ഉത്സവകാലത്ത് വമ്പിച്ച ഓഫറുകളുമായി നിസ്സാൻ

ഉത്സവ സീസൺ അതിന്റെ താളത്തിൽ ആഘോഷമായി നടക്കുമ്പോൾ ഉപഭോക്താക്കളെ തങ്ങളുടെ ഡീലർഷിപ്പുകളിലേക്ക് ആകർഷിക്കാനുള്ള ശ്രമത്തിലാണ് വാഹന നിർമ്മാതാക്കൾ.

ഉത്സവകാലത്ത് വമ്പിച്ച ഓഫറുകളുമായി നിസ്സാൻ

മിക്ക കമ്പനികളും തങ്ങളുടെ മോഡൽ നിരയിൽ വലിയ ഡിസ്കൗണ്ടുകളും മറ്റ് ആകർഷകമായ സ്കീമുകളും വാഗ്ദാനം ചെയ്യുന്നതിനാൽ ദീപാവലി ഉത്സവ സീസൺ ഒരു കാർ വാങ്ങുന്നതിനുള്ള ഏറ്റവും നല്ല സമയമാണ്.

ഉത്സവകാലത്ത് വമ്പിച്ച ഓഫറുകളുമായി നിസ്സാൻ

ഏതാനും മാസങ്ങളായി ഇന്ത്യൻ വാഹന വ്യവസായം വൻതോതിൽ വിൽപ്പന മാന്ദ്യം നേരിടുകയാണ്. അതിനാൽ, കഴിഞ്ഞ മാസത്തിൽ ഉണ്ടായ കനത്ത നഷ്ടം നികത്താൻ വാഹന കമ്പനികൾ ഈ മാസം ചില മികച്ച പദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. ഈ ഉത്സവ സീസണിൽ നിസാൻ തങ്ങളുടെ ചില മോഡലുകളിൽ വമ്പിച്ച ആനുകൂല്യങ്ങൾ നൽകുന്നു.

ഉത്സവകാലത്ത് വമ്പിച്ച ഓഫറുകളുമായി നിസ്സാൻ

ആകർഷകമായ ഡിസ്‌കൗണ്ട്‌ ലഭിക്കുന്ന നിസ്സാൻ മോഡലുകളിൽ കോംപാക്റ്റ് എസ്‌യുവിയായ കിക്ക്സ്, ഹാച്ച്ബാക്കായ മൈക്ര, സെഡാൻ മോഡലായ സണ്ണി എന്നിവ ഉൾപ്പെടുന്നു. നിസ്സാൻ സണ്ണിക്കാണ് കമ്പനി പരമാവധി കിഴിവ് നൽകുന്നത്.

ഉത്സവകാലത്ത് വമ്പിച്ച ഓഫറുകളുമായി നിസ്സാൻ

ആകെ മൊത്തം 94,000 രൂപയുടെ ആനുകൂല്യങ്ങളാണ് വാഹനത്തിന് ലഭിക്കുന്നത്. നിസ്സാൻ കാറുകളിലെ ഡിസ്കൗണ്ടുകൾക്കൊപ്പം വിവിധ ആനുകൂല്യങ്ങളും നമുക്ക് പരിചയപ്പെടാം.

ഉത്സവകാലത്ത് വമ്പിച്ച ഓഫറുകളുമായി നിസ്സാൻ

1. നിസ്സാൻ മൈക്ര

മാരുതി സുസുക്കി സ്വിഫ്റ്റ്, ഫോർഡ് ഫിഗോ എന്നിവരെ നേരിടുന്ന വിഭാഗത്തിലെ സ്റ്റൈലിഷ് ഹാച്ച്ബാക്കാണ് നിസ്സാൻ മൈക്രോ. 51,000 രൂപ വരെ വിലക്കിഴിവാണ് കാറിന് ഈ മാസം ലഭിക്കുന്നത്.

