മാരുതി ബലെനോ സ്മാര്‍ട്ട് ഹൈബ്രിഡാവുമ്പോള്‍
മാരുതി ബലെനോയും സ്മാര്‍ട്ട് ഹൈബ്രിഡായി. മാരുതിയുടെ പ്രീമിയം കാറായ ബലെനോയ്ക്ക് പുതുതലമുറ സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജി ലഭിച്ചത് അടുത്തിടെയാണ്. പുതിയ ഡ്യൂവല്‍ജെറ്റ് ഡ്യൂവല്‍ VVT എഞ്ചിന്‍ ബലെനോ ഹൈബ്രിഡില്‍ തുടിക്കുന്നു. എന്നാല്‍ ബലെനോ ഹൈബ്രിഡായതുകൊണ്ട് ഗുണമെന്താണ്? സംശയം ഇപ്പോഴുമുണ്ട് പലര്‍ക്കും.

ഇന്ത്യയില്‍ ഹൈബ്രിഡ് ടെക്‌നോളജിയുള്ള ആദ്യ പ്രീമിയം ഹാച്ച്ബാക്കാണ് നെക്‌സാ ബലെനോ. പരിസ്ഥിതി സൗഹാര്‍ദ്ദമായ വിപണിയിലേക്ക് മാരുതിയുടെ മറ്റൊരു ചുവടുവെയ്പ്പായി ബലെനോ സ്മാര്‍ട്ട് ഹൈബ്രിഡ് മാറുന്നു. കൂടുതല്‍ കരുത്ത്, കൂടുതല്‍ മൈലേജ് — ഒറ്റ വാക്കില്‍ പുതിയ ബലെനോയെ ഇങ്ങനെ വിശേഷിപ്പിക്കാം.

പുത്തന്‍ 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ്, ഡ്യൂവല്‍ VVT എഞ്ചിനാണ് കാറിന്റെ ഹൃദയം. ഓരോ സിലിണ്ടറിലും രണ്ടു ഇഞ്ചക്ടറുകള്‍ വീതമുള്ളതുകൊണ്ട് ബലെനോ ഹൈബ്രിഡില്‍ ഇന്ധനക്ഷമത കൂടും; മലിനീകരണതോത് കുറയും. രണ്ടു ബാറ്ററി യൂണിറ്റുകളുള്ള ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജിയുടെ പ്രധാന ഘടകമാണ്.

ലിഥിയം അയോണ്‍, ലെഡ് ആസിഡ് സ്‌റ്റോറേജ് യൂണിറ്റുകള്‍ ബാറ്ററി പാക്കില്‍ ഉള്‍പ്പെടുന്നു. ബാറ്ററി യൂണിറ്റുകളില്‍ നിന്നുള്ള ഊര്‍ജ്ജം 'ടോര്‍ഖ് അസിസ്റ്റ് ഫംങ്ഷന്' വേണ്ടിയാണ് ഉപയോഗിക്കപ്പെടുക. ആക്‌സിലറേറ്റ് ചെയ്യുമ്പോള്‍ എഞ്ചിനെ പിന്തുണച്ച് ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ കൂടുതല്‍ ടോര്‍ഖ് സമര്‍പ്പിക്കും.

ഇക്കാരണത്താല്‍ എഞ്ചിന് അധികം ചുമടെടുക്കേണ്ടി വരില്ല. തത്ഫലമായി കൂടുതല്‍ പ്രകടനക്ഷമത എഞ്ചിന്‍ കാഴ്ച്ചവെക്കും. ടോര്‍ഖ് അസിസ്റ്റ് ഫംങ്ഷന്‍ കൂടാതെ സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ഫീച്ചറും സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജിയുടെ സവിശേഷതയാണ്. നിശ്ചിത നേരത്തില്‍ കൂടുതല്‍ ബലെനോ നിശ്ചലമാകുന്ന സന്ദര്‍ഭങ്ങളില്‍ എഞ്ചിന്‍ പ്രവര്‍ത്തനരഹിതമാക്കാനും ക്ലച്ച് അമര്‍ത്തുന്നപക്ഷം എഞ്ചിന്‍ തിരികെ പ്രവര്‍ത്തിപ്പിക്കാനും സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജിക്ക് കഴിയും.

