2019 ഐസിസി ലോകകകപ്പ് ക്രിക്കറ്റ് കാറായി നിസാന്‍ കിക്ക്‌സ്

46 ദിവസം. 48 മത്സരങ്ങള്‍. പത്തു രാജ്യങ്ങള്‍. ലോകകപ്പ് ക്രിക്കറ്റ് ആവേശം ഇംഗ്ലണ്ടില്‍ കൊടികയറവെ കിക്ക്‌സ് എസ്‌യുവിയുമായി നിസാനും പങ്കുചേരുകയാണ് ക്രിക്കറ്റ് ആരാധകര്‍ക്കൊപ്പം. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ആഗോള പങ്കാളിയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍. ഈ വര്‍ഷത്തെ ലോകകപ്പ് ക്രിക്കറ്റിന്റെ ടൈറ്റില്‍ സ്‌പോണ്‍സറും നിസാന്‍തന്നെ.

2019 ഐസിസി ലോകകകപ്പ് ക്രിക്കറ്റ് കാറായി നിസാന്‍ കിക്ക്‌സ്

ഇക്കുറി പുത്തന്‍ കിക്ക്‌സുമായാണ് നിസാന്‍ ക്രിക്കറ്റ് പിച്ചില്‍ ഇറങ്ങിയിരിക്കുന്നത്. 2019 ഐസിസി ലോകകപ്പിന്റെ ഔദ്യോഗിക കാറായി കിക്ക്‌സിനെ കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു. ക്രിക്കറ്റ് ലഹരി രാജ്യത്ത് പിടിമുറുക്കുമ്പോള്‍ കിക്ക്‌സുമായി നിസാനുമുണ്ട് ഈ ആവേശത്തില്‍ പങ്കുചേരാന്‍. 2017 -ലാണ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലുമായി നിസാന്‍ പങ്കാളിയാവുന്നത്.

2019 ഐസിസി ലോകകകപ്പ് ക്രിക്കറ്റ് കാറായി നിസാന്‍ കിക്ക്‌സ്

കൂടുതല്‍ രാജ്യങ്ങളില്‍ ക്രിക്കറ്റിന്റെ പ്രചാരമെത്തിക്കാനായി അടുത്ത എട്ടു വര്‍ഷത്തേക്കുള്ള കരാറില്‍ കമ്പനി ഒപ്പുവെച്ചു. ഈ വര്‍ഷത്തെ ലോകകപ്പ് മത്സരങ്ങള്‍ക്ക് പുറമെ 2023 ലോകകപ്പ് മത്സരങ്ങള്‍ക്കും നിസാന്‍തന്നെ മുന്നില്‍ കൊടിപിടിക്കും. ഇന്ത്യയില്‍ ഈ വര്‍ഷം അവതരിച്ച കിക്ക്‌സ് എസ്‌യുവിയാണ് 2019 ലോകകപ്പിന്റെ ഔദ്യോഗിക കാറായി കമ്പനി തിരഞ്ഞെടുത്തിരിക്കുന്നത്.

2019 ഐസിസി ലോകകകപ്പ് ക്രിക്കറ്റ് കാറായി നിസാന്‍ കിക്ക്‌സ്

രാജ്യാന്തര വിപണികളില്‍ കിക്ക്‌സ് നേരത്തെതന്നെ വില്‍പ്പനയിലുണ്ട്. രാജ്യത്ത് ലഭ്യമായ ആകര്‍ഷകമായ അഞ്ചു സീറ്റര്‍ എസ്‌യുവികളില്‍ ഒന്ന് കിക്ക്‌സാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വെട്ടിവെടിപ്പാക്കിയ പുറംമോടി കിക്ക്‌സിന്റെ സവിശേഷതയാണ്. പിറകിലേക്ക് വലിഞ്ഞ സ്വെപ്റ്റ്ബാക്ക് ഹെഡ്‌ലാമ്പുകളും ഗൗരവം പൂണ്ട ഗ്രില്ലും വീതിയേറിയ ബമ്പറും കാഴ്ച്ചക്കാരുടെ ശ്രദ്ധ പിടിച്ചിരുത്തും.

