2020 ലെക്സസ് RX450hL ഇന്ത്യയിൽ അവതരിപ്പിച്ചു- വില 99 ലക്ഷം രൂപ

നാലാം തലമുറയിൽ പെട്ട ലെക്സസ് 2020 RX450hL ലക്ഷ്വറി എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 99 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.

2020 ലെക്സസ് RX450hL ഇന്ത്യയിൽ അവതരിപ്പിച്ചു- വില 99 ലക്ഷം രൂപ

പുതിയ ലെക്സസ് RX450hL-ന്റെ ബുക്കിംഗ് ഇന്ത്യയിലുടനീളമുള്ള ഡീലർഷിപ്പുകളിൽ കമ്പനി ആരംഭിച്ചിട്ടുണ്ട്. വാഹനത്തിന്റെ ഡെലിവറികൾ ഉടൻ തുടങ്ങുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

2020 ലെക്സസ് RX450hL ഇന്ത്യയിൽ അവതരിപ്പിച്ചു- വില 99 ലക്ഷം രൂപ

ഇന്ത്യൻ വിപണിയിൽ നിലവിലുള്ള RX450h-ന്റെ ഏഴ് സീറ്റർ പതിപ്പാണ് പുതിയ ലെക്‌സസ് RX450hL. സ്റ്റാൻഡേർഡ് എസ്‌യുവിയിൽ നിന്നും തിരിച്ചറിയാൻ പുതിയ ലോംഗ് വീൽബേസ് വേരിയന്റിൽ ബിഎസ്-VI കംപ്ലയിന്റ് ഹൈബ്രിഡ് എഞ്ചിനും അധിക മൂന്നാം നിരയും വാഹനത്തിനുണ്ട്.

2020 ലെക്സസ് RX450hL ഇന്ത്യയിൽ അവതരിപ്പിച്ചു- വില 99 ലക്ഷം രൂപ

3.5 ലിറ്റർ V6 പെട്രോൾ എഞ്ചിനാണ് ലെക്സസ് RX450hL ൽ കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് വരാനിരിക്കുന്ന ബിഎസ്-VI മലിനീകരണ മാനദണ്ഡം പാലിച്ചാണ് പരിഷ്ക്കരിച്ചിരിക്കുന്നത്. അതോടൊപ്പം സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് മോട്ടോറും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

2020 ലെക്സസ് RX450hL ഇന്ത്യയിൽ അവതരിപ്പിച്ചു- വില 99 ലക്ഷം രൂപ

313 bhp ഈ എസ്‌യുവി ഉത്പാദിപ്പിക്കും. ഡ്യുവൽ VVT-i-യും നൂതന D-4S FI സംവിധാനവുമുള്ള അറ്റ്കിൻസൺ സൈക്കിൾ എഞ്ചിൻ മികച്ച പ്രകടനവും ഇന്ധനക്ഷമത കാര്യക്ഷമതയും വാഗ്ദാനം ചെയ്യുന്നു. ഇത് വാഹനത്തിന്റെ മികച്ച പ്രകടനത്തിനും ഡ്രൈവിബിലിറ്റിക്കും കുറഞ്ഞ മലിനീകരണത്തിനും സഹായിക്കുന്നു.

2020 ലെക്സസ് RX450hL ഇന്ത്യയിൽ അവതരിപ്പിച്ചു- വില 99 ലക്ഷം രൂപ

പരിഷ്ക്കരിച്ച ബി‌എസ്-VI കംപ്ലയിന്റ് എഞ്ചിനു പുറമേ, ലെക്‌സസ് RX450hL-ന്റെ ബോഡി കാഠിന്യവും കമ്പനി വർധിപ്പിച്ചു. ഒപ്പം സസ്‌പെൻഷനും മെച്ചപ്പെടുത്തി.

2020 ലെക്സസ് RX450hL ഇന്ത്യയിൽ അവതരിപ്പിച്ചു- വില 99 ലക്ഷം രൂപ

ആക്റ്റീവ് കോർണറിംഗ് അസിസ്റ്റ്, ഫ്രിക്ഷൻ കൺട്രോൾ ഡിവൈസ്, റിയർ പാർക്കിംഗ് ക്യാമറ, സെൻസറുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, എബിഎസ് വിത്ത് ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഇസി‌എസ്, 10 എയർബാഗുകൾ എന്നിവയാണ് പുതിയ ലെക്‌സസ് RX450hL-ലെ മറ്റ് സവിശേഷതകൾ.

Most Read: ബിഎസ് VI എഞ്ചിനോടുകൂടി ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് സജ്ജമായ കാറുകള്‍

2020 ലെക്സസ് RX450hL ഇന്ത്യയിൽ അവതരിപ്പിച്ചു- വില 99 ലക്ഷം രൂപ

കംഫർട്ട് ഫീച്ചറുകളുടെ കാര്യത്തിൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുൾപ്പെടെ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, ഹീറ്റഡ്, കോൾഡ് മുൻ-പിൻ സീറ്റുകൾ എന്നിവയും വാഹനം പ്രതിധാനം ചെയ്യുന്നു.

Most Read: മെർസിഡീസ് ബെൻസ് G 350d ഒക്ടോബർ 16-ന് ഇന്ത്യയിൽ അവതരിപ്പിക്കും

2020 ലെക്സസ് RX450hL ഇന്ത്യയിൽ അവതരിപ്പിച്ചു- വില 99 ലക്ഷം രൂപ

RX450hL ഒരു സെൽഫ് ചാർജിംഗ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനമാണ്. അത് ആഢംബരവും വിശാലവും ശാന്തതയും നിറഞ്ഞ യാത്ര വാഗ്ദാനം ചെയ്യുന്നതിനൊപ്പം മെച്ചപ്പെട്ട സാങ്കേതികവിദ്യ, രൂപകൽപ്പന, ആകർഷകമായ വിലനിർണ്ണയം എന്നിവയും നൽകുന്നു. അതിനാൽ RX 450hL തെരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് തീർച്ചയായും അഭികാമ്യമായ വാഹനമാകും ഇതെന്ന് ലെക്സസ് ഇന്ത്യ പ്രസിഡന്റ് പി ബി വേണുഗോപാൽ പറഞ്ഞു.

Most Read: ഇന്ത്യയില്‍ ഡീസല്‍ കാര്‍ വില്‍പ്പന അവസാനിപ്പിക്കില്ലെന്ന് ഹോണ്ട

2020 ലെക്സസ് RX450hL ഇന്ത്യയിൽ അവതരിപ്പിച്ചു- വില 99 ലക്ഷം രൂപ

അഞ്ച് സീറ്റർ RX450hL വകഭേദവുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ എക്സ്റ്റെൻഡഡ് വീൽബേസ് പതിപ്പിന് ഏകദേശം 30 ലക്ഷം രൂപ വ്യത്യാസമുണ്ട്. ഇന്ത്യൻ വിപണിയിൽ ഔഡി Q7, വോൾവോ XC 90, മെഴ്‌സിഡസ് ബെൻസ് GLE, ബിഎംഡബ്ല്യു X5 എന്നിവയാണ് പുതിയ ലെക്‌സസ് RX450hL-ന്റെ വിപണിയിലെ എതിരാളികൾ.

More from DriveSpark

Article Published On: Thursday, October 3, 2019, 18:26 [IST]
English summary
New (2020) Lexus RX450hL Launched In India. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X