മഹീന്ദ്ര TUV300 പ്ലസിന്റെ കൂടുതൽ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
മഹീന്ദ്രയുടെ കോംപാക്ട് എസ്‌യുവിയായ TUV300 പ്ലസിന്റെ ഫെയിസ്‌ലിഫ്റ്റ് പതിപ്പിന്റെ ഔദ്യോഗിക അവതരണത്തിന് മുന്നോടിയായി വാഹനത്തെ സജീവമായി ഇന്ത്യൻ നിരത്തുകളിൽ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് കമ്പനി.

2020 മഹീന്ദ്ര ഥാർ, അടുത്ത തലമുറ സ്കോർപിയോ എന്നിവയുടെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ TUV300 പ്ലസ് വിപണിയിലെത്തുക. പൂർണ്ണമായും പുതുക്കിയ മുൻവശമായിരിക്കും വാഹനത്തിന് ഉണ്ടാവുക.

സ്കോർപിയോയിൽ കാണുന്നതുപോലെ ഒരു ലാഡർ ഫ്രെയിം നിർമ്മാണം, സ്പോർട്സ് സ്ക്വയർ ഓഫ് വീൽ ആർച്ചുകൾ, റാപ്എറൗണ്ട് ടെയിൽ ലൈറ്റുകൾ, ടെയിൽഗേറ്റ് ഘടിപ്പിച്ച സ്പെയർ വീൽ എന്നിവയെല്ലാം പുതിയ TUV300 പ്ലസിൽ അവതരിപ്പിക്കുന്നു. ഹെഡ്‌ലാമ്പ് ക്ലസ്റ്ററും വൃത്താകൃതിയിലുള്ള പരമ്പരാഗത ലൈറ്റുകൾ ഉപയോഗിച്ച് പുതുക്കുന്നു. കറുത്ത നിറമുള്ള ഫ്രണ്ട് ഗ്രില്ലുമാണ് വാഹനത്തിന് നൽകിയിരിക്കുന്നത്.

അകത്തളത്തും കാര്യമായ പരിഷ്ക്കരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട് മഹീന്ദ്ര. അതേസമയം മൊത്തത്തിലുള്ള രൂപകൽപ്പന അതേപടി നിലനിർത്തിയാണ് നവീകരണങ്ങളെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന വകഭേദങ്ങളിൽ 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, നാല് സ്പീക്കറുകൾ, ട്വീറ്ററുകൾ, ജിപിഎസ് നാവിഗേഷൻ എന്നിവയും സ്പോർട്സ് ഫോക്സ് ലെതർ അപ്ഹോൾസ്റ്ററിയും തുടരും.

ആവശ്യമെങ്കിൽ ബൂട്ട് ഇടം വർധിപ്പിക്കുന്നതിനായി രണ്ടാം നിര സീറ്റുകൾ മടക്കിവെക്കാൻ സാധിക്കും വിധമായിരിക്കും സജ്ജീകരിക്കുക.

2.2 ലിറ്റർ, 4 സിലിണ്ടർ mHawk ഡീസൽ എഞ്ചിനാണ് TUV300 പ്ലസിൽ വാഗ്ദാനം ചെയ്യുന്നത്. ഇത് 4,000 rpm-ൽ 120 bhp കരുത്തും 1,800-2,800 rpm-ൽ 280 Nm torque ഉം ആണ് നിലവിലെ മോഡൽ ഉത്പാദിപ്പിക്കുന്നത്. ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. ഇതേ എഞ്ചിനാണ് വരാനിരിക്കുന്ന മോഡലിലേക്കും പ്രവേശിക്കുന്നത്.

കൂടാതെ പുതിയ മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ബിഎസ്-VI എഞ്ചിനായിരിക്കും മഹീന്ദ്ര പുതിയ TUV300 പ്ലസ് ഫെയിസ്‌ലിഫ്റ്റിൽ വാഗ്ദാനം ചെയ്യുക. ഈ എഞ്ചിൻ സ്കോർപിയോയുടെ ബിഎസ്-VI മോഡലിന്റെയും അടുത്ത തലമുറ ഥാറിൽ നിന്നും കടമെടുത്തവയാണ്.
Most Read: മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

സ്റ്റിയറിംഗ് മൗണ്ട് ചെയ്ത ഓഡിയോ കൺട്രോൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, ഇബിഡി, റിയർ പാർക്കിംഗ് സെൻസറുകളുള്ള റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, റിയർ ഡീഫോഗർ, വൈപ്പർ തുടങ്ങിയവ പുതിയ കോംപാക്ട് എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടും.
Most Read: രണ്ട് പുതിയ മോഡലുകളെ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി കിയ

നിലവിലെ മോഡലിന്റെ വിലയേക്കാൾ നേരിയ വില വർധന ഫെയിസ്‌ലിഫ്റ്റ് പതിപ്പിന് പ്രതീക്ഷിക്കുന്നു. അതായത് 9.47 ലക്ഷം രൂപ മുതലായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വിലയെന്നാണ പ്രതീക്ഷിക്കുന്നത്.
Most Read: രണ്ട് മാസത്തിനുള്ളിൽ 13,790 യൂണിറ്റ് വിൽപ്പനയുമായി കിയ സെൽറ്റോസ്

നിലവിൽ വിപണിയിൽ കാര്യമായ ചലനങ്ങൾ ഈ മോഡലിന് ഇല്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്. എന്നാൽ പുതിയ TUV300 പ്ലസ് അവതരിപ്പിക്കുന്നതോടെ വിൽപ്പനയുടെ ചെറിയൊരു ഓഹരി തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് മഹീന്ദ്ര.
Source: Rushlane


Click it and Unblock the Notifications








