പോർഷ കയെന്‍ കൂപ്പെ ഡിസംബർ 13-ന് ഇന്ത്യയിൽ അവതരിപ്പിക്കും

ജർമ്മൻ വാഹന ബ്രാൻഡായ പോർഷ തങ്ങളുടെ പുതിയ കയെൻ കൂപ്പെ ഡിസംബർ 13-ന് ഇന്ത്യയിൽ അവതരിപ്പിക്കും. പ്രധാനമായും രണ്ട് വകഭേദങ്ങളിലാകും വാഹനത്തെ വിപണിയിലെത്തിക്കുക.

പോർഷ കയെന്‍ കൂപ്പെ ഡിസംബർ 13-ന് ഇന്ത്യയിൽ അവതരിപ്പിക്കും

ബേസ് പതിപ്പായ V6, V8 പവർ ടർബോ പതിപ്പ് എന്നിങ്ങനെ രണ്ട് മോഡലുകളിലാണ് കയെന്‍ കൂപ്പെയിൽ ലഭ്യമാവുക. 680 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന V8 PHEV എഞ്ചിനോടുകൂടിയ ഉയർന്ന വകഭേദം കയെന്‍ ടർബോ എസ് ഇ-ഹൈബ്രിഡ് കൂപ്പെ പതിപ്പിനെ കമ്പനി പിന്നീട് വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പോർഷ കയെന്‍ കൂപ്പെ ഡിസംബർ 13-ന് ഇന്ത്യയിൽ അവതരിപ്പിക്കും

ബി‌എം‌ഡബ്ല്യു X6, X4, X2, മെഴ്‌സിഡസ് ബെൻസ് GLE കൂപ്പെ, GLC കൂപ്പെ, ഔഡി Q8 എന്നീ വാഹനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് പോർഷ കയെൻ കൂപ്പെ. എന്നാൽ ചരിഞ്ഞ റൂഫും ആക്രമണാത്മക രൂപവും വാഹനത്തെ വ്യത്യസ്തമാക്കുന്നു.

പോർഷ കയെന്‍ കൂപ്പെ ഡിസംബർ 13-ന് ഇന്ത്യയിൽ അവതരിപ്പിക്കും

ടർബോചാർജ്ഡ് പെട്രോൾ V6 പതിപ്പ് 340 bhp കരുത്തും 450 Nm torque ഉം ഉത്പദിപ്പിക്കുമ്പോൾ ട്വിൻ-ടർബോ V8 വകഭേദം 550 bhp കരുത്തും 770 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് കാറുകളിലും ഓൾ-വീൽ ഡ്രൈവും 8 സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയർബോക്സുമാകും പോർഷ അണിനിരത്തുക.

പോർഷ കയെന്‍ കൂപ്പെ ഡിസംബർ 13-ന് ഇന്ത്യയിൽ അവതരിപ്പിക്കും

എന്നാൽ രണ്ട് വകഭേദത്തിലും ചില മാറ്റങ്ങൾ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. കയെന്‍ കൂപ്പെയുടെ പിന്നിൽ 18 മില്ലീമീറ്റർ വീതിയുള്ള റിയർ ട്രാക്കാണ് നൽകിയിരിക്കുന്നത്. സ്റ്റാൻഡേർഡ് കയെന് അതിന്റെ റൂഫിൽ സ്‌പോയിലർ ഘടിപ്പിച്ചിട്ടുണ്ടെങ്കിലും, ടെയിൽ‌ഗേറ്റിന്റെ താഴെയായി സ്ഥാപിച്ചിരിക്കുന്നു.

പോർഷ കയെന്‍ കൂപ്പെ ഡിസംബർ 13-ന് ഇന്ത്യയിൽ അവതരിപ്പിക്കും

ടർബോ മോഡലിന് 600 ലിറ്ററും സ്റ്റാൻഡേർഡ് മോഡലിന് 625 ലിറ്റർ ബൂട്ട് സ്പേസുമാണ് പോർഷ വാഗ്ദാനം ചെയ്യുന്നത്. കയെന്‍ കൂപ്പെയ്ക്ക് ഒരു പനോരമിക് റൂഫും ലഭിക്കുന്നു. കൂടാതെ ഓപ്ഷണലായി ഒരു കാർബൺ-ഫൈബർ റൂഫും വാഗ്ദാനം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. ഇത് വാഹനത്തിന്റെ ഭാരം കുറയ്ക്കാൻ കമ്പനിയെ സഹായിക്കുന്നു.

Most Read: GLC -യുടെ പുതുക്കിയ പതിപ്പിനെ അവതരിപ്പിക്കാനൊരുങ്ങി മെര്‍സിഡീസ്

പോർഷ കയെന്‍ കൂപ്പെ ഡിസംബർ 13-ന് ഇന്ത്യയിൽ അവതരിപ്പിക്കും

3.8 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ പോര്‍ഷ കയെന്‍ കൂപ്പെയ്ക്ക് സാധിക്കും. പോർഷയുടെ എക്കാലത്തെയും കരുത്തേറിയ എസ്‌യുവിയാണ് ഈ വാഹനം.

Most Read: 2020 എലൈറ്റ് i20-യുടെ അവസാനഘട്ട പരീക്ഷണയോട്ടം നടത്തി ഹ്യുണ്ടായി

പോർഷ കയെന്‍ കൂപ്പെ ഡിസംബർ 13-ന് ഇന്ത്യയിൽ അവതരിപ്പിക്കും

കയെൻ കൂപ്പെയുടെ വിലയെക്കുറിച്ച് സൂചനകളൊന്നും ഇല്ലെങ്കിലും 1.4 കോടി രൂപ മുതലായിരിക്കും വാഹനത്തിന്റെ പ്രാരംഭ വില എന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read: H2X കൺസെപ്പ്റ്റിനെ 2020 ഓട്ടോ എക്സ്പോയിൽ അവതരിപ്പിക്കാനൊരുങ്ങി ടാറ്റ

പോർഷ കയെന്‍ കൂപ്പെ ഡിസംബർ 13-ന് ഇന്ത്യയിൽ അവതരിപ്പിക്കും

എസ്‌യുവി കൂപ്പെ എന്ന ആശയത്തിന് ബി‌എം‌ഡബ്ല്യുവാണ് തുടക്കം കുറിച്ചതെങ്കിലും പിന്നീട് മെർസിഡീസ്, ഔഡി എന്നിവ ഇതിനെ പിന്തുടരുകയായിരുന്നു. ഈ ബോഡി ശൈലിയെ പോർഷ തുടക്കത്തിൽ എതിർത്തെങ്കിലും കൂപ്പെ മോഡലുകൾക്ക് ലഭിച്ച ജനപ്രീതി ജർമ്മൻ‌ സ്പോർ‌ട്സ് കാർ‌ നിർമ്മാതാക്കളെയും കൂപ്പെ മോഡലുകളെ വിപണിയിലെത്തിക്കാൻ നിർബന്ധിതരാക്കുകയായിരുന്നു.

More from DriveSpark

Article Published On: Tuesday, November 26, 2019, 17:42 [IST]
English summary
Porsche will launch the Cayenne Coupe in India on December 13. Read more Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X