ഉത്സവകാലത്ത് വമ്പിച്ച ഓഫറുകളുമായി നിസ്സാൻ

25,000 രൂപ ക്യാഷ് ഡിസ്കൗണ്ടും, 20,000 രൂപ എക്സ്ചേഞ്ച് ബോണസും, 6,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും ഓഫറുകളിൽ ഉൾപ്പെടുന്നു. മൈക്രയുടെ പെർഫോമെൻസ് പതിപ്പായ മൈക്രോ ആക്റ്റീവിന് 15,000 രൂപ ക്യാഷ് ഡിസ്കൗണ്ടും, 20,000 രൂപ എക്സ്ചേഞ്ച് ബോണസും, 6,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടും നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നു.

Most Read: സെപ്റ്റംബറിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സെഡാനുകൾ

ഉത്സവകാലത്ത് വമ്പിച്ച ഓഫറുകളുമായി നിസ്സാൻ

2. നിസ്സാൻ സണ്ണി

മിതമായ നിരക്കിൽ ഇന്ത്യൻ വിപണിയിൽ ലഭിക്കുന്ന വിശാലമായ സെഡാനാണ് നിസ്സാൻ സണ്ണി. 6.99 ലക്ഷം രൂപ സണ്ണിയുടെ ആരംഭ എക്സ്-ഷറൂം വില. ഈ ഉത്സവ സീസണിൽ 94,000 രൂപയുടെ ആനുകൂല്യങ്ങളാണ് സെധാനിന് ലഭിക്കുന്നത്.

Most Read: ബിഎസ് VI മാരുതി ആൾട്ടോ; ഒക്ടോബർ ആനുകൂല്യങ്ങളും ഡിസ്‌കൗണ്ടുകളും

ഉത്സവകാലത്ത് വമ്പിച്ച ഓഫറുകളുമായി നിസ്സാൻ

പദ്ധതിയനുസരിച്ച് 50,000 രൂപ ക്യാഷ് ഡിസ്കൗണ്ട്, 30,000 രൂപ എക്സ്ചേഞ്ച് ബോണസ് 14,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവ ഉൾപ്പെടുന്നു. ഈ ഓഫറുകളോടെ, മിതമായ നിരക്കിൽ സെഡാൻ തിരയുന്ന ഒരാൾക്ക് വാങ്ങാനുള്ള മാന്യമായ ഒരു ഓപ്ഷനായി നിസ്സാൻ സണ്ണി മാറുന്നു.

Most Read: മഹീന്ദ്ര-ഫോര്‍ഡ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്നത് ഏഴ് പുതിയ വാഹനങ്ങള്‍

ഉത്സവകാലത്ത് വമ്പിച്ച ഓഫറുകളുമായി നിസ്സാൻ

3. നിസ്സാൻ കിക്ക്സ്

ഈ വർഷം ആദ്യമാണ് നിസ്സാൻ കിക്ക്സ് പുറത്തിറങ്ങിയത്, വിൽപ്പനയിൽ വാഹനം വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് നിർമ്മാതാക്കൾ പ്രതീക്ഷിച്ചു. എന്നിരുന്നാലും, കോംപാക്റ്റ് എസ്‌യുവി വിപണിയിൽ ഒരു ശ്ഥാനം ഉറപ്പിക്കുന്നതിൽ പരാജയപ്പെട്ടു.

ഉത്സവകാലത്ത് വമ്പിച്ച ഓഫറുകളുമായി നിസ്സാൻ

അതോടൊപ്പം കിയ സെൽറ്റോസ് പോലെയുള്ള പുതിയ എതിരാളികളുടെ വരവ് വാഹനത്തിന് വിപണിയിൽ കൂടുതൽ ഇടിവുകൾ സൃഷ്ടിച്ചു. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, റെനോ ഡസ്റ്റർ തുടങ്ങിയാണ് വാഹനത്തിന്റെ പ്രധാന എതിരാളികൾ. അഞ്ച് വർഷത്തെ വാറണ്ടിയും അഞ്ച് വർഷത്തെ റോഡ് സൈഡ് അസിസ്റ്റൻസുമാണ് കിക്ക്സിന് കമ്പനി നൽകുന്ന ആനുകൂല്യങ്ങൾ.

More from DriveSpark

Article Published On: Saturday, October 19, 2019, 13:09 [IST]
English summary
Nissan cars Festive season Discounts. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X