2019 ഐസിസി ലോകകകപ്പ് ക്രിക്കറ്റ് കാറായി നിസാന്‍ കിക്ക്‌സ്

ചാഞ്ഞിറങ്ങുന്ന മേല്‍ക്കൂരയാണ് എസ്‌യുവിക്ക്. സ്വെപ്റ്റ്ബാക്ക് ശൈലി ടെയില്‍ലാമ്പുകളിലേക്കും കമ്പനി പകര്‍ത്തിയിട്ടുണ്ട്. 1.5 ലിറ്റര്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ പതിപ്പുകളിലാണ് കിക്ക്‌സ് വിപണിയില്‍ എത്തുന്നത്. എസ്‌യുവിയിലെ മാനുവല്‍ ഗിയര്‍ബോക്‌സ് അഞ്ചു സ്പീഡാണ്.

Most Read: എംജി ഹെക്ടര്‍ വരും മുന്‍പേ ഹാരിയറിന്റെ വില വര്‍ധിപ്പിച്ച് ടാറ്റ

2019 ഐസിസി ലോകകകപ്പ് ക്രിക്കറ്റ് കാറായി നിസാന്‍ കിക്ക്‌സ്

വേഗം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ഡോര്‍ ലോക്കുകള്‍, എഞ്ചിന്‍ ഇമൊബിലൈസര്‍, ഇരട്ട എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ നിരവധി സജ്ജീകരണങ്ങള്‍ നിസാന്‍ കിക്ക്‌സില്‍ സുരക്ഷ ഉറപ്പുവരുത്തും.

Most Read: ഗംഭീര പരിഷ്‌കാരങ്ങള്‍ നേടി പുതുതലമുറ മഹീന്ദ്ര ഥാര്‍

2019 ഐസിസി ലോകകകപ്പ് ക്രിക്കറ്റ് കാറായി നിസാന്‍ കിക്ക്‌സ്

ഇന്റലിജന്റ് ട്രേസ് കണ്‍ട്രോള്‍ എന്ന് നിസാന്‍ വിശേഷിപ്പിക്കുന്ന ഡയനാമിക് കണ്‍ട്രോള്‍ സംവിധാനവും മോഡലില്‍ എടുത്തുപറയണം. 210 mm ആണ് എസ്‌യുവിയുടെ ഗ്രൗണ്ട് ക്ലിയറന്‍സ്. ടേണിങ് റേഡിയസ് 5.2 മീറ്റര്‍. ശ്രേണിയില്‍ ഏറ്റവും മികച്ച ടേണിങ് റേഡിയസാണിത്. വിശാലമായ ക്യാബിനും കിക്ക്‌സ് എസ്‌യുവിയുടെ മാറ്റുകൂട്ടുന്നു.

Most Read: കാത്തിരുന്നു പുറത്തിറക്കിയ ആദ്യ ഇലക്ട്രിക് കാറിൽ നിർമ്മാണപ്പിഴവ്, തുടക്കത്തിലെ പിഴച്ച് ഔഡി

2019 ഐസിസി ലോകകകപ്പ് ക്രിക്കറ്റ് കാറായി നിസാന്‍ കിക്ക്‌സ്

8.0 ഇഞ്ച് വലുപ്പമുള്ള ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഡാഷ്‌ബോര്‍ഡ് കൈയ്യടക്കുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ എസ്‌യുവിയിലുണ്ട്. നാലുപാടും നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്ന എറൗണ്ട് വ്യൂ മോണിട്ടര്‍ ഡിസ്‌പ്ലേ തിരക്കേറിയ റോഡുകളില്‍ ഓടിക്കുന്നയാളെ സഹായിക്കും. എന്തായാലും 2019 ഐസിസി ലോകകപ്പ് മത്സരങ്ങളുടെ ഔദ്യോഗിക കാറായി നിസാന്‍ കിക്ക്‌സ് തലയുയര്‍ത്തുമ്പോള്‍, എസ്‌യുവിയുടെ പ്രചാരം പതിന്മടങ്ങ് വര്‍ധിക്കുമെന്ന പ്രതീക്ഷ കമ്പനിക്കുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan #sponsored
English summary
Nissan Kicks "World Cup Wish Tour" Reaches Bangalore. Read in Malayalam.
Story first published: Friday, June 14, 2019, 12:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X