എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? — റിവ്യു

വര്‍ഷം 2010. ഫോര്‍ഡ് ഫിഗൊയുടെ രംഗപ്രവേശം. സ്വപ്‌ന തുടക്കമാണ് ഇന്ത്യന്‍ മണ്ണില്‍ ഫോര്‍ഡ് ഫിഗൊ കുറിച്ചത്. തൊട്ടടുത്ത വര്‍ഷം '2011 ഇന്ത്യന്‍ കാര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം ഫിഗൊയെ തേടിയെത്തി. മാരുതി സ്വിഫ്റ്റുമായുള്ള പോരാട്ടത്തില്‍ പുതുമ നിലനിര്‍ത്തിയേ പറ്റൂവെന്ന് തിരിച്ചറിയാന്‍ ഫോര്‍ഡിന് ഏറെ സമയം വേണ്ടിവന്നില്ല. 2012 -ല്‍ ഫിഗൊയ്ക്ക് ഇടക്കാല അപ്‌ഡേറ്റുമായി കടന്നുവന്ന അമേരിക്കന്‍ കമ്പനി, ശേഷം മൂന്നാംവര്‍ഷം രണ്ടാംതലമുറയെ ഇവിടെ വില്‍പ്പനയ്‌ക്കെത്തിച്ചു. വീണ്ടും നാലു വര്‍ഷം കടന്നുപോയി. ഇപ്പോള്‍ മറ്റൊരു ഇടക്കാല അപ്‌ഡേറ്റ് കൂടി ഫിഗൊയ്ക്ക് ലഭിച്ചിരിക്കുന്നു.

എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? — റിവ്യു

2019 ഫോര്‍ഡ് ഫിഗൊയില്‍ പരിഷ്‌കാരങ്ങള്‍ ഒരുപാടുണ്ട്. ഡിസൈന്‍ മാറി. കൂടുതല്‍ സംവിധാനങ്ങള്‍ ഒരുങ്ങി. സുരക്ഷയും കൂടി. ഫിഗൊ S -ന് സമാനമായി അവതരിച്ചിരിക്കുന്ന ഫിഗൊ ബ്ലൂ പതിപ്പാണ് ഇക്കുറി ശ്രദ്ധാകേന്ദ്രം. ഫിഗൊ നിരയിലെ ഏറ്റവും ഉയര്‍ന്ന മോഡല്‍. രൂപത്തില്‍ ഫിഗൊയുടെ പ്രാരംഭ, ഇടത്തരം വകഭേദങ്ങളെക്കാള്‍ സ്‌പോര്‍ടി. പുതിയ ഫിഗൊ ബ്ലൂ മോഡലിന്റെ വിശേഷങ്ങളും പോരായ്മകളും ഇവിടെ കണ്ടെത്താം.

ഡിസൈന്‍

യൂറോപ്പില്‍ ഫോര്‍ഡ് അവതരിപ്പിച്ച 2018 Ka പ്ലസ് മോഡലാണ് ഇപ്പോള്‍ ഇന്ത്യന്‍ തീരത്തെത്തിയിരിക്കുന്ന 2019 ഫിഗൊ. കാര്‍ പുത്തനാണെന്ന് പറഞ്ഞുവെയ്ക്കുന്നതില്‍ പുറംമോടിയിലെ പരിഷ്‌കാരങ്ങള്‍ പരാജയപ്പെടില്ല. ഹണികോമ്പ് ഗ്രില്ലിന് കട്ടി കൂടി. ഗ്രില്ലില്‍ തിളങ്ങുന്ന കറുപ്പഴക് ഹാച്ച്ബാക്കിന് ഗൗരവമുള്ള മുഖച്ഛായയാണ് സമ്മാനിക്കുന്നത്.

എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? — റിവ്യു

പേരിനോട് നീതിപുലര്‍ത്തി മെറ്റാലിക് ബ്ലൂ നിറം C ആകൃതിയിലുള്ള ഫോഗ്‌ലാമ്പ് ഹൗസിങ്ങിന് ചുറ്റും കാണാം. ഇതേസമയം പ്രാരംഭ, ഇടത്തരം വകഭേദങ്ങളില്‍ ക്രോം ആവരണമാണ് തല്‍സ്ഥാനത്ത്. മുന്‍തലമുറയില്‍ കണ്ടതുപോലെ ഹാലോജന്‍ ഹെഡ്‌ലാമ്പ് യൂണിറ്റുകള്‍ പുതിയ പതിപ്പിലും തുടരുന്നു.

എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? — റിവ്യു

പാര്‍ശ്വങ്ങളില്‍ കണ്ണെത്തിച്ചാല്‍ 15 ഇഞ്ച് വലുപ്പമുള്ള കറുത്ത അലോയ് വീലുകളിലാണ് ആദ്യം ശ്രദ്ധപതിയുക. അലോയ് വീലുകളുടെ ഡിസൈന്‍ പാടെ മാറി. ഫിഗൊ ബ്ലൂവിന്റെ സ്‌പോര്‍ടി പരിവേഷത്തോട് ഇഴകിച്ചേരാന്‍ പുതിയ അലോയ് ഘടനയ്ക്ക് കഴിയുന്നു. സൈഡ് മിററുകളിലാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും. കറുത്ത മേല്‍ക്കൂരയുടെ പിന്‍ബലത്തില്‍ ഇരട്ടനിറ ശൈലിയാണ് കാറിന്. മേല്‍ക്കൂരയ്ക്ക് പിന്നില്‍ സ്‌പോയിലറുമുണ്ട്. ടെയില്‍ലാമ്പുകള്‍ പുതുക്കിയെന്നതൊഴിച്ചാല്‍ പിറകില്‍ വിപ്ലവം കുറിക്കുന്ന പരിഷ്‌കാരങ്ങളൊന്നും ഫോര്‍ഡ് സ്വീകരിച്ചിട്ടില്ല.

എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? — റിവ്യു

അകത്തളം

അകത്തളം ഏറെക്കുറെ പഴയ ഫിഗൊയുടേതുതന്നെ. എന്നാല്‍ കൂടുതല്‍ സൗകര്യങ്ങളും സംവിധാനങ്ങളും ഇക്കുറി കാറിന്റെ മാറ്റു കൂട്ടുന്നു. ആസ്‌പൈര്‍ കോമ്പാക്ട് സെഡാനില്‍ കണ്ട സംവിധാനങ്ങള്‍ പലതും ഫിഗൊയിലേക്ക് കമ്പനി പകര്‍ത്തിയിട്ടുണ്ട്. നീല സൂചികയുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് ഹാച്ച്ബാക്കില്‍. അനലോഗ് സ്പീഡോമീറ്ററിനും ടാക്കോമീറ്ററിനും ഇടയില്‍ കുത്തനെയുള്ള മള്‍ട്ടി ഇന്‍ഫോര്‍മേഷന്‍ ഡിസ്‌പ്ലേയും എടുത്തുപറയണം.

എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? — റിവ്യു

മൂന്നു സ്‌പോക്ക് സ്റ്റീയറിങ് വീലിന് തുകല്‍ ആവരണം നല്‍കാന്‍ ഫോര്‍ഡ് വിട്ടുപോയിട്ടില്ല. പ്രത്യേക ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകളും സ്റ്റീയറിങ്ങിലുണ്ട്. വട്ടത്തില്‍ ക്രോം ആവരണമുള്ള എസി വെന്റ് ശൈലിക്ക് മാറ്റമില്ല. വൈദ്യുത പിന്തുണയാല്‍ കാറിലെ സൈഡ് മിററുകള്‍ ക്രമീകരിക്കാന്‍ കഴിയും. പുറംമോടിയില്‍ ഒരുങ്ങിയിട്ടുള്ള മെറ്റാലിക് ബ്ലൂ നിറശൈലി ഡോറുകളിലെ സൈഡ് ആംറെസ്റ്റുകളിലും കാണാം.

