പാസഞ്ചര്‍ വാഹന വില്‍പ്പന ഏറ്റവും താഴ്ന്ന നിലയില്‍, 2001 -ന് ശേഷം ഇതാദ്യം

കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണിപ്പോള്‍ ഇന്ത്യന്‍ വാഹന വിപണി കടന്നു പോവുന്നത്. പോയ മാസം വില്‍പ്പനയില്‍ വന്ന ഇടിവ് മിക്ക വാഹന നിര്‍മ്മാതാക്കളെയും ആശങ്കിയിലാഴ്ത്തിയിട്ടുണ്ടെന്ന് നിസംശയം പറയാം. 2019 മെയ് മാസത്തില്‍ 20.55 ശതമാനത്തിന്റെ ഇടിവാണ് രാജ്യത്തെ പാസഞ്ചര്‍ വാഹന ശ്രേണി നേരിട്ടത്. കഴിഞ്ഞ 18 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതാദ്യമായാണ് പാസഞ്ചര്‍ വാഹന വില്‍പ്പന ഇത്രയേറെ ഇടിവ് നേരിടുന്നത്.

പാസഞ്ചര്‍ വാഹന വില്‍പ്പന ഏറ്റവും താഴ്ന്ന നിലയില്‍, 2001 -ന് ശേഷം ഇതാദ്യം

നിര്‍മ്മാണത്തിലെ മന്ദിപ്പും കണ്‍സ്യൂമര്‍ ഡിമാന്‍ഡില്‍ വന്ന കുറവുമാണ് വില്‍പ്പനയ്ക്ക് തിരിച്ചടിയായതെന്നാണ് അനുമാനം. മുമ്പ് 2001 സെപ്റ്റംബറില്‍ സമാന സാഹചര്യത്തിലൂടെ ഇന്ത്യന്‍ വാഹന വിപണി കടന്നു പോയിരുന്നു.

പാസഞ്ചര്‍ വാഹന വില്‍പ്പന ഏറ്റവും താഴ്ന്ന നിലയില്‍, 2001 -ന് ശേഷം ഇതാദ്യം

21.91 ശതമാനം ഇടിവാണ് അന്ന് വിപണി അഭിമുഖീകരിച്ചത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്‌സ് (SIAM) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരമാണ് ഈ കണക്കുകള്‍.

പാസഞ്ചര്‍ വാഹന വില്‍പ്പന ഏറ്റവും താഴ്ന്ന നിലയില്‍, 2001 -ന് ശേഷം ഇതാദ്യം

പാസഞ്ചര്‍ വാഹനങ്ങളില്‍ തന്നെ കാറുകള്‍ 26.98 ശതമാനവും യൂട്ടിലിറ്റി വാഹനങ്ങള്‍ 5.64 ശതമാനവും വാനുകള്‍ 27.55 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്. പാസഞ്ചര്‍-വാണിജ്യ വാഹനങ്ങള്‍, ഇരചക്ര-മുച്ചക്ര വാഹനങ്ങള്‍, ക്വാഡ്രിസൈക്കിളുകള്‍ ഉള്‍പ്പടെ 25.5 ലക്ഷം വാഹനങ്ങളാണ് പോയ മാസം വിപണി ഉത്പാദിപ്പിച്ചത്.

പാസഞ്ചര്‍ വാഹന വില്‍പ്പന ഏറ്റവും താഴ്ന്ന നിലയില്‍, 2001 -ന് ശേഷം ഇതാദ്യം

2018 മെയ് മാസത്തിലിത് 27.3 ശതമാനമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. പോയ വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2019 മെയ് മാസത്തില്‍ 10.49 ശതമാനം ഇടിവ് വാണിജ്യ വാഹന ശ്രേണി രേഖപ്പെടുത്തി.

പാസഞ്ചര്‍ വാഹന വില്‍പ്പന ഏറ്റവും താഴ്ന്ന നിലയില്‍, 2001 -ന് ശേഷം ഇതാദ്യം

ഇടത്തര, ഹെവി വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 18.08 ശതമാനവും ലഘി വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ 4.84 ശതമാനവും തകര്‍ച്ച നേരിട്ടു.

Most Read: ആനന്ദ് മഹീന്ദ്രയുടെ കയ്യൊപ്പ് പതിഞ്ഞ് ഥാര്‍ ലിമിറ്റഡ് എഡിഷന്‍

പാസഞ്ചര്‍ വാഹന വില്‍പ്പന ഏറ്റവും താഴ്ന്ന നിലയില്‍, 2001 -ന് ശേഷം ഇതാദ്യം

മറുഭാഗത്ത് മുച്ചക്ര വാഹന ശ്രേണി 9.44 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ഇരുചക്ര വാഹന ശ്രേണിയിലിത് 7.11 ശതമാനമാണ്.

Most Read: ജീപ്പ് കോമ്പസ് ട്രെയില്‍ഹൊക്ക് ബുക്കിംഗ് ആരംഭിച്ചു

പാസഞ്ചര്‍ വാഹന വില്‍പ്പന ഏറ്റവും താഴ്ന്ന നിലയില്‍, 2001 -ന് ശേഷം ഇതാദ്യം

ശ്രേണിയില്‍ത്തന്നെ സ്‌കൂട്ടറുകളുടെ വില്‍പ്പന 11.52 ശതമാനവും ബൈക്കുകളുടെ വില്‍പ്പന 4.14 ശതമാനവും മൊപ്പഡുകളുടെ വില്‍പ്പന 28.09 ശതമാനവും താഴ്ന്നു.

Most Read: ബിഎസ് VI നിലവാരത്തില്‍ പുതിയ ഹോണ്ട ആക്ടിവ

പാസഞ്ചര്‍ വാഹന വില്‍പ്പന ഏറ്റവും താഴ്ന്ന നിലയില്‍, 2001 -ന് ശേഷം ഇതാദ്യം

വിപണിയിലെ ആകെ കയറ്റുമതിയിലും വളര്‍ച്ചയൊന്നും ഉണ്ടായില്ല. പോയ വര്‍ഷം 3.98 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്‌തെങ്കില്‍ ഇത്തവണയിത് 3.96 ലക്ഷമായി കുറഞ്ഞു. 2019 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ ലാഭ വിഹിതത്തില്‍ ഇടിവാണ് മിക്ക കന്നികളും രേഖപ്പെടുത്തിയത്.

പാസഞ്ചര്‍ വാഹന വില്‍പ്പന ഏറ്റവും താഴ്ന്ന നിലയില്‍, 2001 -ന് ശേഷം ഇതാദ്യം

ഇതേ കാലയളവില്‍ 4.6 ശതമാനത്തിന്റെ കുറവാണ് മാരുതി സുസുക്കി തങ്ങളുടെ ലാഭവിഹിതത്തില്‍ രേഖപ്പെടുത്തിയത്. 2018 മുതല്‍ ഡീലര്‍ഷിപ്പുകളില്‍ കെട്ടിക്കിടക്കുന്ന സ്റ്റോക്കുകളും മിക്ക വാഹന നിര്‍മ്മാതാക്കളുടെയും വില്‍പ്പനയെ കാര്യമായി ബാധിക്കുന്നുണ്ട്.

Source: Business Today

More from DriveSpark

Article Published On: Wednesday, June 12, 2019, 19:34 [IST]
English summary
Passenger Vehicles Sales Down By 20.5 Percent In India. Read In Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X