കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ടുമായി നിസാൻ

ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ഏക എസ്‌യുവിയായ കിക്സിന് നിസാൻ ഇന്ത്യ ഇപ്പോൾ 1.15 ലക്ഷം രൂപയുടെ വലിയ ഇളവ് വാഗ്ദാനം ചെയ്യുന്നു . വിപണി നേരിടുന്ന മൊത്തത്തിലുള്ള മാന്ദ്യത്തിന്റെ ഫലമായി കിക്സ് ഇന്ത്യൻ വിപണിയിൽ വിൽക്കാൻ പാടുപെടുകയാണ് കമ്പനി.

കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ടുമായി നിസാൻ

2020 ഏപ്രിലിൽ ഭാരത് സ്റ്റേജ് VI (ബിഎസ് VI) മാനദണ്ഡങ്ങൾ നിലവിൽ വരുന്നതിന് മുമ്പായി ജാപ്പനീസ് വാഹന നിർമാതാക്കൾക്ക് വാഹനത്തിന്റെ ഒരു ഭീമമായ സ്റ്റോക്ക് തന്നെ വിറ്റഴിക്കേണ്ടതുണ്ട്.

കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ടുമായി നിസാൻ

ഇന്ത്യയിലുടനീളം നവീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് കിക്സിന് ലഭിക്കുന്ന കിഴിവുകൾ ഇനിപ്പറയുന്ന ഘടകങ്ങളായി തിരിച്ചിരിക്കുന്നു.

കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ടുമായി നിസാൻ

40,000 രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ട്‌, 40,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 10,000 രൂപ വരെ കോർപ്പറേറ്റ് ഡിസ്‌കൗണ്ട്‌, 20,500 രൂപ വിലമതിക്കുന്ന വിപുലീകൃത വാറന്റി, 1500+ നഗരങ്ങളിൽ 24 മണിക്കൂർ റോഡ് സൈഡ് അസിസ്റ്റൻസ് എന്നിവയാണ്. ഇതിനോടൊപ്പം ഡാറ്റ്സൺ റെഡി-GO, GO, GO+ മോഡലുകൾക്കും ആകർഷകമായ ഓഫറുകളും നിസാൻ വാഗ്ദാനം ചെയ്യുന്നു.

കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ടുമായി നിസാൻ

ഉപഭോക്ത കേന്ദ്രീകൃത ബ്രാൻഡായ നിസാൻ റെഡ് വീക്കെൻഡ്സ് വഴി ഉപഭോക്താക്കൾക്ക് ഏറ്റവും ഉയർന്ന മൂല്യമുള്ള നിർദ്ദേശം വാഗ്ദാനം ചെയ്യുന്നു.

കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ടുമായി നിസാൻ

വളരെ പുതുമയുള്ള രീതിയിൽ നിസാൻ, ഡാറ്റ്സൺ ഉൽപ്പന്നങ്ങൾ വഴി പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് 36 മാസത്തേക്ക് 6.99 ശതമാനം പലിശയിൽ മികച്ച ഫിനാൻസ് ഓഫർ നൽകുന്നു എന്ന് നിസാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാകേഷ് ശ്രീവാസ്തവ വ്യക്തമാക്കി.

കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ടുമായി നിസാൻ

ടെറാനോയ്ക്ക് പകരമായി നിസാൻ കിക്സ് ഈ വർഷം ആദ്യമാണ് കമ്പനി പുറത്തിറക്കിയത്. കോം‌പാക്റ്റ് എസ്‌യുവി വിപണിയിൽ ഹ്യുണ്ടായ് ക്രെറ്റ, റെനോ ഡസ്റ്റർ, കിയ സെൽറ്റോസ്, മാരുതി എസ്-ക്രോസ് തുടങ്ങിയവ കിക്സുമായി മത്സരിക്കുന്നു.

കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ടുമായി നിസാൻ

റെനോ ഡസ്റ്റർ, ക്യാപ്ച്ചർ എന്നിവ നിഡമ്മിക്കപ്പെടുന്ന അതേ പ്ലാറ്റഫോമിലാണ് എസ്‌യുവിയും ഒരുങ്ങുന്നത്ത്. അതോടൊപ്പം എഞ്ചിനുകളും ഗിയർബോക്‌സുകളും പങ്കിടുന്നു.

കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ടുമായി നിസാൻ

108 bhp കരുത്തും 240 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ K9K ടർബോചാർജ്ഡ് ഡീസൽ, 104 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എന്നിങ്ങനെ കിക്ക്സിനൊപ്പം രണ്ട് എഞ്ചിനുകൾ കമ്പനി വാഗ്ദാനം ചെയ്യുന്നു.

കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ടുമായി നിസാൻ

ഇരു എഞ്ചിനുകൾക്കും മാനുവൽ ഗിയർബോക്സുകൾ സ്റ്റാൻഡേർഡായി ലഭിക്കുന്നു, ഡീസലിന് ആറ് സ്പീഡ് യൂണിറ്റ് ലഭിക്കുമ്പോൾ പെട്രോളിന് അഞ്ച് സ്പീഡ് യൂണിറ്റാണ് ഉപയോഗിക്കുന്നത്. മുൻ വീൽ ഡ്രൈവുമായി വരുന്ന നിസാൻ കിക്സ് രസകരമായ സവിശേഷതകളോടെയാണ് വരുന്നത്.

കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ടുമായി നിസാൻ

കിക്സിലെ 360 ഡിഗ്രി ക്യാമറ വിഭാഗത്തിൽ ആദ്യമായി അവതരിപ്പിച്ച സവിശേഷതയാണ്, ഇത് ഇപ്പോൾ കിയ സെൽറ്റോസും വാഗ്ദാനം ചെയ്യുന്നു. കിക്സിന് നാല് എയർബാഗുകൾ, ABS+EBD, ട്രാക്ഷൻ കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഹിൽ ഹോൾഡ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, മഴ സെൻസ് ചെയ്യുന്ന വൈപ്പറുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, പിൻ എസി വെന്റുകൾ, ലെതർ ക്ലോഡ് സീറ്റുകൾ.

Most Read: QYI കോംപാക്ട് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിൽ എത്തുമെന്ന് കിയ

കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ടുമായി നിസാൻ

കൂടാതെ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയടങ്ങിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ ഏറ്റവും ഉയർന്ന പതിപ്പിൽ ലഭിക്കുന്നു. എസ്‌യുവിയുടെ അസാധാരണമായ യാത്ര സുഖവും നിലവാരവും വളരെയധികം പരിഗണിക്കപ്പെടുന്നതാണ്.

Most Read: ആനുകൂല്യങ്ങളും ഓഫറുകളുമായി ഫോര്‍ഡിന്റെ 'മിഡ്‌നൈറ്റ് സര്‍പ്രൈസ്'

കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ടുമായി നിസാൻ

വാഹനത്തിന്റെ മികച്ച ഒരു സവിശേഷതയും ഇതാണ്. നിസ്സാന്റെ ആഗോള ഉൽ‌പന്നമാണ് കിക്സ്, ലാറ്റിൻ അമേരിക്കൻ വിപണികളിൽ ഒന്നിലധികം എഞ്ചിൻ, ഗിയർ‌ബോക്സ് ഓപ്ഷനുകൾ ഉപയോഗിച്ച് വാഹനം വിൽപ്പനയ്ക്ക് എത്തുന്നു.

Most Read: ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കിക്സിന് 1.15 ലക്ഷം രൂപയുടെ വമ്പിച്ച ഡിസ്‌കൗണ്ടുമായി നിസാൻ

ഇന്ത്യൻ സ്പെക്ക് വാഹനം ചെന്നൈയിലെ നിസ്സാന്റെ ഒറഗഡാം ഫാക്ടറിയിലാണ് നിർമ്മിക്കുന്നത്. 9.55 ലക്ഷം രൂപയാണ് കിക്സിന്റെ പ്രാരംഭ എക്സ്ഷോറൂം വില.

More from DriveSpark

Article Published On: Wednesday, December 11, 2019, 8:30 [IST]
English summary
Nissan Kicks gets massive discount offer. Read more Malayalam.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X