സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള ടിഗോര്‍ ഇവിയെ ടാറ്റ അടുത്തയാഴ്ച്ച അവതരിപ്പിക്കും

ടാറ്റ മോട്ടോർസിന്റെ ആദ്യ സമ്പൂർണ ഇലക്ട്രിക്ക് മോഡലായ ടിഗോർ ഇവി പതിപ്പിനെ കമ്പനി അടുത്തയാഴ്ച്ച വിപണിയിൽ അവതരിപ്പിക്കും. കുറച്ചുകാലമായ ടിഗോർ ലോംഗ് റേഞ്ച് പതിപ്പിന്റെ നിർമ്മാണത്തിലായിരുന്നു കമ്പനി.

സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള ടിഗോര്‍ ഇവിയെ ടാറ്റ അടുത്തയാഴ്ച്ച അവതരിപ്പിക്കും

ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങൾ സ്വകാര്യ ഉപഭോക്താക്കൾക്കും വാഹനം ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് കമ്പനി. ഇലക്ട്രിക്ക് വാഹനങ്ങനങ്ങളാകും ഇനി ഭാവിയിൽ ഉണ്ടാവുക. നിലവിൽ ഇലക്ട്രിക്ക് വാഹന വ്യവസായം അതിവേഗമാണ് വളർച്ച കൈവരിക്കുന്നത്.

സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള ടിഗോര്‍ ഇവിയെ ടാറ്റ അടുത്തയാഴ്ച്ച അവതരിപ്പിക്കും

ഇലക്ട്രിക്ക് വാഹനങ്ങൾ വികസിപ്പിക്കുന്നതിനായി നിർമ്മാതാക്കൾ പരസ്പരം മത്സരിക്കുന്നു. പോർട്ട്‌ഫോളിയോയിൽ ഇലക്ട്രിക്ക് കാർ ഉള്ള രണ്ട് മുഖ്യധാരാ നിർമ്മാതാക്കളിൽ ഒരാളാണ് ടാറ്റ മോട്ടോഴ്‌സ്. നിലവിൽ മഹീന്ദ്രയ്ക്കും ടാറ്റ മോട്ടോഴ്‌സിനും മാത്രമാണ് ഇന്ത്യയിൽ ഇവി കാറുകൾ വിൽപ്പനയ്ക്കുള്ളത്.

സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള ടിഗോര്‍ ഇവിയെ ടാറ്റ അടുത്തയാഴ്ച്ച അവതരിപ്പിക്കും

മഹീന്ദ്ര ഇലക്ട്രിക്ക് ഇ-വെറിറ്റോ, ഇ-സുപ്രോ, ടാറ്റ ടിഗോർ ഇവി വാഹനങ്ങൾ ഫ്ലീറ്റ് ഓപ്പറേറ്റർമാർക്കും സർക്കാർ ഏജൻസികൾക്കും മാത്രം വിൽക്കുന്നത്. എന്നിരുന്നാലും, സ്വകാര്യ ഉപഭോക്താക്കൾക്കായി e2O ഇലക്ട്രിക്ക് വാഹനങ്ങളും മഹീന്ദ്ര ഇലക്ട്രിക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. അതേസമയം ടാറ്റ മോട്ടോഴ്‌സിന്റെ ഇവികളൊന്നും സ്വകാര്യ ഉപഭോക്താക്കൾക്ക് ലഭ്യമല്ല.

സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള ടിഗോര്‍ ഇവിയെ ടാറ്റ അടുത്തയാഴ്ച്ച അവതരിപ്പിക്കും

അതിനാൽ, സ്വകാര്യ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസൃതമായി ദീർഘ ദൂരം സഞ്ചരിക്കാൻ സാധിക്കുന്ന പുതിയ മോഡൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ മോട്ടോർസ്. 16.2kWh ബാറ്ററിയാണ് 72 വോൾട്ട് എസി ഇൻഡക്ഷൻ മോട്ടോറിൽ പ്രവർത്തിക്കുന്നത്.

സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള ടിഗോര്‍ ഇവിയെ ടാറ്റ അടുത്തയാഴ്ച്ച അവതരിപ്പിക്കും

ഇത് പരമാവധി 40.23 bhp കരുത്തും 105 Nm torque ഉം ഉത്പാദിപ്പിക്കും. ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും ടിഗോറിന് സാധിക്കും. 15 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിക്കുകയാണെങ്കിൽ 80-90 മിനിറ്റിനുള്ളിൽ ബാറ്ററിക്ക് പൂർണമായി ചാർജ് കൈവരിക്കാൻ സാധിക്കും.

സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള ടിഗോര്‍ ഇവിയെ ടാറ്റ അടുത്തയാഴ്ച്ച അവതരിപ്പിക്കും

ടാറ്റാ ടിഗോറിന്റെ പുതിയ എക്സ്റ്റെൻഡഡ് റേഞ്ച് വേരിയന്റ് അടുത്തയാഴ്ച വിപണിയിലെത്തുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ പതിപ്പിന് ഒരൊറ്റ ചാർജിൽ 200 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ മികച്ച സ്പീഡ് കൈവരിക്കാനും വാഹനത്തിന് സാധിക്കും.

Most Read: രജിസ്‌ട്രേഷന്‍ രേഖകള്‍ ഇല്ലാതെ വാഹനം ഓടിച്ച ഉടമയ്ക്ക് ഒരുലക്ഷം രൂപ പിഴ

സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള ടിഗോര്‍ ഇവിയെ ടാറ്റ അടുത്തയാഴ്ച്ച അവതരിപ്പിക്കും

നിലവിലെ മോഡൽ വാണിജ്യ ഉപയോഗത്തിനായി വികസിപ്പിച്ചിരിക്കുന്നതിനാൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗത കൈവരിക്കാൻ മാത്രമാണ് സാധിക്കുന്നത്. വിപുലീകൃത ശ്രേണി പതിപ്പിന് വേഗത നിയന്ത്രണം ഇല്ലെങ്കിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ സാധിക്കും. വേഗതയും ഉയർന്ന ശ്രേണി ആവശ്യകതകളും കൈകാര്യം ചെയ്യുന്നതിന് അധിക ബാറ്ററികൾ ആവശ്യമുള്ളതിനാൽ വിപുലീകൃത ശ്രേണി പതിപ്പിന് കൂടുതൽ ഭാരം കാണുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: ഏറ്റവും കൂടുതൽ ഇന്ധനക്ഷമതയുള്ള അഞ്ച് പെട്രോൾ കാറുകൾ

സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള ടിഗോര്‍ ഇവിയെ ടാറ്റ അടുത്തയാഴ്ച്ച അവതരിപ്പിക്കും

ടാറ്റ ടിഗോർ ഇവിക്ക് നിലവിൽ 11.58 ലക്ഷം മുതൽ 11.92 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. എന്നാൽ വിപുലീകൃത ശ്രേണി പതിപ്പിന് നിലവിലെ മോഡലിനെക്കാൾ വില കൂടുതലായിരിക്കും.

Most Read: വിപണിയിലെത്തും മുമ്പ് എംജി eZS എസ്‌യുവിയുടെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

സ്വകാര്യ ഉപഭോക്താക്കൾക്കായുള്ള ടിഗോര്‍ ഇവിയെ ടാറ്റ അടുത്തയാഴ്ച്ച അവതരിപ്പിക്കും

ടാറ്റാ മോട്ടോഴ്‌സ് തങ്ങളുടെ അടുത്ത തലമുറ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് കരുത്ത് പകരുന്ന സിപ്‌ട്രോൺ ഇവി സാങ്കേതികവിദ്യ പ്രഖ്യാപിച്ചു. ടാറ്റയിൽ നിന്നുള്ള ഭാവിയിലെ എല്ലാ ഇലക്ട്രിക്ക് കാറുകൾക്കും കാര്യക്ഷമമായ ഉയർന്ന വോൾട്ടേജ് സംവിധാനം, ദൈർഘ്യമേറിയ ബാറ്ററി ശ്രേണി, ഫാസ്റ്റ് ചാർജിംഗ് കഴിവുകൾ, സിപ്പി ഡ്രൈവിംഗ് പ്രകടനം എന്നിവ നൽകുന്ന ഇവി പവർട്രെയിൻ സാങ്കേതികവിദ്യയാണ് സിപ്‌ട്രോൺ.

More from DriveSpark

Article Published On: Friday, September 20, 2019, 11:00 [IST]
English summary
Tata Tigor EV Extended Range Variant To be Launched Next Week. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X