അടുത്ത തലമുറ ഹ്യുണ്ടായി എലൈറ്റ് i20യുടെ റെൻഡർ ചിത്രങ്ങൾ പുറത്ത്

രാജ്യത്തെ ഏറ്റവും ജനപ്രിയവും മികച്ച വിൽപ്പനയുള്ളതുമായ പ്രീമിയം ഹാച്ച്ബാക്കുകളിൽ ഒന്നാണ് ഹ്യുണ്ടായിയുടെ എലൈറ്റ് i20. ഈ ശ്രേണിയിലെ മാരുതി സുസുക്കി ബലേനോയുടെ നേരിട്ടുള്ള എതിരാളിയാണ് എലൈറ്റ് i20.

അടുത്ത തലമുറ ഹ്യുണ്ടായ് എലൈറ്റ് i20യുടെ റെൻഡർ ചിത്രങ്ങൾ പുറത്ത്

കൂടാതെ രണ്ട് കാറുകളും നിരവധി ഫീച്ചറുകൾ, മികച്ച എഞ്ചിനുകൾ, വില, യാത്രാസുഖം എന്നിവയിൽ മികച്ച ഓഫറുകളാണ് ഇരു വാഹനങ്ങളും നൽകുന്നത്. ഇപ്പോൾ, ഹ്യുണ്ടായി എലൈറ്റ് i20 യുടെ അടുത്ത തലമുറ മോഡലിന്റെ പ്രവർത്തനത്തിലാണ്. യൂറോപ്പിലും ഇന്ത്യയിലും അടുത്തിടെ വാഹനത്തിന്റെ പരിശോധന കമ്പനി നടത്തിയിരുന്നു.

അടുത്ത തലമുറ ഹ്യുണ്ടായ് എലൈറ്റ് i20യുടെ റെൻഡർ ചിത്രങ്ങൾ പുറത്ത്

നിർമ്മാണത്തിലുള്ള മോഡലിന്റെ വ്യക്തമായ ചിത്രങ്ങളൊന്നും ഇതുവരെയും ലഭ്യമല്ല. എന്നാൽ ബ്രസീലിയൻ ഗ്രാഫിക്സ് ഡിസൈനർ ക്ലെബർ സിൽവ ആവിഷ്ക്കരിച്ച പുതിയ എലൈറ്റ് i20 യുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനത്തെ വിപണിയിൽ അവതരിപ്പിച്ച് കഴിയുമ്പോൾ കാർ എങ്ങനെയായിരിക്കുമെന്ന് ചിത്രങ്ങൾ സൂചിപ്പിക്കുന്നു.

അടുത്ത തലമുറ ഹ്യുണ്ടായ് എലൈറ്റ് i20യുടെ റെൻഡർ ചിത്രങ്ങൾ പുറത്ത്

അടുത്ത വർഷം കമ്പനി വാഹനത്തെ വിപണിയിലെത്തിക്കും. ആഗോളതലത്തിൽ തന്നെ i20-യുടെ മൂന്നാം തലമുറ മോഡലാകും ഇത്. നിലവിലെ മോഡലായ എലൈറ്റ് i20 ഇന്ത്യൻ വിപണിയിൽ ഇപ്പോഴും വിറ്റഴിക്കുന്നുണ്ട്.

അടുത്ത തലമുറ ഹ്യുണ്ടായ് എലൈറ്റ് i20യുടെ റെൻഡർ ചിത്രങ്ങൾ പുറത്ത്

അടുത്തിടെ ഇന്ത്യയിൽ അവതരിപ്പിത്ത ഗ്രാൻഡ് i10 നിയോസിന് സമാനമായുള്ള മുൻ ഗ്രില്ലായിരിക്കും വാഹനത്തിന് ഉണ്ടാവുക. കോണുകളുള്ള ഹെഡ്‌ലാമ്പുകളുമായിരിക്കും പുതിയ മോഡലിൽ ഉണ്ടാവുക. പുനർ‌രൂപകൽപ്പന ചെയ്‌ത ബമ്പറും എൽ‌ഇഡി ഡി‌ആർ‌എല്ലുകളും i20 യുടെ ലുക്കിനെ മെച്ചപ്പെടുത്തും.

അടുത്ത തലമുറ ഹ്യുണ്ടായ് എലൈറ്റ് i20യുടെ റെൻഡർ ചിത്രങ്ങൾ പുറത്ത്

സൈഡ് പ്രൊഫൈൽ നിലവിലെ മോഡലുമായി സാമ്യമുളളവയാകും. കാറിന്റെ ഇന്റീരിയറുകളെ സംബന്ധിച്ച് കൂടുതൽ വിവരങ്ങളൊന്നും ഇപ്പോൾ ലഭ്യമല്ല. എന്നിരുന്നാലും പരിഷ്ക്കരിച്ച വിപണിയിലെത്തിക്കുന്നതിനാൽ ഹ്യുണ്ടായ് ഒരു പുതിയ ഡിസൈൻ തീം ഇന്റീരിയറിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

അടുത്ത തലമുറ ഹ്യുണ്ടായ് എലൈറ്റ് i20യുടെ റെൻഡർ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുന്ന ടാറ്റാ അൽട്രോസ്, ഹോണ്ട ജാസ് എന്നിവ ഉയർത്തുന്ന കടുത്ത മത്സരത്തിൽ മുന്നിട്ടുനിൽക്കാൻ ദക്ഷിണ കൊറിയൻ നിർമ്മാതാവ് കാറിനെ കൂടുതൽ ശക്തമാക്കും.

