ക്രെറ്റയുടെ വിപണിയില്‍ കണ്ണുവെച്ച് നിസാന്‍ കിക്ക്‌സ്, വില 9.55 ലക്ഷം രൂപ മുതല്‍
ഹ്യുണ്ടായി ക്രെറ്റയുടെ വിപണിയില്‍ നോട്ടമിട്ട് നിസാന്‍ കിക്ക്‌സ് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തി. 9.55 ലക്ഷം രൂപയാണ് കിക്ക്‌സിന്റെ പ്രാരംഭ പെട്രോള്‍ മോഡലിന് വില. മുഴുവന്‍ കിക്ക്‌സ് വകഭേദങ്ങള്‍ക്കും മൂന്നുവര്‍ഷ വാറന്റി, മൂന്നുവര്‍ഷ സൗജന്യ റോഡ് സൈഡ് അസിസ്റ്റന്‍സ് സേവനങ്ങള്‍ നിസാന്‍ ഉറപ്പുവരുത്തും.

XL, XV, XV പ്രീമിയം, XV പ്രീമിയം പ്ലസ് എന്നിങ്ങനെ നാലു വകഭേദങ്ങള്‍ കിക്ക്‌സിലുണ്ട്. ഏറ്റവും ഉയര്‍ന്ന XV പ്രീമിയം പ്ലസ് മോഡല്‍ 14.65 ലക്ഷം രൂപയ്ക്ക് ഷോറൂമുകളില്‍ അണിനിരക്കും. പതിനൊന്ന് നിറപ്പതിപ്പുകളുണ്ട് പുതിയ കിക്ക്‌സില്‍. ഇതില്‍ നാലെണ്ണം ഇരട്ടനിറ മോഡലുകളാണ്.

| Prices (All India) | Petrol | Diesel |
| XL | Rs 9,55,000 | Rs 10,85,000 |
| XV | Rs 10,95,000 | Rs 12,49,000 |
| XV Premium | N.A. | Rs 13,65,000 |
| XV Premium + | N.A. | Rs 14,65,000 |

മറ്റു റെനോ, നിസാന്‍ കോമ്പാക്ട് എസ്‌യുവികള്‍ പോലെ കിക്ക്‌സും കമ്പനിയുടെ B0 അടിത്തറയാണ് ഉപയോഗിക്കുന്നത്. ഉയര്‍ന്ന ബോണറ്റ് ശൈലി എസ്‌യുവിയിലേക്ക് ശ്രദ്ധയാകര്‍ഷിക്കും. മുകളിലേക്ക് ചാഞ്ഞുയരുന്ന ഹെഡ്‌ലാമ്പുകള്‍ V മോഷന്‍ ഗ്രില്ലിന് ഇരുവശത്തുമായി നിലയുറപ്പിക്കുന്നു.

ഇരുണ്ട ഓട്ടോമാറ്റിക് എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകളും ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളും എസ്‌യുവിയുടെ പ്രത്യേകതയാണ്. മുന്നിലെ സ്‌കിഡ് പ്ലേറ്റ് കാഴ്ച്ചഭംഗി മാത്രമെ ലക്ഷ്യമിടുന്നുള്ളൂ. ചതുരാകൃതിയാണ് ഫോഗ്‌ലാമ്പുകള്‍ക്ക്.

17 ഇഞ്ച് വലുപ്പമുള്ള മള്‍ട്ടി സ്‌പോക്ക് മെഷീന്‍ കട്ട് അലോയ് വീലുകള്‍ കിക്ക്‌സിന്റെ ആകാരത്തോട് ചേര്‍ന്നുനില്‍ക്കും. എസ്‌യുവിയുടെ ആകപ്പാടെയുള്ള രൂപത്തെ സ്വാധീനിക്കാന്‍ കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗിന് കഴിയുന്നുണ്ട്. ബൂമറാങ് ശൈലിയിലാണ് ടെയില്‍ലാമ്പുകള്‍.

