ഏഴ് സീറ്റര്‍ എംപിവിയുമായി റെനോ, ജൂലൈയില്‍ വിപണിയില്‍
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ കാര്‍ വിപണിയില്‍ മികച്ച സ്വാധീനമായി വരികയാണ് റെനോ. ഇപ്പോള്‍ പുതിയ ചില മോഡലുകള്‍ കൂടി ഇന്ത്യയില്‍ അവതരിപ്പിച്ച് വിപണി കൈയ്യടക്കാനുള്ള ശ്രമത്തിലാണ് ഈ ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് പുതിയ രണ്ട് കാറുകള്‍ കൂടി റെനോ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുമെന്നാണ്.

റെനോയുടെ തന്നെ ക്വിഡിനെ അടിസ്ഥാനമാക്കിയുള്ള ഏഴ് സീറ്റര്‍ എംപിവിയുടെ പണിപ്പുരയിലാണ് കമ്പനിയിപ്പോള്‍. RBC എന്ന കോഡ് നാമത്തില്‍ കമ്പനി വിളിക്കുന്ന എംപിവി ഈ വര്‍ഷം ജൂലൈയില്‍ തന്നെ വില്‍പ്പനയ്‌ക്കെത്താനാണ് സാധ്യത.

റെനോ ക്വിഡിലെ CMF-A പ്ലാറ്റ്‌ഫോമില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ റെനോ RBC എംപിവി ഒരുങ്ങുന്നത്. ഡാറ്റ്‌സണ്‍ ഗോ പ്ലസിന് സമാനമായ ഈ മോഡല്‍ നാല് മീറ്ററില്‍ താഴെ നീളമുള്ളതായിരിക്കും.
Most Read:എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? - റിവ്യു

എങ്കിലും ഡാറ്റ്‌സണ്‍ ഗോ പ്ലസിലുള്ളതിനെക്കാളും ഫീച്ചറുകളുണ്ടായിരിക്കുമെന്ന് മാത്രമല്ല കൂടുതല്‍ പ്രീമിയം അനുഭൂതിയും പുതിയ RBC എംപിവി കാഴ്ചവയ്ക്കും. വിപണിയിലെത്തിയാല്‍ ബജറ്റ് വിലയില്‍ ലഭ്യമാവുന്ന ചുരുക്കം ചില ഏഴ് സീറ്റര്‍ വാഹനങ്ങളിലൊന്നായിരിക്കും റെനോ RBC.

ഡിസൈനിലും പുതിയ RBC എംപിവി റെനോ ക്വിഡ് ഹാച്ച്ബാക്കിനെ പിന്തുടരാനാണ് സാധ്യത. പരുക്കനായ ബോഡിയും ആവശ്യമായ ഗ്രൗണ്ട് ക്ലിയറന്‍സും RBC -യില്‍ റെനോ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്വിഡിന്റെ ബോണറ്റ് ശൈലിയും ഫ്രണ്ട് എന്‍ഡും കമ്പനി RBC എംപിവിയിലും പരീക്ഷിക്കുമെന്നാണ് സൂചന.

പുതിയ എംപിവിയിലെ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും ക്വിഡിലേത് പേലെ തന്നെയായിരിക്കും. പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, സ്പീഡ് വാര്‍ണിംഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, എബിഎസ്, ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് എന്നീ സുരക്ഷ ക്രമീകരണങ്ങളെല്ലാം തന്നെ പുത്തന്‍ RBC എംപിവിയില്‍ റെനോ ഒരുക്കും.

വരാനിരിക്കുന്ന സുരക്ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും ഈ എംപിവിയെ കമ്പനി രൂപകല്‍പ്പന ചെയ്യുക. നിലലവില്‍ RBC എംപിവിയുടെ എഞ്ചിന്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
Most Read:ഹാരിയര്‍, ആള്‍ട്രോസ്, ബസെഡ് മോഡലുകളും അഞ്ചു സ്റ്റാര്‍ സുരക്ഷ കുറിക്കുമെന്ന് ടാറ്റ

1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജിംഗ് പെട്രോള്‍ എഞ്ചിനോ അല്ലെങ്കില്‍ 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോ ആവാനാണ് സാധ്യത. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണെങ്കില്‍ AMT ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സും എംപിവിയില്‍ കമ്പനി ഒരുക്കുമെന്നാണ് സൂചന.

BS-VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടുത്ത വര്‍ഷം പ്രാബല്യത്തില്‍ വരാനിരിക്കേ, എംപിവിയുടെ ഡീസല്‍ പതിപ്പ് തയ്യാറാക്കുന്നതില്‍ നിന്ന് കമ്പനി ഒഴിവായേക്കും. ഏകദേശം 5.5 ലക്ഷം രൂപയ്ക്കായിരിക്കും പുതിയ റെനോ RBC എംപിവി വില്‍പ്പനയ്‌ക്കെത്തുക. RBC എംപിവിയെ കൂടാതെ ഡസ്റ്ററിന്റെയും ക്വിഡിന്റെയും ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളും റെനോ ഉടന്‍ തന്നെ വിപണിയിലെത്തിക്കും.


Click it and Unblock the Notifications