Most Read: ഹോണ്ട E ഇലക്ട്രിക്ക് കാറിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

അടുത്ത തലമുറ ഹ്യുണ്ടായ് എലൈറ്റ് i20യുടെ റെൻഡർ ചിത്രങ്ങൾ പുറത്ത്

ഹ്യുണ്ടായി വെന്യുവിൽ അവതരിപ്പിച്ച ബ്ലൂലിങ്ക് കണക്റ്റിവിറ്റി ഫീച്ചർ, പരിഷ്ക്കരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, പുതിയ ഡാഷ്‌ബോർഡ് രൂപകൽപ്പന എന്നിവയ്‌ക്കൊപ്പം ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും എലൈറ്റ് i20 യിൽ കമ്പനി വാഗ്ദാനം ചെയ്യും.

Most Read: ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

അടുത്ത തലമുറ ഹ്യുണ്ടായ് എലൈറ്റ് i20യുടെ റെൻഡർ ചിത്രങ്ങൾ പുറത്ത്

ഡാഷ്‌ബോർഡ് രൂപകൽപ്പനയും ക്യാബിൻ തീമും പുതുക്കാൻ സാധ്യതയുണ്ട്. ബിഎസ്-VI നിലവാരത്തിലുള്ള എഞ്ചിനുകളാകും കാറിന് ഉണ്ടാവുക. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാൻ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്.

Most Read: 2020 വാഗൺ ആറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

അടുത്ത തലമുറ ഹ്യുണ്ടായ് എലൈറ്റ് i20യുടെ റെൻഡർ ചിത്രങ്ങൾ പുറത്ത്

ഇന്ത്യയിലെ ആദ്യത്തെ ടർബോ പെട്രോൾ കാറായ വെന്യുവിൽ വാഗ്ദാനം ചെയ്യുന്ന അതേ എഞ്ചിനാണിത്. ഈ എഞ്ചിൻ 118 bhp കരുത്തും 172 Nm torque ഉം വെന്യുവിൽ വാഗ്ദാനം ചെയ്യുന്നത്. എന്നാൽ 2020 i20-ൽ വ്യത്യസ്തമായ പവറായിരിക്കും കമ്പനി ഉൾപ്പെടുത്തുക.

അടുത്ത തലമുറ ഹ്യുണ്ടായ് എലൈറ്റ് i20യുടെ റെൻഡർ ചിത്രങ്ങൾ പുറത്ത്

വെന്യുവിൽ വാഗ്ദാനം ചെയ്യുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ ആറ് സ്പീഡ് മാനുവൽ, ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളാകും ലഭിക്കുക. ഇത് നിലവിലെ എലൈറ്റ് i20 വാഗ്ദാനം ചെയ്യുന്ന അതേ ഗിയർബോക്സിന് സമാനമായിരിക്കും

അടുത്ത തലമുറ ഹ്യുണ്ടായ് എലൈറ്റ് i20യുടെ റെൻഡർ ചിത്രങ്ങൾ പുറത്ത്

ടർബോ പെട്രോൾ എഞ്ചിന് പുറമെ പുതിയ i20-യിൽ 1.5 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനും ഹ്യുണ്ടായി വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷ. ഭാരത് സ്റ്റേജ് VI മലിനീകരണ നിരധോന മാനദണ്ഡങ്ങൾക്ക് അനുസൃതമായാകും ഈ ഡീസൽ എഞ്ചിൻ നിർമ്മിക്കുക.

അടുത്ത തലമുറ ഹ്യുണ്ടായ് എലൈറ്റ് i20യുടെ റെൻഡർ ചിത്രങ്ങൾ പുറത്ത്

നിലവിൽ ഹ്യുണ്ടായി കാറുകളിൽ വാഗ്ദാനം ചെയ്യുന്ന 1.4 ലിറ്റർ, 1.6 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകൾ കമ്പനി മാറ്റിസ്ഥാപിക്കാനും സാധ്യതയുണ്ട്. പ്രീമിയം ഹാച്ച്ബാക്കുകൾക്കിടയിലുള്ള പ്രവണതയ്‌ക്ക് അനുസൃതമായി, കാറിന് വലിപ്പം കൂടാനും സാധ്യതയുണ്ട്. പുതിയ മോഡലിനെ അടുത്ത വർഷം വിപണിയിലെത്തിക്കാനായിരിക്കും കമ്പനിയുടെ ശ്രമം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
next-gen Hyundai Elite i20 render images. Read more Malayalam
Story first published: Saturday, September 7, 2019, 11:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X