4,295 mm നീളവും 1,760 mm വീതിയും 1,590 mm ഉയരവും കിക്ക്‌സിനുണ്ട്. വീല്‍ബേസ് 210 mm. ശ്രേണിയിലെ ഏറ്റവും വലിയ വീല്‍ബേസാണിത്. 400 ലിറ്ററുണ്ട് ബൂട്ട് കപ്പാസിറ്റി. മത്സരം കണക്കിലെടുത്ത് ആഢംബരം തികഞ്ഞ ക്യാബിനാണ് കിക്ക്‌സിന് നിസാന്‍ കല്‍പ്പിക്കുന്നത്.
Most Read: എഎംടി കാറുകളെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പത്തു കാര്യങ്ങള്‍

കറുപ്പും തവിട്ടും ഇടകലര്‍ന്ന നിറശൈലി എസ്യുവിക്ക് പ്രീമിയം പരിവേഷം ചാര്‍ത്തും. മൃദുവായ തുകല്‍ ആവരണം ഡാഷ്‌ബോര്‍ഡില്‍ ഒരുങ്ങുന്നുണ്ട്. തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗില്‍ ക്രൂയിസ് കണ്‍ട്രോള്‍ ബട്ടണുകളും ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളും പ്രത്യേകയിടം കണ്ടെത്തുന്നു. ഇക്കാരണത്താല്‍ ഡ്രൈവറുടെ ശ്രദ്ധ റോഡില്‍ നിന്നും തെറ്റില്ല.

ടാക്കോമീറ്ററും സ്പീഡോമീറ്ററും കൈയ്യടക്കുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ ഏറിയപങ്കും അനലോഗ് യൂണിറ്റാണ്. മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിഡ്‌പ്ലേയും ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററിന്റെ ഭാഗമായുണ്ട്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഓപ്ഷനുകള്‍ക്ക് പുറമെ വോയിസ് റെക്കഗ്നീഷന്‍ സാങ്കേതികവിദ്യയും കിക്ക്‌സിലെ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം അവകാശപ്പെടും.

മുന്‍ പിന്‍ യാത്രക്കാര്‍ക്കായി പ്രത്യേക പവര്‍ സോക്കറ്റുകള്‍, കീലെസ് എന്‍ട്രിക്ക് പകരമായി സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം, ഓട്ടോമാറ്റിക് എസി, പിന്‍ ആംറെസ്റ്റ്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയെല്ലാം പുതിയ കിക്ക്‌സിന്റെ വിശേഷങ്ങളില്‍പ്പെടും.

എസ്‌യുവിയിലുള്ള മൂവിംഗ് ഒബ്‌ജെക്ട് ഡിറ്റക്ഷന്‍ ഫംങ്ഷനുള്ള എറൗണ്ട് വ്യു മോണിട്ടര്‍ സംവിധാനം ശ്രേണിയിലെ തന്നെ ആദ്യ ഫീച്ചറാണ്. മുന്നിലും പിന്നിലുമായി ഘടിപ്പിച്ച നാലു ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയിലേക്ക് എറൗണ്ട് വ്യു മോണിട്ടര്‍ കൊണ്ടുവരും.

വൈറ്റ്, സില്‍വര്‍, ഗ്രെയ്, ഓറഞ്ച്, ബ്ലൂ, ബ്ലാക്ക്, റെഡ് എന്നീ ഏഴു ഒറ്റനിറങ്ങളില്‍ പുതിയ കിക്ക്‌സ് തിരഞ്ഞെടുക്കാം. വൈറ്റ് - ബ്ലാക്ക്, ഗ്രെയ് - ഓറഞ്ച്, വൈറ്റ് - ഓറഞ്ച്, റെഡ് - ബ്ലാക്ക് നിറപ്പതിപ്പുകള്‍ ഇരട്ടനിറ നിരയിലുണ്ട്. ടെറാനോയിലെ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കിക്ക്സിലും.

നാലു സിലിണ്ടര്‍ 1.6 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ 104 bhp കരുത്തും 145 Nm torque ഉം പരമാവധി സൃഷ്ടിക്കും. 108 bhp കരുത്തും 240 Nm torque -മാണ് 1.5 ലിറ്റര്‍ K9K ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ അവകാശപ്പെടുക.
Most Read: ഇന്ത്യാക്കാര്‍ക്ക് ഇഷ്ടം ഈ നിറമുള്ള കാറുകള്‍

പെട്രോള്‍ പതിപ്പില്‍ അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഡീസല്‍ പതിപ്പില്‍ ആറു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമാണ് കമ്പനി നല്‍കുന്നത്. ഇരു എഞ്ചിന്‍ പതിപ്പുകളിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് അവതരിപ്പിക്കാന്‍ നിസാന്‍ തയ്യാറായിട്ടില്ല.


Click it and Unblock the Notifications








