2020 വാഗൺ ആറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

മാരുതി സുസുക്കി വാഗൺആറിന്റെ ഏറ്റവും പുതിയ മോഡലിനെ ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണം നടത്തി. ഈ വർഷം ആദ്യമാണ് ഏറ്റവും പുതിയ മോഡൽ വാഗൺആറിനെ കമ്പനി പുറത്തിറക്കിയത്. അതിനാൽ പരീക്ഷണ ഓട്ടം നടത്തിയ വാഹനം പുതിയ സ്റ്റിംഗ്‌റേ ആയിരിക്കാമെന്ന സംശയവും നിലനിൽക്കുന്നു.

2020 വാഗൺ ആറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ബോക്സിയും വിശാലവുമായ മാരുതി സുസുക്കിയുടെ നിലവിലെ മോഡൽ വാഗൺആർ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന കാറുകളിൽ ഒന്നാണ്. ഏറ്റവും പുതിയ പതിപ്പിനെ ഉപഭോക്താക്കളിലേക്ക് ആകർഷിക്കാനും മാരുതിക്ക് സാധിച്ചിട്ടുണ്ട്.

2020 വാഗൺ ആറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വാസ്തവത്തിൽ, വാഗൺആർ അഞ്ച് സ്ഥാനങ്ങൾ ഉയർന്ന് 2019 ജൂലൈ മാസത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറായി മാറുകയും ചെയ്തിരുന്നു. നിലവിലെ വാഹന വിപണിയിലെ മാന്ദ്യം കണക്കിലെടുക്കുമ്പോൾ ഇത് ശ്രദ്ധേയമായ നേട്ടമാണ്.

2020 വാഗൺ ആറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

എർട്ടിഗയെ അടിസ്ഥാനമാക്കി പ്രീമിയം എംപിവിയായ XL6 നെ അടുത്തിടെ മാരുതി പുറത്തിറക്കിയിരുന്നു. എർട്ടിഗയിൽ നിന്നും വ്യത്യസ്തമായി ഒരു ആറ് സീറ്റിംഗും ഒപ്പം പ്രീമിയം സവിശേഷതകളും കമ്പനി വാഹനത്തിൽ ചേർത്തു. ഇത് നെക്സ ഡീലർഷിപ്പിലൂടെ മാത്രമാണ് വിൽപ്പനയ്‌ക്കെത്തിക്കുന്നത്. എർട്ടിഗ ശ്രേണിയിൽ നിന്ന് കൂടുതൽ വിൽപ്പന നേടാനാണ് മാരുതി ഇത് ചെയ്തത്.

2020 വാഗൺ ആറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വിപണിയിലെ തകർച്ചക്കിടയിലും എർട്ടിഗയ്ക്ക് ഇപ്പോഴും നല്ല ഡിമാൻഡാണുള്ളത്. സമാനമായ തന്ത്രമാണ് മികച്ച വിൽപ്പനയുള്ള വാഗൺ‌ആറിലും മാരുതി പരീക്ഷിക്കുന്നത്. വാഗൺആറിന്റെ കൂടുതൽ പ്രീമിയം വകഭേദത്തെ നെക്സ വഴിയായിരിക്കും വിൽക്കാൻ കമ്പനി ഉദ്ദേശിക്കുന്നത്.

2020 വാഗൺ ആറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

വാഗൺആറിന്റെ പുതിയ വകഭേദത്തിന് കാഴ്ച്ചയിൽ വ്യത്യാസമുണ്ടാകുമെന്നാണ് ചിത്രങ്ങളിൽ നിന്ന് സൂചന ലഭിക്കുന്നത്. മാരുതി ഇഗ്നിസിന്റെ 15 ഇഞ്ച് അലോയ് വീലാണ് വാഹനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിലെ പതിപ്പിൽ അലോയ് വീലുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നില്ല. അതിന് പകരമായി 14 ഇഞ്ച് സ്റ്റീൽ വീലുകളാണ് നൽകിയിരിക്കുന്നത്.

2020 വാഗൺ ആറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ മോഡലിൽ വലിയ അലോയ് വീലുകൾ നൽകിയിരിക്കുന്നതിനാൽ വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറൻസ് അൽപ്പം വർധിപ്പിക്കും. ബോഡി വർക്കിന്റെ താഴത്തെ ഭാഗത്ത് കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും പുനക്രമീകരിച്ച ബമ്പറുകളുമാണ് ഉണ്ടാവുക.

Most Read: ചെറുകാറുകളുടെ സിഎൻജി പതിപ്പ് അവതരിപ്പിക്കാൻ ഒരുങ്ങി മാരുതി

2020 വാഗൺ ആറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഈ വർഷം ആദ്യം പുറത്തിറങ്ങിയ പുതിയ മാരുതി വാഗൺ‌ആറിന്റെ ഇന്റീരിയർ മികച്ചതും പുതിയതും ആയതിനാൽ വരാനിരിക്കുന്ന മോഡലിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല. പുതിയ കളർ തീമും പ്രീമിയം സീറ്റ് ഫാബ്രിക്കുകളും കാറിൽ ഉണ്ടാകും. ഡ്യുവൽ ടോൺ ഫങ്കി ബ്രൈറ്റ് കളർ തീമായിരിക്കും അകത്തളത്തിൽ ഒരുക്കുക.

Most Read: ഓണക്കാലത്ത് വാഹനങ്ങള്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കി റെനോ

2020 വാഗൺ ആറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

പുതിയ മാരുതി സുസുക്കി വാഗൺആറിൽ 1.0 ലിറ്റർ പെട്രോൾ, 1.2 ലിറ്റർ പെട്രോൾ എഞ്ചിനുകൾ തന്നെയായിരിക്കും ഉണ്ടാവുക. 1.0 ലിറ്റർ എഞ്ചിൻ 67 bhp കരുത്തിൽ 90 Nm torque സൃഷ്ടിക്കുമ്പോൾ ഉയർന്ന 1.2 ലിറ്റർ എഞ്ചിൻ 82 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. രണ്ട് എഞ്ചിനുകളിലും മാനുവൽ, ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും.

Most Read: പുതുക്കിയ ഗതാഗത നിയമം; നക്ഷത്രമെണ്ണി ഓട്ടോഡ്രൈവര്‍, പിഴ ചുമത്തിയത് 47,500 രൂപ

2020 വാഗൺ ആറിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇത് സ്റ്റിംഗ്റേ ആണെങ്കിൽ കൂടുതൽ കരുത്തുറ്റ 1.2 ലിറ്റർ ബിഎസ്-VI പെട്രോൾ എഞ്ചിനാകും വാഗ്ദാനം ചെയ്യുക. പുറംമോഡിയിൽ കാര്യമായ മാറ്റമുള്ള വാഗൺ‌ആർ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും. 2020 ഓട്ടോ എക്‌സ്‌പോയിൽ വാഹനത്തെ അവതരിപ്പിക്കാനായിരിക്കും മാരുതി തയ്യാറാവുന്നത്.

Source: Rushlane

More from DriveSpark

Article Published On: Friday, September 6, 2019, 11:45 [IST]
English summary
New Maruti WagonR spied with 15 inch alloys from Ignis. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X