മാറ്റങ്ങളുമായി മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍, വില 8.38 ലക്ഷം രൂപ മുതല്‍

മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ പുറത്തിറങ്ങി. ഡിസൈനിലും ഫീച്ചറുകളിലും പുതുമ വരിച്ചാണ് പുത്തന്‍ TUV300 പതിപ്പിന്റെ കടന്നുവരവ്. 8.38 ലക്ഷം രൂപ പ്രാരംഭ വിലയില്‍ TUV300 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ ലഭ്യമാവും (മുംബൈ ഷോറൂം). പുതിയ പതിപ്പിലും എസ്‌യുവിയുടെ ബോക്‌സി ആകാരത്തിന് മാറ്റമില്ല. എന്നാല്‍ ഡിസൈനില്‍ മഹീന്ദ്ര സ്വീകരിച്ചിരിക്കുന്ന പരിഷ്‌കാരങ്ങള്‍ മോഡലിന് കൂടുതല്‍ മസ്‌കുലീന്‍ ഭാവം പ്രദാനം ചെയ്യുന്നുണ്ട്.

മാറ്റങ്ങളുമായി മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍, വില 8.38 ലക്ഷം രൂപ മുതല്‍

പിയാനൊ ബ്ലാക്ക് നിറമുള്ള മുന്‍ ഗ്രില്ലാണ് TUV300 ഫെയ്‌സ്‌ലിഫ്റ്റില്‍ ഡിസൈനില്‍ ഏറ്റവുമാദ്യം ശ്രദ്ധയാകര്‍ഷിക്കുക. ക്രോം തിളക്കം ഗ്രില്ലിന് ചാരുത പകരുന്നു. എസ്‌യുവിയുടെ ഹെഡ്‌ലാമ്പ് ഡിസൈനിലും കമ്പനി മിനുക്കുപ്പണികള്‍ നടത്തിയിട്ടുണ്ട്. ഇരുണ്ട 'സ്‌മോക്ക്ഡ്' ഹെഡ്‌ലാമ്പുകളോട് ചേര്‍ന്നാണ് ഡെയ്‌ടൈം റണ്ണിങ് ലൈറ്റുകള്‍. ബമ്പറിലും കാണാം മാറ്റങ്ങള്‍.

മാറ്റങ്ങളുമായി മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍, വില 8.38 ലക്ഷം രൂപ മുതല്‍

ബമ്പറില്‍ ചതുരാകൃതിക്കുള്ളില്‍ ഫോഗ്‌ലാമ്പുകള്‍ പ്രവര്‍ത്തിക്കും. എസ്‌യുവിക്ക് ഗൗരവം പകരുന്നതില്‍ കാര്‍ബണ്‍ ബ്ലാക്ക് ഫിനിഷിന് നിര്‍ണായക പങ്കുണ്ട്. സൈഡ് ക്ലാഡിങും X മാതൃകയിലുള്ള മെറ്റാലിക് ഗ്രെയ് സ്‌പെയര്‍ വീല്‍ കവറും പുതിയ TUV300 ഫെയ്‌സ്‌ലിഫ്റ്റില്‍ പരാമര്‍ശിക്കണം. പിറകില്‍ ടെയില്‍ലാമ്പുകള്‍ തെളിഞ്ഞ ക്ലിയര്‍ ഗ്ലാസ് യൂണിറ്റാണ്.

മാറ്റങ്ങളുമായി മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍, വില 8.38 ലക്ഷം രൂപ മുതല്‍

ഇക്കുറി ക്യാബിന് പകിട്ട് കൂടും. ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനി പിനിന്‍ഫറീന, എസ്‌യുവിയുടെ അകത്തളത്തില്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്ന് മഹീന്ദ്ര പറയുന്നു. മഹീന്ദ്രയ്ക്ക് കീഴിലുള്ള കമ്പനിയാണിത്. പുതിയ സില്‍വര്‍ നിറം ക്യാബിന് ആഢംബര അനുഭവം സമര്‍പ്പിക്കും.

Most Read: ഡീസല്‍ കാര്‍ വില്‍പ്പന നിര്‍ത്താന്‍ ഫോര്‍ഡിനെ കിട്ടില്ല, കാരണമിതാണ്

മാറ്റങ്ങളുമായി മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍, വില 8.38 ലക്ഷം രൂപ മുതല്‍

പിന്‍ പാര്‍ക്കിങ് ക്യാമറ, ജിപിഎസ് നാവിഗേഷനുള്ള 7.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ്, സ്റ്റാറ്റിക് ബെന്‍ഡിങ് ഹെഡ്‌ലാമ്പുകള്‍, മൈക്രോ ഹൈബ്രിഡ് ടെക്‌നോളജി എന്നിവയെല്ലാം TUV300 ഫെയ്‌സ്‌ലിഫ്റ്റിന്റെ വിശേഷങ്ങളാണ്. കര്‍ശനമാവുന്ന സുരക്ഷാ ചട്ടങ്ങള്‍ മാനിച്ച് ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനംന, ഇരട്ട എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, വേഗ മുന്നറിയിപ്പ് സംവിധാനം തുടങ്ങിയ ക്രമീകരണങ്ങള്‍ മോഡലിലുണ്ട്.

മാറ്റങ്ങളുമായി മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍, വില 8.38 ലക്ഷം രൂപ മുതല്‍

1.5 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ എംഹൊക്ക് 100 ഡീസല്‍ എഞ്ചിനാണ് TUV300 ഫെയ്‌സ്‌ലിഫ്റ്റിലും തുടരുന്നത്. എഞ്ചിന് 100 bhp കരുത്തും 240 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ബൊലേറോ പവര്‍പ്ലസ് മോഡലിനെ മാറ്റിനിര്‍ത്തിയാല്‍ നാലു മീറ്ററില്‍ താഴെ ലാഡര്‍ ഫ്രെയിം ഷാസി ഉപയോഗിക്കുന്ന ഏക എസ്‌യുവിയാണ് മഹീന്ദ്ര TUV300.

Most Read: ഇന്ത്യന്‍ രംഗപ്രവേശത്തിന് സിട്രണ്‍ തയ്യാര്‍, പുതിയ എയര്‍ക്രോസിന്റെ പരസ്യങ്ങള്‍ പുറത്ത്

മാറ്റങ്ങളുമായി മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍, വില 8.38 ലക്ഷം രൂപ മുതല്‍

2015 -ല്‍ വില്‍പ്പനയ്ക്ക് വന്നതിന് ശേഷം മോഡലിന് ലഭിക്കുന്ന രണ്ടാമത്തെ ഏറ്റവും വലിയ അപ്‌ഡേറ്റാണിത്. ഹൈവേ റെഡ്, മിസ്റ്റിക് കോപ്പര്‍ എന്നീ പുതിയ രണ്ടു നിറങ്ങള്‍ ഉള്‍പ്പെടെ ഏഴു നിറപ്പതിപ്പുകള്‍ TUV300 ഫെയ്‌സ്‌ലിഫ്റ്റിലുണ്ട്. T4 പ്ലസ്, T6 പ്ലസ്, T8, T10 വകഭേദങ്ങള്‍ക്ക് പുറമെ ഓപ്ഷനല്‍ പാക്കേജുകള്‍ ഒരുങ്ങുന്ന T10 (O) മോഡലും TUV300 -യില്‍ തിരഞ്ഞെടുക്കാം.

Article Published On: Friday, May 3, 2019, 14:14 [IST]
English summary
Mahindra TUV300 Facelift Launched. Read in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X