ബിഎസ് VI നിസാന്‍ കിക്ക്‌സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

കോമ്പാക്ട് എസ്‌യുവി ശ്രേണിയിലേക്ക് ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് നിസാന്‍ കിക്ക്‌സിനെ അവതരിപ്പിക്കുന്നത്. എട്ടു വര്‍ഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഇന്ത്യയിലേക്ക് പുതിയ ഒരു മോഡല്‍ അവതരിപ്പിച്ചത്.

ബിഎസ് VI നിസാന്‍ കിക്ക്‌സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

2020 ഏപ്രില്‍ ഒന്നു മുതല്‍ ബിഎസ് VI നിലവാരം നിര്‍ബന്ധമാക്കിയതോടെ പുതിയ പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ബിഎസ് VI കിക്കിസിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ബിഎസ് VI നിസാന്‍ കിക്ക്‌സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പിന്നില്‍ പുക അളക്കുന്നതിനുള്ള ഉപകരണങ്ങളും വാഹനത്തില്‍ ഘടിപ്പിച്ചിരിക്കുന്നത് ചിത്രങ്ങളില്‍ കാണാം. അതേസമയം വാഹനത്തിന്റെ ഡിസൈനില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. എഞ്ചിന്‍ ബിഎസ് VI -ലേക്ക് മാറ്റും എന്നതൊഴിച്ചാല്‍ വാഹനത്തില്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

ബിഎസ് VI നിസാന്‍ കിക്ക്‌സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

നിലവില്‍ 1.15 ലക്ഷം രൂപയുടെ വലിയ ഓഫറുകള്‍ നല്‍കിയാണ് വാഹനം വിപണിയില്‍ വില്‍ക്കുന്നത്. ബിഎസ് VI നടപ്പാക്കുന്നതിന് മുന്‍പ് ബിഎസ് IV നിലവാരത്തിലുള്ള വാഹനങ്ങള്‍ വിറ്റഴിക്കാനാണ് കമ്പനി വലിയ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഎസ് VI നിസാന്‍ കിക്ക്‌സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

അതേടൊപ്പം തന്നെ 2020 ജനുവരി മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. മോഡലുകളുടെ വിലയില്‍ അഞ്ച് ശതമാനം വരെ വര്‍ധനവ് ഉണ്ടാകുമെന്നാണ് കമ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മോഡലുകളെ ആശ്രയിച്ച് കാറുകളുടെ വില 10,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയരും.

ബിഎസ് VI നിസാന്‍ കിക്ക്‌സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

നിര്‍മാണ ചെലവും പാര്‍ട്‌സിന്റെ വിലയും ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ വില ഉയര്‍ത്തുന്നതെന്നാണ് നിസാന്‍ അറിയിച്ചിരിക്കുന്നത്. രണ്ട് പെട്രോള്‍ പതിപ്പിലും, നാല് ഡീസല്‍ പതിപ്പുകളിലുമാണ് കിക്ക്‌സ് എത്തിയിരിക്കുന്നത്. പുതിയ വി പ്ലാറ്റ്‌ഫോമില്‍ പുറത്തിറങ്ങുന്ന വാഹനം എന്നതാണ് കിക്ക്‌സിന്റെ പ്രധാന പ്രത്യേകത.

ബിഎസ് VI നിസാന്‍ കിക്ക്‌സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

വിമോഷന്‍ ഗ്രില്ലാണ് കിക്ക്‌സില്‍. ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകളും, ഫോഗ് ലാമ്പുമാണ് മുന്‍വശത്തെ സവിശേഷത.

Most Read: ജൂലൈ മുതല്‍ വാഹനങ്ങളില്‍ ആന്‍ഡ്രോയിഡ് ഓട്ടോ അവതരിപ്പിക്കാനൊരുങ്ങി ബിഎംഡബ്ല്യു

ബിഎസ് VI നിസാന്‍ കിക്ക്‌സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

17 ഇഞ്ച് അലോയി വീലുകള്‍, വലിയ ടെയില്‍ലാമ്പുകള്‍, ഉയര്‍ത്തിയ വിന്‍ഡ്ഷീല്‍ഡ്, ബൂട്ടിന് വിലങ്ങനെയുള്ള കട്ടിയേറിയ ക്രോം ലൈനിങ്ങ്, ഷാര്‍ക്ക് ഫിന്‍ ആന്റീന, സ്‌കിഡ് പ്ലേറ്റ് എന്നിവ പിന്നിലെ സവിശേഷതകളാണ്.

Most Read: അഞ്ച് മാസത്തെ കാത്തിരിപ്പ്; ഹെക്ടര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് രചന നാരായണ്‍കുട്ടി

ബിഎസ് VI നിസാന്‍ കിക്ക്‌സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് അകത്തളത്തിലെ പ്രധാന ആകര്‍ഷണം. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡും മള്‍ട്ടി പര്‍പ്പസ് സ്റ്റിയറിങ് വീല്‍ എന്നിവയും കിക്ക്‌സിലുണ്ട്. നിസാന്റെ ഡയനാമിക് സോണിക് പ്ലസ് ഡിസൈന്‍ ശൈലിയാണ് കിക്ക്‌സും പിന്‍തുടരുന്നത്.

Most Read: കാർണിവലിന്റെ ഔദ്യോഗിക ടീസർ പുറത്തുവിട്ട് കിയ

ബിഎസ് VI നിസാന്‍ കിക്ക്‌സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

നാല് എയര്‍ബാഗ്, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, വെഹിക്കിള്‍ ഡൈനാമിക് കണ്‍ട്രോള്‍ തുടങ്ങി സംവിധാനങ്ങളും സുരക്ഷയ്ക്കായി കിക്ക്‌സിലുണ്ട്.

ബിഎസ് VI നിസാന്‍ കിക്ക്‌സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

108 bhp കരുത്തും 240 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ K9K ടര്‍ബോചാര്‍ജ്ഡ് ഡീസല്‍, 104 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്നിങ്ങനെ കിക്ക്‌സിനൊപ്പം രണ്ട് എഞ്ചിനുകള്‍ കമ്പനി വാഗ്ദാനം ചെയ്യുന്നു.

ബിഎസ് VI നിസാന്‍ കിക്ക്‌സിന്റെ പരീക്ഷണ ചിത്രങ്ങള്‍ പുറത്ത്

പെട്രോളില്‍ 5 സ്പീഡ് മാനുവലും ഡീസലില്‍ 6 സ്പീഡ് മാനുവലുമാണ് ഗിയര്‍ബോക്‌സ്. ഇന്ത്യന്‍ സ്‌പെക്ക് വാഹനം ചെന്നൈയിലെ നിസ്സാന്റെ ഒറഗഡാം ഫാക്ടറിയിലാണ് നിര്‍മ്മിക്കുന്നത്. 9.55 ലക്ഷം രൂപയാണ് കിക്‌സിന്റെ പ്രാരംഭ എക്‌സ്‌ഷോറൂം വില.

Source: Rushlane

Article Published On: Saturday, December 21, 2019, 17:49 [IST]
English summary
Nissan Kicks BS6 Variant Spotted Testing In Pune. Read more in Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X