായുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ക്ക് പുറമെ വോയിസ് റെക്കഗ്‌നീഷന്‍ സാങ്കേതികവിദ്യയും കിക്ക്സിലെ 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും.

ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കിക്ക്‌സ് ജനുവരി 22 -ന്, ടെറാനോയ്ക്ക് പകരക്കാരന്‍

മുന്‍ പിന്‍ യാത്രക്കാര്‍ക്കായി പ്രത്യേക പവര്‍ സോക്കറ്റുകള്‍, കീലെസ് എന്‍ട്രിക്ക് പകരമായി സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം, ഓട്ടോമാറ്റിക് എസി, പിന്‍ ആംറെസ്റ്റ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയെല്ലാം പുതിയ കിക്ക്സിന്റെ വിശേഷങ്ങളില്‍പ്പെടും.

Most Read: ബൊലേറോ മുതൽ XUV500 വരെ, ഓഫറുകളുടെ പെരുമഴയൊരുക്കി മഹീന്ദ്ര

ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കിക്ക്‌സ് ജനുവരി 22 -ന്, ടെറാനോയ്ക്ക് പകരക്കാരന്‍

എസ്‌യുവിയിലുള്ള മൂവിംഗ് ഒബ്ജെക്ട് ഡിറ്റക്ഷന്‍ ഫംങ്ഷനുള്ള എറൗണ്ട് വ്യു മോണിട്ടര്‍ സംവിധാനം ശ്രേണിയിലെ തന്നെ ആദ്യ ഫീച്ചറാണ്. മുന്നിലും പിന്നിലുമായി ഘടിപ്പിച്ച നാലു ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേയിലേക്ക് എറൗണ്ട് വ്യു മോണിട്ടര്‍ കൊണ്ടുവരും.

ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കിക്ക്‌സ് ജനുവരി 22 -ന്, ടെറാനോയ്ക്ക് പകരക്കാരന്‍

എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയില്‍ പുതിയ മോഡലിനെ നിസാന്‍ അവതരിപ്പിക്കാന്‍ പോകുന്നത്. നിസാന്റെ ഡയനാമിക് സോണിക് പ്ലസ് ഡിസൈന്‍ ശൈലി പാലിക്കുന്ന കിക്ക്സ് ഇന്ത്യയില്‍ ക്രെറ്റയ്ക്ക് ശക്തമായ മത്സരം കാഴ്ച്ചവെക്കും.

ക്രെറ്റയ്ക്ക് എതിരെ നിസാന്‍ കിക്ക്‌സ് ജനുവരി 22 -ന്, ടെറാനോയ്ക്ക് പകരക്കാരന്‍

സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് കിക്ക്സ് ഒരുങ്ങുന്നതെന്നു നിസാന്‍ പറയുന്നു. GRAPHENE (ഗ്രാവിറ്റി ഫിലികെനര്‍ജി അബ്സോര്‍പ്ഷന്‍) ബോഡി ഘടന ഇടിയുടെ ആഘാതം മുഴുവന്‍ ഉള്‍ക്കൊള്ളും. ഇക്കാരണത്താല്‍ ഇന്ത്യന്‍ നിരത്തുകളില്‍ കിക്ക്സ് കൂടുതല്‍ ദൃഢവും സുരക്ഷിതവുമായിരിക്കും. ഒമ്പതു മുതല്‍ 13 ലക്ഷം രൂപ വരെ എസ്‌യുവിക്ക് വില പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Saturday, January 5, 2019, 14:16 [IST]
English summary
Nissan Kicks Launch Date Confirmed. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X