Most Read: ഹാരിയര്‍, ആള്‍ട്രോസ്, ബസെഡ് മോഡലുകളും അഞ്ചു സ്റ്റാര്‍ സുരക്ഷ കുറിക്കുമെന്ന് ടാറ്റ

എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? — റിവ്യു

ആസ്‌പൈറില്‍ നിന്നും കടമെടുത്ത 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഫിഗൊ ബ്ലൂവിലെ മറ്റൊരു മുഖ്യാകര്‍ഷണം. ഡിസ്‌പ്ലേ ലേഔട്ട് ലളിതമാണ്. കൈകാര്യം ചെയ്യാന്‍ എളുപ്പം. മീഡിയ ക്രമീകരണം, ബ്ലുടൂത്ത് കണക്ടിവിറ്റി, നാവിഗേഷന്‍ മുതലായ സൗകര്യങ്ങള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉറപ്പുവരുത്തും. എന്നാല്‍ ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകള്‍ കാറിലില്ല. ഏറെ പ്രതീക്ഷിച്ചിരുന്ന ഫോര്‍ഡിന്റെ SYNC3 ടെക്‌നോളജിയും പുത്തന്‍ ഫിഗൊയ്ക്ക് നഷ്ടമായി. ഓരോ ഡോറിലും ഓരോന്നുവീതം നാലു സ്പീക്കറുകളാണ് കാറില്‍.

എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? — റിവ്യു

പ്രായോഗികത

ശ്രേണിയില്‍ ഏറ്റവുമധികം വീല്‍ബേസ് കുറിക്കുന്ന മോഡലാണ് 2019 ഫോര്‍ഡ് ഫിഗൊ. 2,490 mm വീല്‍ബേസ് കൂടുതല്‍ ക്യാബിന് വിശാലതയ്ക്ക് വഴിയൊരുക്കുന്നു. ഏറ്റവും ഉയര്‍ന്ന മോഡലായിട്ടുകൂടി ഉള്ളില്‍ ഫാബ്രിക്ക് സീറ്റുകളാണ് കമ്പനി കല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ സീറ്റുകള്‍ക്ക് വലുപ്പമുണ്ട്. സുഖകരമായ യാത്ര ഉറപ്പുവരുത്തുന്നില്‍ സീറ്റുകള്‍ നിരാശപ്പെടുത്തില്ല. പിറകില്‍ ബെഞ്ച് സീറ്റ് ഘടനയാണ് ഫിഗൊയ്ക്ക് ലഭിക്കുന്നത്.

എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? — റിവ്യു

ആവശ്യത്തിന് ഹെഡ്‌റൂമും നീറൂമും പിന്‍ സീറ്റുകളില്‍ ലഭ്യമാണ്. കുറച്ചു ഞെങ്ങി ഞെരുങ്ങിയാണെങ്കിലും മൂന്നുപേര്‍ക്ക് പിറകിലിരിക്കാന്‍ സാധിക്കും. ക്യാബിനകത്ത് ധാരാളം സ്റ്റോറേജ് ഇടങ്ങള്‍ ഫോര്‍ഡ് ഉറപ്പാക്കിയിട്ടുണ്ട്. ഗ്ലോവ്‌ബോക്‌സും വിശാലമാണ്. 257 ലിറ്ററാണ് പുതിയ ഫോര്‍ഡ് ഫിഗൊയുടെ ബൂട്ട് ശേഷി. പിന്‍ സീറ്റുകള്‍ പൂര്‍ണ്ണമായി മടക്കി ബൂട്ട് ശേഷി കൂട്ടാം. ബൂട്ടിനടിയിലാണ് 14 ഇഞ്ച് വലുപ്പമുള്ള സ്റ്റീല്‍ സ്‌പെയര്‍ വീലിന് ഇടം.

എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? — റിവ്യു

എഞ്ചിനും പ്രകടനക്ഷമതയും

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ യൂണിറ്റുകളിലാണ് ഫോര്‍ഡ് ഫിഗൊ ബ്ലൂ വില്‍പ്പനയ്ക്ക് വരുന്നത്. ഡ്രാഗണ്‍ സീരീസ് നിരയില്‍ നിന്നുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് 96 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് കാറില്‍ മാനുവല്‍ ഗിയര്‍ബോക്‌സ്. ഒഴുക്കുള്ള ഡ്രൈവിംഗ് കാഴ്ച്ചവെക്കാന്‍ പെട്രോള്‍ എഞ്ചിന് സാധിക്കും.

എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? — റിവ്യു

താഴ്ന്ന ആര്‍പിഎമ്മുകളില്‍ എഞ്ചിന്‍ ചെറുതായി കിതയ്ക്കുമെങ്കിലും ആര്‍പിഎം നില 2,500 കടന്നാല്‍ കാര്‍ ചടുലമായ സ്വഭാവം വരിക്കും. ക്ലച്ചില്‍ കാര്യമായ ഭാരം അനുഭവപ്പെടില്ല. ഇതൊക്കെയാണെങ്കിലും കുറഞ്ഞ വേഗത്തില്‍ ഗിയറുകള്‍ തുടരെ മാറേണ്ടതായ സാഹചര്യം ഫിഗൊയിലുണ്ടെന്ന് ഇവിടെ പരാമര്‍ശിക്കണം.

Most Read: കാറില്‍ ഏറ്റവും ഉപയോഗപ്രദമുള്ള ചില ആക്‌സസറികള്‍

എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? — റിവ്യു

ഡീസല്‍ പതിപ്പിലാണ് ഡ്രൈവിംഗ് കൂടുതല്‍ രസകരം. 100 bhp കരുത്തും 215 Nm torque ഉം കുറിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഉയര്‍ന്ന പ്രകടനക്ഷമത കാഴ്ച്ചവെക്കുന്നു. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ആരംഭത്തില്‍ ടര്‍ബ്ബോ ലാഗുണ്ടെങ്കിലും 1,500 rpm -ന് ശേഷം എഞ്ചിനില്‍ നിന്ന് കരുത്ത് ഇരച്ചെത്തും. 5,000 rpm വരെയാണ് ഈ നില തുടരുക.

എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? — റിവ്യു

പുറത്തുനിന്നുള്ള ശബ്ദം കടക്കാത്ത അടച്ചുറപ്പുള്ള ക്യാബിനും ഫിഗൊ ബ്ലൂ ഡീസല്‍ പതിപ്പിന്റെ സവിശേഷതയാണ്. ഉയര്‍ന്ന വേഗത്തിലും സ്ഥിരത കൈവിടാതെ നിലകൊള്ളാന്‍ കാറിന് കഴിയും. സസ്‌പെന്‍ഷന്‍ മികവും പുതിയ ഫിഗൊയുടെ മാറ്റു കൂട്ടുന്നു.

1.5 ലിറ്റര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനെയും ഫിഗൊയില്‍ കമ്പനി നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ഇടത്തരം ടൈറ്റാനിയം വകഭേദത്തില്‍ മാത്രമെ ലഭ്യമാവുകയുള്ളൂ. 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍ 123 bhp കരുത്തും 150 Nm torque ഉം കുറിക്കും. ആറു സ്പീഡാണ് ഓട്ടോമാറ്റിക് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്‌സ്.

എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? — റിവ്യു

പുതിയ ഫിഗൊയുടെ മറ്റു വിവരങ്ങള്‍:

Fuel Petrol Diesel
Engine 1,194cc 1,497cc 1,498cc
No. Of Cylinders 3 4 4
Power (bhp) 96 123 100
Torque (Nm) 120 150 215
Transmission 5-Speed MT 6-Speed AT 5-Speed MT
Fuel Efficiency (km/l) 20.4 16.3 25.5
Kerb Weight (kg) 1016 - 1026kg 1078kg 1046 - 1057kg
എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? — റിവ്യു

