പുതിയ ഹ്യുണ്ടായി എക്‌സെന്റിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

കുറച്ച് കാലങ്ങളായി ഇന്ത്യന്‍ വിപണിയിലുള്ള വാഹനമാണ് ഹ്യുണ്ടായി എക്‌സെ്ന്റ്. കൊറിയന്‍ നിര്‍മ്മാതാക്കളില്‍ നിന്നുള്ള ഏറ്റവും ചെറിയ സെഡാനിന് ഒരു വലിയ മാറ്റം തന്നെ ആവശ്യമാണ്. ഹ്യുണ്ടായി ഇപ്പോൾ അത് തന്നെയാണ് ചെയ്യുന്നത്.

പുതിയ ഹ്യുണ്ടായി എക്‌സെന്റിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

ഹ്യുണ്ടായി ഇന്ത്യന്‍ വിപണിക്കായുള്ള തങ്ങളുടെ കോംപാക്ട് സെഡാനാന്റെ ഏറ്റവും പുതിയ പതിപ്പിൻറെ പരീക്ഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അന്തരാഷ്ട്ര തലത്തില്‍ ഹ്യുണ്ടായി എക്‌സെന്റ് പരീക്ഷണയോട്ടം നടത്തുന്നതിന്റെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

പുതിയ ഹ്യുണ്ടായി എക്‌സെന്റിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുതിയ ഹ്യുണ്ടായി എക്‌സെന്റ് അടുത്ത വര്‍ഷം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിലപ്പോള്‍ എക്‌സെന്റ് എന്ന മോഡല്‍ തന്നെ എടുത്ത് കളഞ്ഞ് പുതിയൊരു കോംപാക്ട് സെഡാന്‍ തന്നെ ഹ്യുണ്ടായി അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. നിലവിലുള്ള മോഡലിനെ പരിക്ഷരിച്ച് ടാക്ക്‌സി സെക്ടറിനായി പുതിയ സെഡാനൊപ്പം വില്‍ക്കാനും സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പുതിയ ഹ്യുണ്ടായി എക്‌സെന്റിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുറത്ത് വന്ന രഹസ്യ ചിത്രങ്ങളില്‍ നിന്ന് നിലവിലുള്ള മോഡലിന്റെ പുറം രൂപം തന്നെയാവും പുതിയ വാഹനത്തിനും എന്ന് പ്രതീക്ഷിക്കാം. നാല് മീറ്ററിന് ഉള്ളില്‍ ഒതുങ്ങുന്ന ഹ്യുണ്ടായിയുടെ പുതിയ ശൈലി പ്രകാരം അപ്പഗ്രേഡ് ചെയ്ത ഡിസൈനാവും.

Most Read: ഇന്ത്യന്‍ വിപണിയോട് വിടപറയാനൊരുങ്ങുന്ന 10 കാറുകൾ

പുതിയ ഹ്യുണ്ടായി എക്‌സെന്റിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പുതിയ എക്‌സെന്റിന്റെ ഉള്‍ഭാഗത്തിനും മാറ്റങ്ങള്‍ വരുത്തും. അടുത്തിടെ പുറത്തിറങ്ങിയ ഹ്യുണ്ടായി വെന്യുവില്‍ നിന്നും സ്റ്റിയറിങ്ങ് വീല്‍, ബ്ലൂ ലിങ്ക് കണക്ടിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം എന്നിവ എക്‌സെന്റിലും പ്രതീക്ഷിക്കാം.

Most Read: ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് വിപണിയില്‍

പുതിയ ഹ്യുണ്ടായി എക്‌സെന്റിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

മെക്കാനിക്കൽ ഭാഗത്ത് 2020 എക്‌സെന്റില്‍ ബിഎസ് VI കംപ്ലെയിന്റ് 1.2 ലിറ്റര്‍ കാപ്പ പെട്രോള്‍, 1.2 ലിറ്റര്‍ U2 ഡീസല്‍ എഞ്ചിനുകളാണ് ഒരുങ്ങുക. പവര്‍ സംബന്ധിച്ച്കൃത്ത്യമായ വിവരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല. എന്നാലും പുതിയ എഞ്ചിനുകള്‍ കൂടുതല്‍ കരുത്തുറ്റതും ഇന്ധനക്ഷമവുമാണെന്ന് പ്രതീക്ഷിക്കാം. പുതിയ എക്‌സെന്റില്‍ ഹ്യുണ്ടായി ചിലപ്പോള്‍ നിലവിലെ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ മാറ്റി AMT ഓട്ടോമാറ്റിക്ക് സംവിധാനം ഒരുക്കാനും സാധ്യതയുണ്ട്.

Read More: നെക്‌സ ഡീലര്‍ഷിപ്പുകള്‍ വഴി വാഗണ്‍ആര്‍ ഇവി വില്‍ക്കാന്‍ മാരുതി

പുതിയ ഹ്യുണ്ടായി എക്‌സെന്റിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

എക്‌സെന്റിന്റെ സെഗ്‌മെന്റിലെ കടുത്ത എതിരാളിയായ മാരുതി ഡിസൈറിന്റെ ബിഎസ് VI പതിപ്പ് അടുത്തിടെ മാരുതി പുറത്തിറക്കിയിരുന്നു. ഡിസൈര്‍ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാന്‍ പുതിയ എക്‌സെന്റിന് കഴിയുമോ എന്ന് കാത്തിരിക്കുകയാണ് വാഹന ലോകം.

Source: AutoCar India

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai Xcent Compact-Sedan Spied Testing — India-Launch Scheduled For 2020. Read More Malayalam.
Story first published: Tuesday, June 25, 2019, 15:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X