ഇന്ധനം സംരക്ഷിക്കുകയാണ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് സംവിധാനത്തിന്റെ ലക്ഷ്യം. സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജിയുടെ മറ്റൊരു ഫീച്ചറാണ് ബ്രേക്ക് റീജനറേഷന്‍ സംവിധാനം. ബ്രേക്ക് ചെയ്യുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ഊര്‍ജ്ജം ലിഥിയം അയോണ്‍ ബാറ്ററി യൂണിറ്റിലേക്ക് ഈ സംവിധാനം ശേഖരിക്കും.
Most Read: ക്യാന്റീന്‍ ഡിസ്‌കൗണ്ട് തീരും മുന്‍പേ ജീപ്പ് കോമ്പസ് വാങ്ങി നാവികസേനാ മേധാവി

66 kW ഊര്‍ജ്ജവും 113 Nm torque -മാണ് സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജിയുടെ പശ്ചാത്തലത്തില്‍ പുതിയ ബലെനോ അധികം വരിക്കുന്നത്. അഞ്ചു സ്പീഡാണ് കാറിലെ ഗിയര്‍ബോക്‌സ്. എഞ്ചിന്‍ മുന്‍ ചക്രങ്ങളിലേക്ക് എത്തും. ബലെനോയുടെ ക്യാബിനകത്തും ആധുനിക സംവിധാനങ്ങള്‍ക്ക് യാതൊരു കുറവുമില്ല.
Most Read: ജൂണ്‍ നാല് മുതല്‍ എംജി ഹെക്ടര്‍ ബുക്ക് ചെയ്യാം, വീഴുമോ ടാറ്റ ഹാരിയറിന്റെ വിപണി?

ശരാശരി ഇന്ധനക്ഷമത, പിന്നിടാവുന്ന പരമാവധി ദൂരം തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിലുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേ പങ്കുവെയ്ക്കും. സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയും പുതിയ ബലെനോയില്‍ പ്രത്യേകം പരാമര്‍ശിക്കണം. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുണ്ട്.
Most Read: ഭിന്നശേഷിക്കാരന് സൊമാറ്റോയുടെ സമ്മാനം, ഇനി ഡെലിവറി ഇലക്ട്രിക് സൈക്കിളിൽ

എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിങ് അസിസ്റ്റ് സെന്‍സറുകള്‍, വേഗ മുന്നറിയിപ്പ് സംവിധാനം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍ എന്നിവയെല്ലാം ബലെനോയിലെ സുരക്ഷാ സജ്ജീകരണങ്ങളില്‍പ്പെടും. രണ്ടു വകഭേദങ്ങളിലാണ് പുതിയ ബലെനോ സ്മാര്‍ട്ട് ഹൈബ്രിഡ് നെക്‌സാ ഡീലര്‍ഷിപ്പുകളില്‍ വില്‍പ്പനയ്‌ക്കെത്തുന്നത്.

7.24 ലക്ഷം രൂപയ്ക്ക് ബലെനോ സ്മാര്‍ട്ട് ഹൈബ്രിഡ് ഡെല്‍റ്റയും 7.86 ലക്ഷം രൂപയ്ക്ക് ബലെനോ സ്മാര്‍ട്ട് ഹൈബ്രിഡ് സീറ്റയും അണിനിരക്കുന്നു. വരുംഭാവിയില്‍ കൂടുതല്‍ കാറുകളിലേക്ക് സ്മാര്‍ട്ട് ഹൈബ്രിഡ് ടെക്‌നോളജി പകര്‍ത്താനുള്ള ആലോചനയിലാണ് മാരുതി.


Click it and Unblock the Notifications








