സെപ്റ്റംബറിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സെഡാനുകൾ
2019 സെപ്റ്റംബർ മാസത്തിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മികച്ച 10 സെഡാനുകളുടെ പട്ടിക പുറത്തിറങ്ങി. കഴിഞ്ഞ മാസത്തെ ഏറ്റവും കൂടുതൽ വിൽപ്പന ലഭിച്ച മാരുതി സുസുക്കി ഡിസയറും ഹോണ്ട അമേസുമാണ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഇടംപിടിച്ചിരിക്കുന്നത്.

2019 സെപ്റ്റംബർ മാസത്തിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട സെഡാനാണ് മാരുതി ഡിസയർ. മാരുതി സുസുക്കിയിൽ നിന്നുള്ള കോംപാക്റ്റ് സെഡാൻ കഴിഞ്ഞ മാസം 15,662 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. മാരുതി ആൾട്ടോ, സ്വിഫ്റ്റ് എന്നീ ഹാച്ച്ബാക്കുകളെ മറികടന്ന് ഡിസയർ സെഡാൻ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കാറുകളുടെ പട്ടികയിലും ഒന്നാം സ്ഥാനത്തെത്തി.

കഴിഞ്ഞ മാസം 4,823 യൂണിറ്റ് വിൽപ്പനയുമായി ഹോണ്ട അമേസാണ് മാരുതി ഡിസയറിനെ പിന്തുടർന്ന് രണ്ടാം സ്ഥാനത്തെത്തിയത്. ഓഗസ്റ്റിൽ 4,534 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയ അമേസിന്റെ വിൽപ്പനയിൽ കഴിഞ്ഞ മാസം നേരിയ പുരോഗതി ഹോണ്ട കൈവരിച്ചു.
| Rank | Models | Units Sold |
| 1 | Maruti Dzire | 15,662 |
| 2 | Honda amaze | 4,823 |
| 3 | Honda City | 1,819 |
| 4 | Hyundai Verna | 1,738 |
| 5 | Maruti Ciaz | 1,715 |
| 6 | Hyundai Xcent | 1,164 |
| 7 | Skoda Rapid | 816 |
| 8 | Tata Tigor | 737 |
| 9 | Ford Aspire | 483 |
| 10 | Volkswagen Vento | 455 |

മുൻപന്തിയിൽ ഡിസയർ, അമേസ് മോഡലുകൾ മാറ്റമില്ലാതെ തുടരുമ്പോൾ പട്ടികയിൽ മറ്റ് മോഡലുകളുടെ വിൽപ്പനയിൽ നിരവധി മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റിൽ പട്ടികയിൽ അഞ്ചാം സ്ഥാനത്ത് ഉണ്ടായിരുന്ന ഹോണ്ടയുടെ പ്രീമിയം സെഡാൻ സിറ്റി സെപ്റ്റംബർ മാസത്തെ വിൽപ്പനയിൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു.

കഴിഞ്ഞ മാസം 1,819 യൂണിറ്റുകളുടെ വിൽപ്പനയാണ് സിറ്റി രേഖപ്പെടുത്തിയത്. എതിരാളികളായ ഹ്യുണ്ടായി വെർണ, മാരുതി സുസുക്കി സിയാസ് എന്നിവയേക്കാൾ മുന്നിലാണ് ഹോണ്ട മോഡലിന്റെ വിൽപ്പന എന്നത് ശ്രദ്ധേയമാണ്.

എന്നിരുന്നാലും ഹ്യുണ്ടായി വെർണയും മാരുതി സിയാസും പട്ടികയിൽ നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തുമെത്തി. സെപ്റ്റംബറിൽ ഹ്യുണ്ടായി വെർണയുടെ 1,738 യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ, മാരുതി സുസുക്കി സിയാസ് 1,715 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തി. ശ്രേണിയിലെ മൂന്ന് മോഡലുകൾക്കും 2019 ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് ഭേദപ്പെട്ട വിൽപ്പനയാണ് ലഭിച്ചത്.

2019 ഓഗസ്റ്റിലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ഹ്യുണ്ടായി എക്സെന്റ് ഒരു സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബറിൽ 1,164 യൂണിറ്റ് വിൽപ്പനയാണ് എക്സെന്റ് സെഡാൻ രജിസ്റ്റർ ചെയ്തത്. എങ്കിലും 2019 ഓഗസ്റ്റിൽ 1,316 യൂണിറ്റുകൾ രജിസ്റ്റർ ചെയ്ത കോംപാക്റ്റ് സെഡാന്റെ പ്രതിമാസ വിൽപ്പനയിലെ ഇടിവാണിത് സൂചിപ്പിക്കുന്നത്.
Most Read: സെപ്തംബറില്‍ 47 യൂണിറ്റ് വില്‍പ്പനയുമായി കോന ഇലക്ട്രിക്ക്

കഴിഞ്ഞ മാസം 816 യൂണിറ്റ് വിൽപ്പനയുമായി സ്കോഡ റാപ്പിഡ് ഏറ്റവും കൂടുതൽ വിൽപ്പന നടത്തുന്ന സെഡാൻ മോഡലുകളിൽ ഏഴാം സ്ഥാനം നേടിയപ്പോൾ. ടാറ്റാ ടിഗോർ, ഫോർഡ് ആസ്പയർ, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നീ വാഹനങ്ങൾ പട്ടികയിലെ അവസാന മൂന്നിലെത്തി.
Most Read: എർട്ടിഗ ടൂർ എം ഡീസൽ പതിപ്പ് അവതരിപ്പിച്ച് മാരുതി

ടാറ്റാ ടിഗോർ 737 യൂണിറ്റ് വിൽപ്പനയും ഫോർഡ് ആസ്പയർ, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവ യഥാക്രമം 483, 455 യൂണിറ്റ് വിൽപ്പനയും രേഖപ്പെടുത്തി.
Most Read: പുറത്തിറങ്ങി പത്തു ദിവസത്തിനകം 10,000 ബുക്കിങ് സ്വന്തമാക്കി മാരുതി എസ്-പ്രെസ്സോ

ടൊയോട്ട എത്തിയോസിന് പകരമായി പട്ടികയിൽ സ്ഥാനം പിടിച്ച പുതിയ മോഡലാണ് വെന്റോ. 2019 ഓഗസ്റ്റിൽ ആറാം സ്ഥാനത്ത് എത്തിയ വാഹനമായിരുന്നു ടൊയോട്ടയുടെ സെഡാൻ മോഡൽ.


Click it and Unblock the Notifications