വകഭേദങ്ങള്‍, മൈലേജ്

നാലു പെട്രോളും മൂന്നു ഡീസലും ഉള്‍പ്പെടെ ഏഴു വകഭേദങ്ങളെ പുതിയ ഫിഗൊയില്‍ ഫോര്‍ഡ് അണിനിരത്തുന്നുണ്ട്. 20.5 കിലോമീറ്റര്‍ മൈലേജാണ് 1.2 ലിറ്റര്‍ പെട്രോള്‍ കുറിക്കുന്നത്. ഡീസല്‍ പതിപ്പില്‍ 25.5 കിലോമീറ്റര്‍ വരെ മൈലേജ് ലഭിക്കും. പെട്രോള്‍ - ഓട്ടോമാറ്റിക് പവര്‍ട്രെയിനുള്ള 1.5 ലിറ്റര്‍ യൂണിറ്റില്‍ 16.6 കിലോമീറ്റര്‍ മൈലേജാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

2019 ഫോര്‍ഡ് ഫിഗൊ മോഡലുകളുടെ വില വിവരങ്ങള്‍ ചുവടെ –

Petrol
Ambiente Rs 5.15 Lakh
Titanium Rs 6.39 Lakh
Titanium (1.5-Litre) Rs 8.09 Lakh
Titanium Blu Rs 6.94 Lakh
Diesel
Ambiente Rs 5.95 Lakh
Titanium Rs 7.19 Lakh
Titanium Blu Rs 7.74 Lakh
എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? — റിവ്യു

സുരക്ഷ

  • ആറു എയര്‍ബാഗുകള്‍
  • ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം
  • ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍
  • പിന്‍ സീറ്റ് ബെല്‍റ്റുകള്‍
  • പെരിമീറ്റര്‍ അലാറം
  • റിമോട്ട് കീലെസ് എന്‍ട്രി
  • പിന്‍ പാര്‍ക്കിംഗ് ക്യാമറ
  • എഞ്ചിന്‍ ഇമൊബിലൈസര്‍
  • എതിരാളികള്‍

    ഇന്ത്യന്‍ വിപണിയില്‍ മാരുതി സുസുക്കി സ്വിഫ്റ്റ്, ഹ്യുണ്ടായി ഗ്രാന്‍ഡ് i10, ടാറ്റ ടിയാഗൊ മോഡലുകളുമായാണ് 2019 ഫോര്‍ഡ് ഫിഗൊയുടെ മത്സരം. പുതിയ ഫിഗൊയും എതിരാളികളും തമ്മിലുള്ള മത്സരച്ചിത്രം ഇങ്ങനെ –

    Model Displacement (cc) Power/Torque (bhp/Nm) Starting Price
    New Ford Figo 1194 96/120 Rs 5.15 Lakh
    Tata Tiago 1199 84/114 Rs 4.21 Lakh
    Maruti Suzuki Swift 1197 82/113 Rs 4.99 Lakh
    Hyundai i10 Grand 1197 81/114 Rs 4.97 Lakh
    എങ്ങനെയുണ്ട് പുതിയ ഫോര്‍ഡ് ഫിഗൊ ബ്ലൂ? — റിവ്യു

    പുതിയ ഫോര്‍ഡ് ഫിഗൊ വാങ്ങിയാല്‍

    രസകരമായ ഡ്രൈവിങ്ങിന് ഫോര്‍ഡ് കാറുകള്‍ എന്നും പ്രശസ്തമാണ്. ഡ്രൈവര്‍ക്ക് പ്രാധാന്യം കല്‍പ്പിച്ച് കാറുകളെ പുറത്തിറക്കുന്ന പതിവ് 2019 ഫിഗൊയിലും ഫോര്‍ഡ് തെറ്റിച്ചിട്ടില്ല. പ്രകനടക്ഷമതയും ഇന്ധനക്ഷമതയും മികവുറ്റു സമന്വയിക്കുന്നു പുതിയ ഫിഗൊയില്‍. ആകര്‍ഷകമായ രൂപം, നിയന്ത്രണ മികവ്, പ്രകടനം, മാനുവല്‍ ഗിയര്‍ബോക്‌സ് എന്നീ മേഖലകളിലെല്ലാം 2019 ഫോര്‍ഡ് ഫിഗൊ മുന്നിട്ടുനില്‍ക്കും.

Most Read Articles

Malayalam
English summary
2019 Ford Figo Blu Review. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X